Connect with us

Uncategorized

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Published

on

Madhu Kannanchira രചനയും സംവിധാനവും നിർവ്വഹിച്ച ഷോർട്ട് മൂവിയാണ് പറങ്ങോടൻ. ശീതൾ ക്രിയേഷൻസിന്റെ ബാനറിൽ Salim Theruvath & K.P. Madhusudhanan ചേർന്നാണ് ഈ മൂവി നിർമ്മിച്ചിട്ടുള്ളത്. കേരളത്തിലെ ഒരു ആദിവാസി സമുദായമായ നായാടികളുടെ ജീവിത പശ്ചാത്തലവും സംസ്കാരവും പ്രമേയമാക്കിയതാണ് ഈ സൃഷ്ടി. തികച്ചും കലാമൂല്യവും പാരമ്പര്യസ്വഭാവവും സാമൂഹിക പ്രതിബദ്ധതയും ആസ്വാദനതാത്പര്യവും കൊണ്ട് മുന്നിട്ടു നിൽക്കുന്ന പറങ്ങോടൻ കേരളത്തിൽ വർത്തമാനകാലത്തും മനസുകൾക്കുള്ളിൽ നിലനിൽക്കുന്ന നികൃഷ്ടമായ അയിത്ത മനോഭാവങ്ങളെയും തുറന്നുകാട്ടുന്നുണ്ട്.

ഇവർ കൂടുതലായി കാണപ്പെടുന്നത് കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ്. പൊതുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇവർ സമ്പന്നവീടുകളിലെ വിശേഷ ദിവസങ്ങളിൽ ഭക്ഷണത്തിനായ് എത്താറുണ്ട്. ഇവർക്കെതിരെ വളരെ ശക്തമായാണ് അയിത്തം ആചരിക്കപ്പെട്ടിരുന്നത്. മറ്റു സമുദായക്കാർ ഇവരെ കണ്ടാൽ ആട്ടിയോടിക്കാറുണ്ടായിരുന്നു.എഴുപത്തി രണ്ടു അടി ദൂരെ വച്ചുപോലും നായാടികൾ മേൽജാതിക്കാരെ അശുദ്ധരാക്കും എന്നായിരുന്നു വിശ്വാസം‌.

Vote for parangodan

എന്നും പൊതുസമൂഹത്തിൽ വളരെ അകലെയാണ് നായാടികളുടെ സ്ഥാനം. അവർ ഭിക്ഷക്കാരും എലിയെ തിന്നുന്നവരും വൃത്തിഹീനരും അലസരും ആണെന്ന പൊതുബോധ നിഗമനങ്ങളും അതിന്റെ പേരിൽ സമൂഹം കല്പിച്ച നികൃഷ്ടതയും കുറ്റാരോപണങ്ങളും ഏറ്റുവാങ്ങുന്നവരാണ് ഈ സാധുക്കൾ. നായാടികളെ ശിവഗണം എന്ന് അറിയപ്പെടുന്നു. കരിനാഗത്തെ കഴുത്തിലണിഞ്ഞു പുരാതനകാലത്തു നടന്നവരാണ് ഇവർ . ഇവർ മറ്റുള്ള ആദിവാസി വിഭാഗങ്ങളിൽ നിന്നും വളരെ വ്യത്യസ്തരാണ്. ഇവർക്ക് അമ്പെയ്ത്ത് നല്ലപോലെ വശമുണ്ട് .

തിരുവിതാംകുർ മഹാരാജാക്കന്മാർക്ക് നായാട്ടിനു കൂട്ടിനു പോകുന്നവർ ഇവരാണ് എന്ന് ചരിത്രം പറയുന്നു . ഈ കുലത്തിൽ ജനിച്ചവരെ പാമ്പ് വിഷം തീണ്ടില്ല എന്നു പറയുന്നു ഇതിനു കാരണം ഒരു കഥയാണ് . അഘോര ശിവനും, കളിയും ആണ് ഇഷ്ട്ട മൂർത്തികൾ. ഇവർക്ക് ജീവൻ രക്ഷയായി പല സിദ്ധികളും ഉണ്ട് എന്ന് പറയപ്പെടുന്നു. മർമ്മ യോഗികൾ ആണ് ഈ കൂട്ടർ. ഇവർ രാജവാഴ്ചക്ക് അവസാനം ഭക്ഷണത്തിനായി ഭിക്ഷാടനം നടത്തി ഉപജീവനം നടത്തി ദേശാന്തരങ്ങൾ സഞ്ചരിച്ചു എന്ന് പറയപ്പെടുന്നു .

കാർമേഘത്തിന്റെ നിറമാണ് ഈ കൂട്ടർക്ക്. ഇപ്പോഴത്തെ തലമുറക്കാരിൽ അപൂർവം ചിലർ മാത്രമാണ് കാർമേഘവർണ്ണർ ആയി കാണപ്പെടുന്നത് . ഈ നിറത്തിൽ ഉള്ളവർ ആണ് യഥാർത്ഥ ആദിമൻമാർ എന്ന് പറയപ്പെടുന്നു. പക്ഷെ പൂർവികരെ കുറിച്ചുള്ള ഒരു അറിവും ഇന്ന് ഇവർക്കില്ല. ചുരുക്കം ചിലർക്കു മാത്രം ആണ് ചരിത്രത്തിൽ എഴുതാത്ത കഥകൾ അറിയുന്നത്. നായാട്ടിനു പുറമെ മറ്റു കലകളിലും ഇവർക്ക് നൈപുണ്യമുണ്ട്. ഒരർത്ഥത്തിൽ ഇവർ സകലകാലാവല്ലഭന്മാർ തന്നെയാണ്. എന്നാൽ ഇന്ന് പാരമ്പര്യ മഹിമകൾ ഒന്നും ഇല്ലാതെ സാധാരണ ജനവിഭാഗമായി ഇവർ ജീവിക്കുകയാണ്.

പറങ്ങോടൻ എന്ന ഷോർട്ട് മൂവി പറയുന്നതും ഇതൊക്കെ തന്നെയാണ്. സത്യഗുണങ്ങളുള്ള നായാടികൾക്കു ദാനം കൊടുക്കുന്നതുകൊണ്ടു കുടുംബത്തിന് ഐശ്വര്യം ഉണ്ടാകുമെന്നു വിശ്വസിക്കുന്ന ചിലരുടെ ദയകൊണ്ടാണ് രാമൻ നായാടിയും ഭാര്യ നാരായണിയും മകൻ രമേശൻ നായാടിയും ജീവിക്കുന്നത്. എന്നാൽ അച്ഛനും അമ്മയും തെണ്ടാൻ പോകുന്നത് എന്നാണു മകൻ രമേശൻ എന്ന പറങ്ങോടന്റെ സങ്കടവും രോഷവും. നായാടിമാരുടെ പാരമ്പര്യ ശീലങ്ങളിൽ ഒന്നും താത്പര്യമില്ലാത്ത രമേശന് അതിനോടൊക്കെ കുറച്ചിലും പുച്ഛവുമാണ്. എന്നാൽ നായാടിമാരുടെ കർമ്മം ആണ് തങ്ങൾ ചെയുന്നതെന്നാണ് രാമൻ നായാടിയുടെ വാദം.

രമേശന്റെ അത്തരം ചിന്തകൾക്ക് തീർച്ചയായും അടിസ്ഥാനമുണ്ട്. രമേശൻ വിദ്യാസമ്പന്നൻ ആണ് എന്നതുകൊണ്ടല്ല, മറിച്ചു തന്റെ പേരിനൊപ്പം ചേർക്കേണ്ട ഏതൊരു വിദ്യാഭ്യാസയോഗ്യതയ്ക്കും ഉപരിയായി തന്റെ സമുദായനാമം മാത്രം കാണുന്ന യഥാർത്ഥ നികൃഷ്ടരുടെ പരിഹാസം അയാളെ അത്രമാത്രം അപകർഷത കൊണ്ട് കീഴടക്കുന്നുണ്ട്. രാമൻ നായാടിയുടെ മകന് ശാസ്ത്രജ്ഞനാകാൻ പറ്റില്ല , ആഗ്രഹിക്കുന്നതിനും വേണ്ടേ ഒരു പരിധിയൊക്കെ … എന്ന് കൂട്ടുകാർ പോലും ജാതിചിന്തയോടെ പരിഹസിക്കുമ്പോൾ രമേശൻ എന്ന പറങ്ങോടൻ ശരിക്കും പതറിപ്പോകുന്നുണ്ട്.

