കടലാസ് പോലും ടച്ച് സ്ക്രീനാകുന്ന കാലം വരുന്നു

198

fujitsu
സ്മാര്‍ട്ട് ഫോണുകളുടെയും ടാബ്ലറ്റുകളുടെയും ലാപ്‌ടോപ്പുകളുടെയും സ്‌ക്രീന്‍ മാത്രമല്ല, സാധാരണ കടലാസ് പോലും ടച്ച് സ്‌ക്രീനാകുന്ന കാലം വിദൂരമല്ലെന്ന് പ്രമുഖ ടെക്‌നോളജി സൈറ്റായ ഡിഗ്ഇന്‍ഫോ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജാപ്പനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ ‘ഫ്യുജിറ്റ്‌സു’ വിപ്ലവകരമായ ഈ മാറ്റത്തിനു ചുക്കാന്‍ പിടിക്കുന്നത്.

പുതിയ സങ്കേതം പ്രാവര്‍ത്തികമാക്കുന്നതിനു വേണ്ടി പ്രത്യേകമായൊരു ഹാര്‍ഡ്‌വേറിന്റെ ആവശ്യമില്ലെന്നും ഒരു വെബ് ക്യാമും, ഒരു പ്രൊജക്ടറും മാത്രമാണ് ഇതിനാവശ്യമെന്നും ഫ്യുജിറ്റ്‌സ്യൂവിന്റെ മീഡിയ സര്‍വീസ് സിസ്റ്റം ലാബിലെ ഗവേഷകരിലൊരാളായ തായ്ച്ചി മുരേസ് പറയുന്നു. കൈവിരലിന്റെ ചലനത്തിനനുസരിച്ച് ഡാറ്റ കോപ്പി ചെയ്യാനും മെമ്മറിയില്‍ സൂക്ഷിക്കാനുമൊക്കെ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു.