Yasar Arafath Marakkar

ഗോവയിലെ പറങ്കി ക്രൂരതകൾ

ഒരു വശത്ത് കുരിശുയുദ്ധ കൊടുങ്കാറ്റ് ഉയർത്തിവിട്ട ശക്തമായ ഇസ്ലാം വിരുദ്ധതയും മറുവശത്ത്‌ യൂറോപ്പിലെ ഏറ്റവും അത്യാവശ്യമായ സുഗന്ധ ദ്രവ്യമായ കുരുമുളകിന്റെ നേരിട്ടുള്ള ലഭ്യതക്ക് വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹവും. കൂടാതെ മറ്റൊരു ഘടകം കൂടി പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ പിറകില്‍ ഉണ്ടായിരുന്നു. ‘പ്രസ്റ്റർ ജോൺ’ എന്ന പേരില്‍ ഒരു ക്രിസ്തീയ രാജാവ്‌ ഇന്ത്യയിലോ ചൈനയിലോ അബ്സീനിയയിലോ ഉണ്ടെന്നുള്ള ശക്തമായൊരു വിശ്വസം പോര്‍ച്ചുഗീസുകാരിൽ അന്ന് വേരുറച്ചിരുന്നു. ഈ വിശ്വസം അന്വേഷണങ്ങൾക്ക് ത്വരിതമേകി. മദ്ധ്യപൗരസ്ത്യ ദേശങ്ങൾ ഇസ്ലാമിന്റെ വരുത്തിയിൽ വന്നതിൽ പരിഭവപ്പെട്ടിരുന്ന യൂറോപ്പ്യൻ രാജാക്കന്മാര്‍ക്ക് ‘പ്രസ്റ്റർ ജോൺ’ എന്ന രാജാവിനെക്കുറിച്ചുള്ള വാർത്തകൾ ആവേശമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലേക്കൊരു പുതിയ വ്യപാര മാര്‍ഗ്ഗം കണ്ടുപിടിക്കുകയും അത് വഴി സുഗന്ധ ദ്രവ്യങ്ങളുടെ കുത്തക പിടിക്കുക വഴി യൂറോപ്പിലെ വലിയ ശക്തിയായി മാറാനും വേണ്ടി പോര്‍ച്ചുഗലിലെ അന്നത്തെ രാജാവായ ഇമ്മാനുവല്‍ കിഴക്കന്‍ പ്രദേശങ്ങളിലേക്ക് ഗാമയെ പ്രത്യേകമായി നിയോഗിക്കുന്നത്.1498 ൽ വാസ്ഗോഡ ഗാമ കോഴിക്കോട് കാല് കുത്തിയ അന്ന് മുതൽ അതുവരെ അറബികളും ചൈനക്കാരും സുഗമമായി ചരക്കു വിറ്റും മേടിച്ചും കൊണ്ടി രുന്ന കോഴിക്കോട് കലുഷിതമായി.

Image result for portuguese cruelty goa"പറഞ്ഞറിയിക്കാൻ പറ്റാത്ത ക്രൂരതകൾ ആണ് പറങ്കി കൾ കേരളത്തിൽ നടത്തിയത്.. സാമൂതിയുടെ ഒരു ബ്രാഹ്മണ ദൂതന്റെ ചെവിയും ചുണ്ടും ഗാമ അരിഞ്ഞെടുത്തു പകരം.. നായയുടെ ചെവി തുന്നി ചേർത്തു വിട്ടതും,, ബാക്കി ഭാഗങ്ങൾ പൊതിഞ്ഞു കെട്ടി കറിക്കുള്ള കൂട്ടുകൾ എന്ന് എഴുതിയ ഓലയോടൊപ്പം കൊടുത്തും വിട്ടു,, ഹജ്ജു കഴിഞ്ഞു കോഴിക്കോട് ലേക്ക് തിരിച്ചു വരുന്ന കപ്പൽ ഏഴിമലയിൽ എത്തിയപ്പോൾ കപ്പൽ മുഴുവൻ കൊള്ള അടിച്ചു,, സ്ത്രീക ളെയും കുട്ടികളെയും, സാമൂതിരി യുടെ ക്ഷണ പ്രകാരം വരുന്ന ഈ ജിപ്‌ത് സുൽത്താനെയും മറ്റും ജീവനോടെ കപ്പലടക്കം കത്തിച്ചു ചാമ്പലാക്കിയ ഗാമ യുടെ ക്രൂരത കണ്ടു കേരള ജനങ്ങൾ വിതുമ്പി… അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ക്രൂരതകൾ നടത്തി യ പറങ്കി കൾ ക്ക് കുഞ്ഞാലി മരയ്ക്കാർ, നായർ പോരാളികൾ എന്നിവരുടെ രക്തം ത്രസിപ്പിക്കുന്ന പോരാട്ടങ്ങൾ ക്ക് മുൻപിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ഗോവ അവരുടെ ആസ്ഥാനം ആക്കി.. ഏഷ്യയിലെ വാണിജ്യത്തിനും കൃസ്തുമത പ്രചരണത്തിനുമുള്ള കുത്തകാവകാശം ഒരുത്തരവു വഴി മാര്‍പാപ്പയില്‍ നിന്നും പോര്‍ച്ചുഗീസുകാര്‍ കരസ്ഥമാക്കിയിരുന്നു. ജസ്യൂട്ട് പാതിരിമാരും തുടര്‍ന്ന് ഫ്രാന്‍സിസ്കന്‍ പാതിരിമാരും പോര്‍ച്ചുഗീസ് സ്വാധീന മേഖലകളില്‍ മതപരിവര്‍ത്തനം തുടങ്ങി.പിന്നീട് വിശുദ്ധനാക്കപ്പെട്ട ഫ്രാന്‍സിസ് സേവ്യര്‍ ആയിരുന്നു പരിവര്‍ത്തന പ്രവര്‍ത്തനങ്ങളിലെ പ്രമുഖന്‍. “സാത്താന്റെ” ഉപാസകരായ തദ്ദേശീയരെ സത്യവിശ്വാസത്തിലേക്ക് മാറ്റുന്നതിനോടൊപ്പം തന്നെ അവരുടെ ആരാധനാലയങ്ങളും പൂജാബിംബങ്ങളും തച്ചുടക്കുന്നതിലും അദ്ദേഹം ആനന്ദം കണ്ടെത്തി. ഹിന്ദു ദൈവങ്ങളെ പരാമര്‍ശിക്കുമ്പോഴൊക്കെ അത്യന്തം നിന്ദാപരമായ വാക്കുകളാണ് ഫ്രാന്‍സിസ് സേവ്യര്‍ ഉപയോഗിച്ചിരുന്നത്. ആ ബിംബങ്ങളെപ്പോലെ തന്നെ കറുത്തതും വൃത്തികെട്ടതും…. എന്ന രീതിയില്‍. ആരാധന സ്ഥലങ്ങളും ബിംബങ്ങളും തകര്‍ക്കുന്നതിനായി കുട്ടികളുടെ സംഘങ്ങളേയും അദ്ദേഹം നിലനിര്‍ത്തിയിരുന്നു..
ചെയ്യപ്പെട്ടവര്‍ തങ്ങളുടെ പൂര്‍വ്വവിശ്വാസങ്ങളൊന്നും ഉപേക്ഷിച്ചില്ല. മിക്കവാറും പേര്‍ പഴയ വിശ്വാസങ്ങളും ആരാധനാരീതികളും തുടര്‍ന്നു. ഇത് പാതിരിമാരെ ക്ഷുഭിതരാക്കി. യൂറോപ്പിലെ പോലെ ഇവിടേയും ഇന്‍ക്വിസിഷന്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് സേവ്യര്‍ 1545 ല്‍ പോര്‍ച്ചുഗല്‍ രാജാവിന് കത്തയച്ചു.

Image result for portuguese cruelty goa"നിര്‍ബന്ധിത പരിവര്‍ത്തനവും വലിയ തോതില്‍ നടന്നു. ഹിന്ദുക്കള്‍ കുടിവെള്ളമെടുക്കുന്ന കിണറുകളില്‍ വിശുദ്ധ അപ്പം ഇടും, അതറിയാതെ അവര്‍ വെള്ളം കുടിക്കുമ്പോള്‍ അവരുടെ ജ്ഞാനസ്നാനം കഴിഞ്ഞതായി പ്രഖ്യാപിക്കും. സെന്റ്: പോളിന്റെ തിരുനാളിന് കൂടുതല്‍ പരിവര്‍ത്തിതരെ ആവശ്യമായതിനാല്‍ അതിനു രണ്ടു ദിവസം മുമ്പ് പാതിരി, ഭൃത്യരുമായി ഹിന്ദുക്കള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ചെല്ലും. ഭൃത്യര്‍ വീടുകളില്‍ കടന്ന് ആളുകളെ പിടിച്ചിറക്കി, വായില്‍ പശുമാംസം തേയ്ക്കും. അതോടെ ഹിന്ദുമതത്തില്‍ നിന്നും ബഹിഷ്കൃതരാവുന്ന അവര്‍ക്ക് കൃസ്ത്യാനിയാവുക എന്നതു മാത്രമാവും ആശ്രയം.1560ൽ ഗോവ ഇൻക്യുസിഷൻ കൊടുമ്പിരി കൊള്ളുമ്പോൾ കേരളത്തിൽ..സാമൂതി കുഞ്ഞാലി നായർ പോരാളിളുടെ ചെറുത്ത്‌ നില്പുകൾ ഇല്ലാതിരുന്നു വെങ്കിൽ ഗോവയിൽ കാണിച്ച ക്രൂരതകൾ കേരളത്തിലും കാണിയ്ക്കു മായിരുന്നു..

ഗോവയിൽ ലക്ഷ കണക്കിന് മനുഷ്യൻ മാർ ഇൻക്യുസിഷന് വിദേയമായി ഇതില്‍ ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലീങ്ങളും ജൂതന്മാരും മറ്റു കൃസ്ത്യന്‍ വിഭാഗങ്ങളും വിദേശികളും ഉള്‍പ്പെടും. കൃസ്ത്യാനിയായതിനു ശേഷം മറ്റാചാരങ്ങള്‍ തുടരുന്നവരെ ശിക്ഷിക്കലായിരുന്നു പ്രധാന ഉദ്ദേശം എന്കിലും മറ്റു മതങ്ങളെ തകര്‍ക്കുക അവരുടെ സ്വത്തുക്കള്‍ തട്ടിയെടുക്കുക എന്നിവയും ലക്ഷ്യമിട്ടു.
കുറ്റം ആരോപിക്കപ്പെടുന്നവരെ ഇന്‍ക്വിസിഷന്‍ നടത്തിപ്പുകാരുടെ കൊട്ടാരത്തിനോട് ചേര്‍ന്നു തന്നെയുള്ള തടവറയില്‍ അടയ്ക്കും. ചോദ്യം ചെയ്യലിന്റെ ഭാഗമായി അതിക്രൂരമായ പീഢനങ്ങളാണ് ഇരകള്‍ അനുഭവിക്കേണ്ടിവരുന്നത്. കൈ പുറകിലേക്ക് കെട്ടി കപ്പി വഴി ഉയര്‍ത്തുകയും താഴ്തുകയും ചെയ്യുക, തീയ്ക്ക് മുകളില്‍ കെട്ടിതൂക്കിയിടുക കമ്പിപ്പാരകളില്‍ കിടത്തി നടുവൊടിയുന്നതുവരെ നിര്‍ത്താതെ വെള്ളം കുടിപ്പിക്കുക തുടങ്ങിയവയായിരുന്നു പതിവ് നടപടികള്‍. ചിലരെ ബന്ധുക്കളുടെ സാക്ഷ്യത്തില്‍ അംഗഛേദം നടത്തിയിരുന്നു. കൈകാലുകള്‍ മുഴുവന്‍ മുറിച്ചു മാറ്റുന്നതുവരെ ഇര മരിക്കുകയോ ബോധം നശിക്കുകയോ ചെയ്യാതെ വിദദ്ധമായാണ് ഇത് ചെയ്തിരുന്നത്. ഇന്‍ക്വിസിഷന്‍ മേലാളന്മാരുടെ അത്താഴശേഷ വിനോദപരിപാടി എന്ന നിലയില്‍ സ്ത്രീ തടവുകാരെ പലപ്പോഴും അവരുടെ സാക്ഷ്യത്തിലാണ് പീഢിപ്പിച്ചിരുന്നത്.

ധാരാളം പേര്‍ ഇന്‍ക്വിസിഷന്‍ കോടതിയില്‍ എത്തുന്നതിനു മുമ്പ് തന്നെ കൊല്ലപ്പെടും. അവരുടെ മൃതദേഹം മറവു ചെയ്തതിനു ശേഷം വിചാരണ സമയമാവുമ്പോള്‍ അസ്ഥി കുഴിച്ചെടുത്ത് ഹാജരാക്കി പരേതനെ വിചാരണ ചെയ്യും. കുറ്റവാളിയെന്നു വിധിച്ചാല്‍ ആ അസ്ഥി അഗ്നിക്കിരയാക്കും. ഇനി ഏതെന്കിലും നിര്‍ഭാഗ്യവാന് ജീവനോടെ തന്നെ വധശിക്ഷ ലഭിച്ചാല്‍ കോടതി കനിയും. അയാള്‍ക്ക് വേണ്ടി വാദിക്കാന്‍ കോടതി ആളെ ഏര്‍പ്പാടാക്കും. അപ്രകാരം ഏര്‍പ്പാടാക്കുന്ന ആള്‍, കുറ്റവാളിയോട് കരുണ കാട്ടണമെന്നും രക്തം ചിന്താതെ മരിക്കാന്‍ അനുവദിക്കണമെന്നും കോടതിയോട് അപേക്ഷിക്കും. അപ്പോള്‍ കോടതി കനിഞ്ഞ്, രക്തം ചിന്താതെ ജീവനോടെ കത്തിച്ചു കൊല്ലാന്‍ ഉത്തരവാകും.