Advertisement

രാമൻ നായാടിക്കു രാമൻ നായരാകാനും രമേശൻ നായാടിക്ക് രമേശൻ നമ്പൂതിരിയാകാനും കഴിയില്ലെന്ന പരിഹാസങ്ങൾക്കും നെടുവീർപ്പുകൾക്കും പിന്നിൽ മറനീക്കി വരുന്നത് ജാതിവ്യവസ്ഥയുടെ വൃത്തിഹീനമായ ഒരു ഏട് തന്നെയാണ്. മതം മാറാൻ സാധിച്ചാലും ജാതി മാറാൻ സാധിക്കില്ല എന്ന പ്രത്യക്ഷ സത്യം. എന്നാൽ മതം മാറിയാലും പ്രത്യകഗുണങ്ങൾ ഒന്നും ഇല്ലെന്നും പടപേടിച്ചു പന്തളത്തു ചെന്നാലും അവിടെ പന്തവും കൊളുത്തി പടയാണ് കാത്തിരിക്കുന്നതെന്ന സത്യം മതംമാറിയ ദളിതർ അറിഞ്ഞുവരുന്നുണ്ട് എന്നത് മറ്റൊരു ദുരന്തയാഥാർഥ്യമാണ് .

കുലത്തോടും കുലപരമ്പര്യങ്ങളോടും പുച്ഛമുള്ള രമേശനോട് അച്ഛൻ രാമൻ ഭൂതകാലത്തെ കുറിച്ച് പറയുന്നുണ്ട്. ദിവ്യഔഷധങ്ങൾ കൊണ്ട് രോഗം ഭേദമാക്കിയതും അതിനു കിട്ടിയ അംഗീകാരങ്ങളും നാട്ടാർ ബഹുമാനിച്ചതും ആദരിച്ചതും ഒക്കെ… രമേശന്റെ മസ്തിഷ്കത്തിൽ ആ അറിവുകൾ മഴയായി പെയ്തിറങ്ങുകയാണ്. രമേശൻ നായാടി അന്നാദ്യമായി തന്റെ കുലത്തെയും അതിന്റെ പാരമ്പര്യ മഹിമകളെയും തിരിച്ചറിഞ്ഞു. ഒരു ശാസ്ത്രജ്ഞനാകാൻ ആഗ്രഹിക്കുന്ന അയാൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ആ തീരുമാനം എടുക്കുന്നു. എന്താണ് ആ തീരുമാനം എന്ന് സിനിമ കണ്ടുതന്നെ അറിയേണ്ടതുണ്ട്.

Vote for parangodan

എന്നും പാർശ്വവത്കരിക്കപ്പെടുന്നവരുടെ ശബ്ദമാകാൻ കലയ്ക്കു കഴിയുന്നുണ്ട്. സവർണ്ണ ജാതിഭ്രാന്തന്മാരുടെ പൊതുബോധത്തെ തിരുത്താൻ എത്രമേൽ സാധിച്ചാലും ഇല്ലെങ്കിലും എന്നുമെന്നും ഇത്തരം കലകൾ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു തിരുത്തൽ ശക്തിയായായി നിലകൊള്ളുന്നുണ്ട്. ജാതിസ്‌നേഹത്തിന്റെ കാലത്തു നിന്നും ജാതിവാലുകൾ വയ്ക്കുക എന്നത് പരിഹാസമാണ് എന്ന് ചിന്തിക്കുന്നിടത്തു വരുമ്പോൾ നവോഥാനം മുടന്തിയെങ്കിലും മുന്നോട്ടു സഞ്ചരിക്കുന്നുണ്ട് എന്നതിൽ ആശ്വസിക്കാം. എന്നാൽ മറ്റൊരു തിരുത്തൽ കൂടി ഈ പുരോഗമനബോധങ്ങൾക്കു ആവശ്യമാണ്, എന്തെന്നാൽ പുലയനോ കുറവനോ നായാടിയോ ഇരുളരോ …തങ്ങളെ സമൂഹം കല്പിച്ച നികൃഷ്ടതകളെ അതേപടി വിശ്വസിച്ചു ഉൾവലിയുന്ന സമീപനങ്ങൾ മാറ്റിവയ്ക്കുകയും തങ്ങൾ ഇന്ന ജാതിയാണ് എന്ന് ഉച്ചൈസ്തരം ഘോഷിക്കുകയും വേണം. അപ്പോൾ മാത്രമേ നീ നായാടിയാണ് എന്ന് പറയുന്നവനോട് അതേടാ ഞാൻ നായാടി തന്നെ എന്ന് അഭിമാനത്തോടെ പറയാനാകൂ.

അവിടെ മാത്രമേ ലോകത്തിന്റെ ഏറ്റവും വലിയ സ്ഥാനത്ത് എത്തപ്പെട്ടാലും താനൊരു നായാടി കുലത്തിൽ നിന്നും വന്നവൻ എന്ന ആ പ്രഖ്യാപനത്തിലൂടെ അതൊരു വിപ്ലവമാക്കി ജ്വലിപ്പിക്കാൻ പറ്റൂ. നായാടി പയ്യൻ സയന്റിസ്റ്റ് ആകുകയാണെങ്കിൽ … സഹിക്കാൻ പറ്റാഞ്ഞിട്ടു നാടുവിടും എന്ന് പറയുന്ന സവര്ണതയുടെ ജാതിവാലുകൾക്കു തീകൊളുത്തി ചാതുർവർണ്യ ബോധത്തിന്റെ കോട്ടകൾ ചുട്ടെരിക്കാൻ സാധിക്കൂ.

ഈ മൂവിക്കു അത്രമാത്രം പ്രസക്തി ഉണ്ട് എന്ന് പറയുമ്പോൾ ‘ജയ് ഭിം’ എന്ന സിനിമയോടൊപ്പം തന്നെ ചേർത്തുവയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇതിൽ

Madhu Kannanchira

Madhu Kannanchira

പോരാട്ടങ്ങളെക്കാൾ തിരിച്ചറിവുകൾക്കാണ് പ്രസക്തി. നമ്മുടെ ശക്തി ദൗർബല്യങ്ങളെ കുറിച്ചുള്ള ആ തിരിച്ചറിവുകൾ ഉണ്ടായാൽ മാത്രമേ പ്രതിയോഗികൾക്കു മുന്നിൽ സധൈര്യം മുന്നേറാൻ സാധിക്കൂ. പറങ്ങോടൻ ഷോർട്ട് മൂവിയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും ബൂലോകം ടീവിയുടെ അഭിനന്ദനങ്ങൾ.

സംവിധായകൻ Madhu Kannanchira ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാനൊരു പ്രവാസി ആയിരുന്നു. ഏഴെട്ടുകൊല്ലം ദുബായിൽ ആയിരുന്നു. അവിടെ വച്ചുതന്നെ വെളിച്ചം എന്നൊരു സ്ക്രിപ്റ്റ് ചെയ്തിരുന്നു. ഞാൻ പഠിക്കുന്ന സമയത്തു ഫോട്ടോഗ്രാഫി പഠിക്കാൻ പോയിരുന്നു. അവിടെ നിന്നാണ് ഈ വിഷ്വൽ കാര്യങ്ങളിൽ ഒക്കെ വലിയ ഇന്റെറസ്റ്റ് തോന്നിയത്. പിന്നെ ചെറുപ്പം മുതൽ കഥകൾ, കവിതകൾ ഒക്കെ എഴുതാറുണ്ട്. നാടകമാണ് കൂടുതൽ എഴുതാറ്. അങ്ങനെ വെളിച്ചം എന്നൊരു തിരക്കഥ അവിടെ വച്ച് എഴുതി . നാട്ടിൽ ഞാൻ വന്നിട്ട് അഞ്ചുകൊല്ലമേ ആയിട്ടുള്ളൂ. വലിയ അനുഭവസമ്പത്ത് ഇല്ലെങ്കിലും വെളിച്ചം ഞാൻ എടുത്തു. അതിൽ അഭിനയിച്ച കുട്ടിക്ക് ഭരത് പിജെ ആന്റണി അവാർഡ് കിട്ടി. അതിൽ പിന്നെ ഒരുപാട് കുറവുകൾ എനിക്ക് തോന്നി. അങ്ങനെ കുറെ പഠിക്കാൻ ശ്രമിച്ചു. അങ്ങനെ മൊബൈലിൽ ഞാൻ ഒരു മൂവിയെടുത്തു (ഇപ്പൊ ഒരു സുഖംണ്ട് ട്ടാ ..!) . അതിനു ശേഷമാണ് പറങ്ങോടൻ എടുത്തത്. പറങ്ങോടന് ശേഷം ഒരു ഷൂട്ട് മൂവി ചെയ്തു കണ്ണിമാങ്ങ. അതിപ്പോൾ ഷൂട്ടിങ്, എഡിറ്റിങ് എല്ലാം കഴിഞ്ഞിരിക്കുകയാണ്. കണ്ണിമാങ്ങയിൽ മൂന്നു കഥാപാത്രങ്ങൾ മാത്രമേയുള്ളൂ.. ചെറിയൊരു കഥയാണ്. അടുത്തമാസത്തോടുകൂടി ഇറക്കണം എന്ന് പ്രതീക്ഷിക്കുന്നു. ഈ ഓരോ കാര്യങ്ങളും സിനിമയിലെ ഓരോ പഠനം ആയിട്ടാണ് എനിക്ക് തോന്നുന്നത്. ഓരോന്ന് ചെയുമ്പോൾ അതിലെ കുറവുകൾ ഒക്കെ മനസിലാക്കി അടുത്ത പ്രൊജക്റ്റിൽ അതൊക്കെ തിരുത്തി മുന്നോട്ടു പോകുക ..

