കഴിഞ്ഞദിവസം കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ വെച്ചു നടന്ന അമ്മയുടെ ഇരുപത്തി ഒൻപതാമത് വാർഷിക പൊതുയോഗം താരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധ നേടിയെങ്കിലും ഒരു അപൂർവ്വമായ സംഗമത്തിന്റെ വേദി കൂടിയായി .

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ നാഴികല്ലാണ് രതിനിർവേദം എന്ന ചിത്രം. 1978 – ൽ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് രതിനിർവേദം പത്മരാജനാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പത്മരാജന്റെ തന്നെ രതിനിർവ്വേദം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ഈ ചിത്രം. ജയഭാരതി രതിയായും കൃഷ്ണചന്ദ്രൻ പപ്പുവായും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു . നെല്ലിയാമ്പതിയിലായിരുന്നു പ്രധാനമായും ചിത്രീകരണം പൂർത്തിയാക്കിയത്.

ഈ ചിത്രത്തിന്റെ പുനരാവിഷ്കരണമാണ് 2011 – ൽ പുറത്തിറങ്ങുന്ന രതിനിർവ്വേദം. ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ടി.കെ. രാജീവ് കുമാറാണ്. മാവേലിക്കരയിലാണ് ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാർ ഈ ചിത്രം നിർമ്മിക്കുന്നു. ജയഭാരതി അവതരിപ്പിച്ച രതിയെന്ന കഥാപാത്രത്തെ ശ്വേത മേനോൻ അവതരിപ്പിച്ചു. കൃഷ്ണചന്ദ്രൻ അവതരിപ്പിച്ച പപ്പു എന്ന പ്രധാന കഥാപാത്രത്തെ ഇതിൽ ശ്രീജിത്ത് വിജയ് അവതരിപ്പിച്ചു . 2011 ജൂൺ 16-നു് ഈ ചിത്രം പുറത്തിറങ്ങി.

1978 ല്‍ ഭരതന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രതിനിര്‍വേദത്തിലെയും, 2011ല്‍ ടി.കെ രാജീവ്‍കുമാര്‍ അതേപേരിൽ ഒരുക്കിയ റീമേക്കിലെയും അഭിനേതാക്കളായ ജയഭാരതി, കൃഷ്ണചന്ദ്രൻ, ശ്വേത മേനോൻ, ശ്രീജിത്ത് വിജയ് എന്നിവരാണ് ഒരൊറ്റ ഫ്രെയിമിൽ ഒത്തുചേർന്നത്.കൃഷ്ണചന്ദ്രനാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രം പങ്കുവച്ചത്. പഴയതും പുതിയതുമായ പതിപ്പുകൾ ഒറ്റ ഫ്രെയിമിൽ എന്നായിരുന്നു ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്.

 

 

Leave a Reply
You May Also Like

മീന തന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും ഗോസിപ്പുകൾക്കും ആദ്യമായി മറുപടി പറയുന്നു !

മീന തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് മീന ആദ്യമായി തുറന്നു പറയുന്നു! തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് ചില…

സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന “ജവാനും മുല്ലപ്പൂവും”; പൂജയും സ്വിച്ചോൺ കർമ്മവും നടന്നു

സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന “ജവാനും മുല്ലപ്പൂവും”; പൂജയും സ്വിച്ചോൺ കർമ്മവും നടന്നു അയ്മനം സാജൻ…

മലയാളത്തിലെ ആദ്യ സ്ളാഷർ ത്രില്ലറുമായി ‘ഉയിർപ്പ്’; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

മലയാളത്തിലെ ആദ്യ സ്ളാഷർ ത്രില്ലറുമായി ‘ഉയിർപ്പ്’; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു നിരവധി പ്രേക്ഷക…

ഒരു മുതിർന്ന സ്ത്രീയെ മോഹിച്ചു പോയ കൗമാരക്കാരന്റെ കഥയ്ക്കപ്പുറം ഒരു പെണ്ണിന്റെ അതിജീവനത്തിന്റെ കഥയാണ് മലേന

സിനിമാപരിചയം Malèna ലൂസിയാനോ വിൻസെൻസോണിയുടെ മൂലകഥയെ അടിസ്ഥാനപ്പെടുത്തി ജുസെപ്പെ ടൊർനാട്ടോറെ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2000ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ…