ഓസ്കർ ചിത്രം പാരസൈറ്റിലൂടെ ശ്രദ്ധേയനായ നടൻ ലീ സങ് ക്യോങിനെ (48) സെൻട്രൽ സോൾ പാർക്കിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ലീ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചതിന് ശേഷം വീട്ടിൽ നിന്ന് ഇറങ്ങി പോയതായി കുടുംബം പരാതിപ്പെട്ടിരുന്നു. ഇതേതുടർന്ന് പൊലീസ് തിരച്ചിൽ നടത്തുന്നതിനിടയിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്.പാരസൈറ്റ് എന്ന സിനിമയിലെ സമ്പന്ന കുടുംബത്തിലെ ഗൃഹനാഥന്റെ വേഷം ലീ സങ് ക്യോങിന് ഏറെ പ്രശസ്തി നേടി കൊടുത്തിരുന്നു. 2021-ൽ, പാരസൈറ്റിലൂടെ സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് പുരസ്കാരവും അദ്ദേഹം നേടി. കഴിഞ്ഞ വർഷം സയൻസ് ഫിക്ഷൻ ത്രില്ലറായ ഡോ. ബ്രെയിനിലെ പ്രകടനത്തിന് ഇന്റർനാഷണൽ എമ്മി അവാർഡിൽ മികച്ച നടനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്‌ടോബർ മുതൽ ലീ മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ പൊലീസ് അന്വേഷണത്തിലാണ്.

You May Also Like

‘റോഷാക്ക്’ ബിഹൈൻഡ് ദ സീൻ വീഡിയോ

വളരെ വ്യത്യസ്തമായൊരു റിവഞ്ച് സൈക്കോ ത്രില്ലർ ആണ്, മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ…

പലര്‍ക്കും വഴങ്ങി കൊടുത്താലേ സിനിമയിൽ നിലനിൽക്കാൻ സാധിക്കൂ എന്ന് മിത്രാകുര്യൻ

മിത്രാ കുര്യൻ എന്ന പേരിലറിയപ്പെടുന്ന ഡൽമാ കുര്യൻ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികൾക്ക് സുപരിചിതയാണ്.…

രശ്മിക മന്ദനയ്ക്ക് ശേഷം ടൈഗർ 3 യിലെ കത്രീന കൈഫിന്റെ ടവൽ രംഗം മോർഫ് ചെയ്തു

കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഇന്ത്യയിൽ ‘ഡീപ് ഫേക്ക്’ ന്റെ ദുരുപയോഗം വളരെയധികം വർദ്ധിച്ചു. സെലിബ്രിറ്റികളുടെയും മറ്റ്…

സുരേഷ് ഗോപിയുടെ പിറന്നാളിനോടനുബന്ധിച്ചു ‘ഗരുഡൻ’ സിനിമയുടെ ടീസർ എത്തി

സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഗരുഡൻ’ സിനിമയുടെ ടീസർ എത്തി. സുരേഷ് ഗോപിയുടെ…