Advertisement

അഭിമുഖത്തിന്റെ ശബ്‌ദരേഖ

BoolokamTV InterviewMadhu Kannanchira

പറങ്ങോടനെ കുറിച്ച്

പറങ്ങോടനെന്ന മൂവി എടുക്കാനുള്ള കാരണം ഗ്രാമപ്രദേശങ്ങളിൽ രാമൻ നായാടി എന്ന നായാടി കുലത്തിൽ പെട്ട ആളുകൾ വരാറുണ്ട്. നായാടി രാമനും അദ്ദേഹത്തിന്റെ ഭാര്യയും കൂടി വരും. അവർ വീട്ടിൽ വന്നാൽ അതൊരു ഐശ്വര്യം എന്നാണു പറയുന്നത്. അവർ വീട്ടിൽ വന്നാൽ അവർക്കാവശ്യമുള്ള അരിയും മറ്റും കൊടുത്തു പറഞ്ഞയച്ചു കഴിഞ്ഞാൽ വീടിനു ഐശ്വര്യം എന്നാണു പറയുന്നത്. അങ്ങനെയൊരു തീമിൽ നിന്നാണ് പറങ്ങോടൻ എന്നൊരു ഫിലിമിന്റെ ഉദയം. ഈകഥ നായാടികളുടെ കൂടുതൽ ജീവിതത്തിലേക്കൊന്നും കടന്നു ചെന്നിട്ടില്ല, പ്രധാനമായും അവരുടെ ജീവിതത്തെ വർത്തമാനകാലവുമായി കണക്റ്റ് ചെയ്യാനാണ് ശ്രമിച്ചത്.

“പ്രസംഗങ്ങളിൽ പുരോഗമനം പറയുമെങ്കിലും ജാതീയത നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ശക്തമായി വേരോടിയിട്ടുണ്ട്”

രാമൻ നായാടിയുടെ മകൻ രമേശൻ നല്ല വിദ്യാഭ്യാസമുള്ള ആളാണ്. പക്ഷെ പലരും അവനെ നായാടി രാമന്റെ മകനായി മാത്രമാണ് കരുതുന്നത്. പ്രസംഗങ്ങളിൽ പുരോഗമനം പറയുമെങ്കിലും ജാതീയത നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ശക്തമായി വേരോടിയിട്ടുണ്ട്. താൻ താഴ്ന്ന ജാതിയിൽ പെട്ട ആളാണ് എന്ന അപകർഷത രാമൻ നായാടിയുടെ മകനുണ്ട്. രാമൻ നായാടിയും ഭാര്യയും കൂടി ഊരുതെണ്ടി വരുമ്പോൾ മകന് അത് നാണക്കേടാണ്. അവന്റെ കൂട്ടുകാരൊക്കെ അതുകാണുന്നത് ഓർക്കുമ്പോൾ അത് വളരെ വിഷമം ഉണ്ടാക്കുന്ന ഒരു സംഗതി തന്നെയാണ്. അപ്പോൾ ആ കുലത്തിന്റെ മഹിമയെ കുറിച്ച് രാമൻ നായാടി മകനെ പറഞ്ഞു പഠിപ്പിക്കുന്നു. അതായതു ഓരോ കുലത്തിനും അതിന്റെതായ ധർമ്മങ്ങളും കർമ്മങ്ങളും ഉണ്ട്. അതിന്റെതായ നിയോഗമുണ്ട്. ഒരു കുലവും മറ്റൊന്നിൽ നിന്നും താഴ്ന്നതല്ല. ഓരോ കുലത്തിലും അതിന്റെ കടമകൾ ചെയ്യണം. അങ്ങനെ രാമൻ നായാടി തന്റെ മകനെ പറഞ്ഞു ബോധ്യപ്പെടുത്തുകയാണ്. മകൻ ഒരു സയന്റിസ്റ്റ് ആകാൻ ആഗ്രഹമുള്ളവർ ആണ്.

