Manoj
🔸 PARADISE LOST (TURISTAS) 🔞🅰️
🔸 Year : 2006
🔸 Genre : Slasher, Survival Thriller
🔸 Country : America
🔸 Language : English, Portuguese
” Trouble in Paradise”
തുടക്കം മുതൽ ഒടുക്കം വരെ പൂർണ്ണമായും ബ്രസീലിൽ ചിത്രീകരിച്ച ആദ്യത്തെ അമേരിക്കൻ മൂവിയാണ് ജോൺ സ്റ്റോക്ക്വെല്ലിന്റെ “ടൂറിസ്റ്റാസ്” അഥവ പാരഡൈസ് ലോസ്റ്റ് എന്ന സിനിമ..
🔸 കഥ ചുരുക്കത്തിൽ..
ഓസ്‌ട്രേലിയ, യുകെ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു കൂട്ടം യുവ വിനോദ സഞ്ചാരികൾ ബ്രസീലിയൻ വടക്കുകിഴക്കൻ ബീച്ചുകൾ ലക്ഷ്യമാക്കി ഒരു ബസിൽ യാത്ര പോകുകയാണ്. പിന്നീട് അവർ സഞ്ചരിച്ചിരുന്ന ബസ് ഒരു ചെറിയ അപകടത്തിൽപെട്ടു മറിയുകയും തുടർന്ന് അവർ ബാക്കി ദൂരം കാൽനടയായി പോകുവാൻ നിർബന്ധിതരാകുന്നു.
അങ്ങനെ അവർ നടന്ന് എത്തുന്നത് ബ്രസീലിലെ മനോഹരമായ ഒരു ബീച്ചിലാണ്. അന്നത്തെ ഫുൾ പകൽ അവിടെ ഒരു സ്വർഗ്ഗം കിട്ടിയപോലെ അവർ ആഘോഷിച്ചു, പിറ്റേന്ന് രാവിലെ നേരം പുലർന്നപ്പോൾ ആ സ്വർഗ്ഗം ഒരു നരഗമായി മാറി.ഒരു വലിയ മയക്കുമരുന്ന് മാഫിയ അവരുടെ ഉടുതുണി ഒഴിച്ച് മറ്റെല്ലാം കവർന്നെടുത്തു. പക്ഷേ അവിടെ അവർക്ക് സഹായമായി കിക്കോയെന്നു വിളിക്കുന്ന ഒരു ബ്രസീലിയൻ യുവാവ് വരുന്നതോടെ അവർക്കതൊരു വലിയ ആശ്വാസമായിരുന്നു..
തുടർന്ന് കിക്കോയുടെ കൂടെയുള്ള യാത്രയിൽ അയാൾക്കൊരു അപകടം പറ്റുന്നു, അങ്ങനെ പരിക്കേറ്റ കിക്കോയെയും കൊണ്ട് ഇവർ കാട്ടിലുള്ള ആളൊഴിഞ്ഞ ഒരു വീട്ടിൽ എത്തിപ്പെടുകയാണ്..അവിടെ ഒരു സൈക്കോപതിക് സർജൻ അവരുടെ വരവിനായി കാത്തിരിക്കുകയാണെന്ന് അവർക്കറിയില്ലായിരുന്നു.വിദേശികളായ ട്യൂറിസ്റ്റുകളെ കിഡ്നാപ്പ് ചെയ്ത് അവരുടെ കിഡ്നി, ലിവർ, ഹൃദയം തുടങ്ങി എല്ലാ അവയവങ്ങളും തട്ടിയെടുക്കുന്ന ആ രാജ്യത്തെ ഏറ്റവും വലിയ അവയവകടത്ത് മാഫിയ തലവൻ ആയിരുന്നു അയാൾ..
ആ കൂട്ടത്തിലെ ഒരു പെണ്ണിന്റെ വയറ് കീറി ഓർഗൻസ് പുറത്തെടുക്കുന്ന സീനൊക്കെ അങ്ങ് പച്ചക്കുതന്നെ കാണിക്കുന്നുണ്ട്.പിന്നീട് ബാക്കിയുള്ളവർ ആ വീട്ടിൽനിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന സംഭവവികാസങ്ങളുമായി കഥ മുന്നോട്ട്‌പോകുന്നു..ബ്രസീലിയൻ പ്രകൃതിഭംഗി ഏറെക്കുറെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്, അതുപോലെ വയലൻസ്, ന്യൂഡിറ്റി ആവശ്യത്തിനുമുണ്ട്.ഈ വിഭാഗത്തിൽപ്പെട്ട സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു മസ്റ്റ് വാച്ച് ഫ്ലിക്ക് ആണ് ഈ സിനിമ..