“പലരും എനിക്ക് പ്രാന്താണെന്ന് പറഞ്ഞു” 

പറവൂർ ബസ്സ്റ്റാൻഡിൽ ഡാൻസ് കളിച്ച് വൈറൽ ആയ അമൽ എന്ന വൈപ്പിൻകാരൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. എല്ലാരേയും അമ്പരപ്പിച്ചുകൊണ്ട് ആണ് അമൽ ഡാൻസ് ചെയ്തത്. സോഷ്യൽ മീഡിയയിൽ അനവധി പോസിറ്റിവ് കമന്റുകൾ ആണ് വരുന്നതെങ്കിലും ‘ഇവനെന്താ ഭ്രാന്താണോ’ എന്ന് ചോദിക്കുന്നവരും കുറവല്ല. അത് പൊതുവെ മലയാളികളുടെ മോശം മനോഭാവം ആയി കരുതാം. എന്തായാലും അമൽ ഒന്ന് ഇരുട്ടി വെളുത്തപ്പോൾ കേരളം മുഴുവൻ നിറയുകയാണ്.

പൊതുവെ പലരും ഇന്ന് വൈറൽ ആകാൻ ചില കോപ്രായങ്ങൾ കാണിക്കാറുണ്ട്. എന്നാൽ അമലിന്റേതു അങ്ങനെയല്ല. വളരെ നന്നായാണ് പാട്ടിനൊപ്പം ചുവടു വച്ചിരിക്കുന്നത്. ബസ് സ്റ്റാന്റിൽ ഇരിക്കുന്നവരെല്ലാം തന്നെ അമലിനെ ഒരു അത്ഭുത ജീവി എന്ന മട്ടിലാണ് നോക്കുന്നത്. കാരണം സമ്പന്ന ദരിദ്ര മേദമന്യേ എവിടെയും മസിൽ പിടിച്ചിരിക്കുന്ന മലയാളിക്ക് ഇതൊന്നും അത്ര ദഹിക്കില്ല. അവർ ഏതൊരു സ്ഥലത്തും മനുഷ്യന് ഇടപെടാനും പെരുമാറാനും ഓരോ അലിഖിത നിയമങ്ങൾ ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിലെ ലംഘിച്ചാൽ തീർന്നു. ആ ധാരണകളെയാണ് ഈ ചെറുപ്പക്കാരൻ തിരുത്തി കുറിക്കുന്നത്. അമലിനു എന്താണ് പറയാൻ ഉള്ളതെന്ന് കേൾക്കാം , ഡാൻസ് വീണ്ടും കാണാം .

 

 

 

Leave a Reply
You May Also Like

ആറു മാസങ്ങൾക്കിടയിൽ വന്ന, മൂന്നു സൂപ്പർസ്റ്റാറുകൾ അഭിനയിച്ച രണ്ടു കമ്മ്യൂണിസ്റ്റ്‌ ബേസ്ഡ് ചിത്രങ്ങൾ, ഊതി വീർപ്പിച്ച ബലൂണുകൾ

Rahul Madhavan ആറു മാസങ്ങൾക്കിടയിൽ വന്ന രണ്ടു കമ്മ്യൂണിസ്റ്റ്‌ ബേസ്ഡ് ചിത്രങ്ങളാണ് സ്റ്റാലിൻ ശിവദാസും രക്തസാക്ഷികൾ…

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു പ്രഭാസിന്റെ പുതിയ ചിത്രമാണ് ‘ആദിപുരുഷ്…

സോഷ്യൽ മീഡിയയിൽ വാക്കുകളിലൂടെ വിമർശനം ഉയർത്തുന്ന സൃഷ്ടി ബന്നാട്ടിയുടെ ഗ്ലാമർ ചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ വാക്കുകളിലൂടെ വിമർശനം ഉയർത്തുന്ന വ്യക്തിയാണ് സൃഷ്ടി ബന്നാട്ടി. അഭിപ്രായങ്ങൾ പറയുന്നതിൽ ഒരു മടിയുമില്ലാത്ത…

തെന്നിന്ത്യൻ സൂപ്പർതാരം കിച്ച സുദീപ് ഒരുകാലത്തു ഹൃത്വിക് റോഷനെ വെറുത്തിരുന്നു, കാരണം കിച്ച സുദീപിന്റെ ഭാര്യ, കഥയിങ്ങനെ …

ഹൃത്വിക് റോഷനെ ഒരു കാരണവശാലും ബോളിവുഡിന്റെ ‘ഗ്രീക്ക് ദൈവം’ എന്ന് വിളിക്കാറില്ല. രാജ്യത്തും ലോകത്തും അദ്ദേഹത്തിന്…