“ഒരു സമുദായവും ഒരു ജാതിയും മോശമല്ല”

കുലമഹിമ അച്ഛനിൽ നിന്നും അറിഞ്ഞ രമേശൻ ആ തീരുമാനം എടുക്കുകയാണ്, തനിക്കും ഒരു ദിവസം മാതാപിതാക്കൾക്കൊപ്പം ഊരുതെണ്ടാൻ വരണം എന്ന്. അങ്ങനെ കുലത്തിന്റെ കർമ്മ ധർമ്മങ്ങളും മഹിമയും ഹീനമല്ല എന്ന് ജീവിതം കൊണ്ട് തെളിയിച്ചു പ്രായശ്ചിത്തം ചെയ്യണമെന്ന്. തന്റെ അച്ഛൻ നടന്ന വഴിയിലൂടെ തനിക്കു ഒരു ദിവസമെങ്കിൽ ഒരു ദിവസമെങ്കിലും നടക്കണം എന്ന്. അങ്ങനെ അവർ മൂന്നുപേരുംകൂടി ഊരുതെണ്ടാൻ പോകുന്നു. അതോടൊപ്പം തന്നെ അവൻ പഠിച്ചു അവന്റെ ജീവിതലക്ഷ്യമായ സയന്റിസ്റ്റ് ആകുകയുമാണ്. പുതിയ കാലമായാലും ഒന്നും മോശമല്ല..ഒരു തൊഴിലും മോശമല്ല എന്നാണു കാണിച്ചിരിക്കുന്നത്. ഒരു സമുദായവും ഒരു ജാതിയും മോശമല്ല .

അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ

Advertisement

ഇതു രണ്ടു ദിവസം കൊണ്ട് എടുത്ത മൂവിയാണ്, ഒരുപാട് പരിമിതിയുണ്ട് എന്നുതന്നെ വിശ്വസിക്കുന്നു. ഇതിൽ രാമൻ നായാടി ആയി അഭിനയിച്ചത് Hariharan Cherussery ആണ്. അദ്ദേഹം ഒരു നാടക കലാകാരൻ ആണ്. അറുന്നൂറോളം വേദികളിൽ നാടകം അവതരിപ്പിച്ചിട്ടുണ്ട്. പറങ്ങോടനിലെ അഭിനയത്തിന് അദ്ദേഹത്തിന് അവാർഡ് ലഭിച്ചിരുന്നു (Bharath Murali-Media hub international short film Festival 2021 ). അദ്ദേഹത്തിന്റെ മകനായി അഭിനയിച്ചത് കലാനിലയം വിഷ്ണു . അദ്ദേഹം ഒരു ചുട്ടി കലാകാരൻ ആണ് . പിന്നെ അതിൽ അഭിനയിച്ചതെല്ലാം നാടകനടന്മാർ തന്നെയാണ്. ബാക്കി സാങ്കേതിക പ്രവത്തകരും കലാകാരന്മാരും എന്റെ സൗഹൃദ വലയത്തിൽ ഉള്ളവർ തന്നെയാണ്. സംഗീതം ചെയ്‌ത Pramod Bhaskar അദ്ദേഹം സിനിമാ ഫീൽഡിൽ ഉള്ള ആളാണ്.