ഒരാള്‍ കുറ്റവാളിയാണെന്ന് വിധിച്ചാല്‍, അയാള്‍ കുറ്റം ചെയ്യുമ്പോള്‍ (ദൈവദൂഷണം പറയുക, കേള്‍ക്കുക മുതലായവ തന്നെ ഗുരുതര കുറ്റങ്ങള്‍) ആരൊക്കെ കൂടെ ഉണ്ടായിരുന്നു എന്നു പറയാന്‍ കോടതി നിര്‍ബന്ധിക്കും. ആരും ഇല്ലെന്കില്‍ പോലും പലപ്പോഴും ഗത്യന്തരമില്ലാതെ ഇര ബന്ധുക്കളുടേയോ പരിചയക്കാരുടേയോ പേരു പറയും. തുടര്‍ന്ന് പുതിയ ഇരകളെ പിടികൂടി പീഢനവും വിചാരണയും തുടരും. ഇവ കൂടാതെ ഇന്‍ക്വിസിഷന്‍ ഓഫീസ് പല വിധ നിയമങ്ങളും ഏര്‍പ്പെടുത്തി. പോര്‍ച്ചുഗീസ് ഭരണപരിധിയില്‍ ഉള്ള സ്ഥലങ്ങളില്‍ പുതിയ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയോ പഴയവ കേടുപാടുകള്‍ തീര്‍ക്കുകയോ ചെയ്യാന്‍ പാടില്ല. ഏകാദശി, മരണാനന്തര കര്‍മ്മങ്ങള്‍ മുതലായ അനുഷ്ടാനങ്ങള്‍ പാടില്ല. ഹിന്ദു വിവാഹത്തിന് ദക്ഷിണ, സ്വീകരണം, സദ്യ, മംഗല്യസൂത്രം മുതലായവ പാടില്ല. വിവാഹ തലേന്ന് ധാന്യങ്ങള്‍ പൊടിക്കുക, കറിക്കൂട്ടുകള്‍ ഉണ്ടാക്കുക എന്നിവ പാടില്ല. വീടുകളില്‍ തുളസി വളര്‍ത്തുന്നത് നിരോധിച്ചു. ബ്രാഹ്മണര്‍ കുടുമ വെയ്ക്കുന്നതും പൂണൂല്‍ ധരിക്കുന്നതും ശിക്ഷാര്‍ഹമാക്കി. കൃസ്ത്യാനികളല്ലാത്ത പുരുഷന്മാര്‍ മുണ്ട് ധരിക്കുന്നതും സ്ത്രീകള്‍ മേല്‍വസ്ത്രം ധരിക്കുന്നതും വിലക്കി. ഹിന്ദുക്കള്‍ പട്ടണത്തിലൂടെ കുതിരപ്പുറത്തോ പല്ലക്കിലോ സഞ്ചരിക്കുന്നത് വിലക്കി. കൃസ്ത്യാനികള്‍ ഹിന്ദുക്കള്‍ക്ക് ജോലി നല്‍കുന്നതും ഹിന്ദുക്കള്‍ക്ക് കീഴില്‍ കൃസ്ത്യാനികള്‍ ജോലി ചെയ്യുന്നതും നിരോധിച്ചു. അതുപോലെ ഹിന്ദുക്കള്‍ ഇടയ്ക്കിടെ പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കും സുവിശേഷം കേള്‍ക്കലിനും പന്കുകൊള്ളണമെന്നും നിഷ്കര്‍ഷിച്ചു.

ഈ മൂന്നു ഭാഗങ്ങളിലായി പരാമര്‍ശിച്ച സംഭവങ്ങളൊന്നും ഏതെന്കിലും മതവിഭാഗത്തെ പുകഴ്ത്താനോ ഇകഴ്ത്താനോ ഉദ്ദേശിച്ചല്ല. മറിച്ച്, സഹിഷ്ണുത എന്നത് ഒരു മതത്തിന്റെയും അടിസ്ഥാന ഗുണമല്ല എന്ന് ഉദാഹരിക്കാനാണ്. ‘ആരെന്കിലും’ ചെയ്ത കുറ്റങ്ങള്‍ മതത്തിന്റെ പേരില്‍ ചാര്‍ത്തണോ എന്ന ചോദ്യം സാധുവല്ല. കാരണം മതത്തിന്റെ പേരില്‍ ചെയ്യുന്നതു തന്നെയാണ് മതത്തിന്റെ ചെയ്തികള്‍. മതത്തിന്റെ പേരില്‍ അത്യാചാരങ്ങള്‍ ചെയ്യുന്നവര്‍ ‘ശരിയായ അര്‍ത്ഥങ്ങള്‍’ മനസ്സിലാക്കാത്തവരല്ല, മറിച്ച് ‘പട്ടിയെ വ്യാഖ്യാനിച്ച് ആടാക്കാന്‍’ മിനക്കെടാതെ സത്യസന്ധമായി നേരെ ചിന്തിക്കുന്ന മതഭക്തര്‍ മാത്രമാണ്..കേരളത്തെ ഗോവ പോലെ ആക്കാതിരുന്നതിൽ മുഖ്യ പങ്ക് വഹിച്ച കുഞ്ഞാലി മരയ്ക്കാർ മാരുടെ രക്തം ത്രസിപ്പിക്കുന്ന ഓർമകൾക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നു… (കോട്ട മരയ്ക്കാർ )
റഫറൻസ്

1-guardian of dawan
2.a acount of gova inqusition
3-ബ്ലോഗർ ബാബുരാജ്
4-ഗോവയിലെ വിസ്താരം.. ശ്രീകേഷ് പുതു വശ്ശേരി
5-the gova inqusition

Advertisements