ക്യാമ്പസ് സൗഹൃദവും പ്രണയവും പ്രശ്ചാത്തലമാക്കി രഞ്ജിത് ശങ്കർ സംവിധാനം, രചന എന്നിവ നിർവഹിച്ച ഏറ്റവും പുതിയ ചിത്രമാണ് 4 ഇയേഴ്സ്. കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക -നിരൂപക പ്രശംസയാണ് ലഭിച്ചത്. ഈ ചിത്രത്തിലെ നായകനായി എത്തിയിരിക്കുന്നത് സർജാനോ ഖാലിദാണ്. ജൂൺ എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ നടനാണ് സർജാനോ ഖാലിദ് . വിശാൽ എന്ന കഥാപാത്രത്തെയാണ് തരാം അവതരിപ്പിച്ചത്. ഗായത്രി എന്ന കഥാപാത്രമാണ്, ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പ്രിയവാര്യർ ചെയ്തത്.
ക്യാമ്പസിൽ നാല് വർഷം ചിലവഴിക്കുന്ന പ്രണയജോഡികളുടെ കഥ പറയുന്ന ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. പറന്നേ പോകുന്നെ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ ഹൈലൈറ്റ്, ഇതിൽ ഏറെ ഇഴുകിച്ചേർന്നാണ് സർജാനോ ഖാലിദ്- പ്രിയ വാര്യർ ടീം അഭിനയിച്ചിരിക്കുന്നത് എന്നതാണ്. സന്ധൂപ് നാരായണൻ വരികൾ രചിച്ച ഈ ഗാനത്തിന് സംഗീതം പകർന്നത് ശങ്കർ ശർമയും ഈ ഗാനം ആലപിച്ചിരിക്കുന്നത് നജിം അർഷാദ്, ശ്രുതി ശിവദാസ് എന്നിവർ ചേർന്നുമാണ്.