“നമ്മുടെ സ്വത്വം നമ്മൾ തിരിച്ചറിയണം”

ശരിക്കും നമ്മുടെ സ്വത്വം നമ്മൾ തിരിച്ചറിയണം, നമ്മൾ ആരാണ് ? എന്താണ് ? നമ്മൾ മറ്റുള്ളവരെ പോലെ ആകുകയല്ല വേണ്ടത്. നമ്മൾ നമ്മുടെ സ്വത്വത്തിൽ നിലനിന്നുകൊണ്ടു സമൂഹത്തിനു എന്തുകൊടുക്കാൻ പറ്റും അതാണ് നമ്മൾ ചെയ്യേണ്ടത്. അതിന്റെയൊരു ആശയം ആണ് പറങ്ങോടൻ പറയുന്നത്. ഒന്നാമത് നമ്മുടെ ഭരണകൂടം തന്നെ ഇതിനെ പറ്റി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. ഇവിടെ ജാതീയമായ വ്യവസ്ഥകളിൽ നിന്നുകൊണ്ടാണ് നമ്മൾ ഓരോ കാര്യങ്ങൾ ചെയുന്നതുപോലും. ആനുകൂല്യങ്ങളും തൊഴിലും നേടാനും എല്ലാം ജാതിയെ ആണ് ഉയർത്തിക്കാട്ടുന്നത്. അതൊക്കെ മാറ്റിയിട്ടു അവരുടെ കഴിവുകൾക്കു അനുസരിച്ചാണ് അവർക്കു വേണ്ട സപ്പോർട്ടുകൾ നമ്മൾ ചെയ്യേണ്ടത്. ഇന്ന ജാതി ആയതുകൊണ്ട് ചിലർക്ക് മാർക്ക് കുറവ് , ചിലർക്ക് മാർക്ക് കൂടുതൽ അവിടെ ജാതി കാരണം കഴിവുകൾ തഴയപ്പെടുകയാണ്. ജാതീയമായ അടിസ്ഥാനത്തിലാകാതെ എല്ലാം കഴിവുകളുടെ അടിസ്ഥാനത്തിൽ ആകുകയാണ് വേണ്ടത്.

“സാമ്പത്തികമായ അടിസ്ഥാനത്തിൽ ആണ് നമ്മൾ ജനങ്ങളെ ഉയർത്തിക്കൊണ്ടുവരേണ്ടത്”

പണ്ടൊക്കെ താഴ്ന്ന വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ വേണ്ടി ഉണ്ടായ സിസ്റ്റം ആണ്. അതാണ് ഇപ്പോഴും നിലനിന്നു പോകുന്നത്. അതൊക്കെ മാറേണ്ട കാലം അതിക്രമിച്ചു. സാമ്പത്തികമായ അടിസ്ഥാനത്തിൽ ആണ് നമ്മൾ ജനങ്ങളെ ഉയർത്തിക്കൊണ്ടുവരേണ്ടത് . താഴ്ന്ന ജാതിക്കാർ എന്ന് പറഞ്ഞു ചിലരെ പിന്നിൽ നിർത്തുന്നത് തന്നെ ഭരണകൂടത്തിന്റെ താത്പര്യങ്ങളാണ്. ആരെയും പിന്നിൽ നിർത്തേണ്ട ആവശ്യമില്ലല്ലോ. നീ താഴ്ന്ന ജാതിക്കാരനാണോ എങ്കിൽ നിനക്കും ആനുകൂല്യം തരാം എന്നൊക്കെ പ്രലോഭിപ്പിക്കുമ്പോൾ അവരിൽ ഉടലെടുക്കുന്നത് അപകർഷതയാണ്. അത് നിലനിർത്തേണ്ടത് ഭരണകൂടങ്ങളുടെ ആവശ്യവുമാണ്. സാമ്പത്തികമായ അടിസ്ഥാനത്തിൽ എല്ലാരേയും കൈപിടിച്ചുയർത്തണമെങ്കിൽ അവിടെ ജാതി കൊണ്ടല്ല അത് സാധിക്കുന്നത്. എല്ലാ ജാതിയിലും പരമദരിദ്രർ ഉണ്ട്. എത്രയോ നമ്പൂതിരി കുടുംബങ്ങൾ ഉണ്ട് ഒന്നുമില്ലായ്മയിൽ കിടക്കുന്നത്. അമ്പലത്തിൽ നിന്നുള്ള വരുമാനം കൊണ്ടുമാത്രം ജീവിക്കുന്നവരുണ്ട്. അവരുടെ ജാതി കാരണം അവർക്ക് ഒന്നുംകിട്ടാതെ വരികയാണ്. മനുഷ്യനെന്ന രീതിയിൽ ആയിരിക്കണം നമ്മൾ കാര്യങ്ങൾ നോക്കിക്കാണേണ്ടത്. ഇതാണ് എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് .

“അധ:സ്ഥിത വിഭാഗം എന്ന പേരുതന്നെ അടിച്ചേപ്പിക്കൽ ആണ്”

അധ:സ്ഥിത വിഭാഗം എന്ന പേരുതന്നെ അടിച്ചേപ്പിക്കൽ ആണ്. ഒരു ആദിവാസി പെൺകുട്ടി കളക്ടർ ആയില്ലേ ? അവൾ ആദിവാസി ആയതുകൊണ്ടല്ല കളക്ടർ ആയത്. അവൾ നന്നായി പഠിച്ചു പരീക്ഷയെഴുതി വിജയിച്ചു കളക്ടർ ആയി. പറങ്ങോടനിൽ സൃഷ്ടിച്ചതും അത് തന്നെയാണല്ലേ… രമേശൻ ഒരു സയന്റിസ്റ്റ് ആകുന്നില്ലേ ? ഇപ്പൊ അട്ടപ്പാടിയിൽ ഒക്കെയുള്ള ആദിവാസികൾ… അവരെ നമ്മൾ നഗരത്തിലേക്ക് താമസിക്കാൻ വിളിച്ചാൽ വരില്ല. അവർ കാലാകാലങ്ങളായി അവരുടെ സംസ്കാരത്തിൽ ജീവിക്കുന്ന ആളുകൾ ആണ്. അവർക്ക് അവരുടെ ഇടങ്ങളിൽ എന്ത് വികസനം ചെയ്യാൻ സാധിക്കും എന്നതാണ് ഭരണകൂടം ശ്രദ്ധിക്കേണ്ടത്. അവർക്കു നല്ല ഹോസ്പിറ്റൽസ് വേണം , അവർക്കു മറ്റെല്ലാ സ്ഥാപനങ്ങൾ വേണം. ആദിവാസി വിഭാഗങ്ങൾക്ക് വലിയ ഫണ്ടുകൾ കിട്ടുന്നുണ്ട്. അതൊക്കെ നന്നായി വിനിയോഗിക്കണം . അല്ലാതെ കുറെ ഫ്‌ളാറ്റുകൾ കെട്ടി ആദിവാസികളെ പാർപ്പിക്കുകയല്ല വേണ്ടത്. അവരുടെ പ്രദേശത്തു നിന്നുകൊണ്ട് അവർ ആഗ്രഹിക്കുന്ന തരത്തിൽ എന്തു ചെയ്യാൻ പറ്റും എന്നതാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. എല്ലാ രാഷ്ടീയപാർട്ടികളും വോട്ട് കിട്ടേണ്ട സമയത്തു മാത്രം അവിടെ പോകുന്നു . എന്നല്ലാതെ അവർക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല. ആരൊക്കെ ഭരിച്ചാലും അവർ അനുഭവിക്കുന്ന ചൂഷണങ്ങൾ കുറയുന്നില്ല. ഇവിടത്തന്നെ നമ്മുടെ പല റോഡുകളും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. രാഷ്ട്രീയക്കാർ എന്തെങ്കിലും ചെയ്യുന്നുണ്ടോ ? ഗുരുവായൂർ ആണ് എന്റെ സ്ഥലം, എത്രയോ ഭക്തജനങ്ങൾ വരുന്ന സ്ഥലമാണ്. ഇപ്പോഴും അവിടത്തെ റോഡുകൾ കുണ്ടുംകുഴിയുമായി കിടക്കുകയാണ്.

PARANGODAN
Production Company: Sheethal Creations
Short Film Description: General
Producers (,): Madhusudhanan & TA Salim
Directors (,): Madhu Kannanchira
Editors (,): Vignesh
Music Credits (,): Pramod Baskar
Cast Names (,): Hariharan Cherussery
P.R. Nair
Indira Sureshbabu
Prameela
Kalanilyam Vishnu
Thilakan
Ajith Achari
Artist Chandran
Premsagar
Chandran

Advertisement

 1,476 total views,  120 views today

Continue Reading
Advertisement

Comments
Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement