Aravind Puthenveettil

പാർക്കിംഗ് എന്ന സിനിമ കണ്ടിരുന്നു. സിനിമ നന്നായി ഇഷ്ടപ്പെട്ടു. അഭിനേതാക്കളുടെ വളരെ നാച്ചുറൽ ആയ പ്രകടനം, കഥയുടെ സഞ്ചാരം ഒക്കെ വളരെ നന്നായി. ഇത് പൊതുവെ എല്ലാം റിവ്യൂവിൽ എല്ലാരും എടുത്തു പറഞ്ഞ കാര്യമാണ്.കൂടാതെ കഥയിൽ പ്രതിപാദിച്ചിരിക്കുന്ന ഒരു പോയിന്റ് ഉണ്ട്. ഒരേ മനുഷ്യനിൽ തന്നെ നന്മയും തിന്മയും സാഹചര്യം അനുസരിച്ചു മാറി മാറി വരും എന്നുള്ളത്.നമ്മുടെ ഇപ്പോഴത്തെ സാമൂഹിക വിലയിരുത്തലുകളിൽ നമ്മൾ ഈ കാര്യം മറന്നു പോകാറുണ്ട്. ഒരാളെ ഒന്നുകിൽ നന്മയുടെയോ തിന്മയുടെയോ ആളായി നമ്മുടെ മാധ്യമങ്ങളുടെ സ്വാധീനം കൊണ്ട് നമ്മൾ ലേബൽ ചെയ്യാൻ നിർബന്ധിതർ ആകാറുണ്ട്.

ഈ സിനിമയിൽ ഉള്ള രണ്ട് കഥാപാത്രത്തിനും നന്മയും തിന്മയും മാറി മാറി കേറി വരുന്നുണ്ട്. തെറ്റുകൾ ചെയ്തിട്ട് ഉണ്ടാകുന്ന പശ്ചാതാപവും എന്നാൽ അടുത്ത പ്രകോപനം ഉണ്ടാകുമ്പോൾ ആ കുറ്റബോധം ഇല്ലാതായി പഴയ പകയിലേക് വീണ്ടും വരുന്നത് ഒക്കെ Relatable ആയിരുന്നു. ഒരു ക്ലാസിക് സീൻ പറയാം. MS bhaskar, ഹരീഷ് കല്യാൺ ന്റെ കാരക്ടറിനെ കേസ് കൊടുത്തു ലോക്കപ്പ് ൽ ആക്കിയ ശേഷം ഹരീഷ് ന്റെ wife MS ഭാസ്കർ നെ കാണാൻ വരുന്നുണ്ട്. അങ്ങനെ ചെയ്യരുത് അച്ഛാ, ഞാൻ ഗർഭിണി ആണെന്നത് എങ്കിലും പരിഗണിക്കണം, കേസ് പിൻവലിക്കണം എന്നൊക്കെ പറയുമ്പോൾ, MS bhaskar പയ്യെ അയഞ്ഞു തുടങ്ങും, പുള്ളിക് ശരിക്കും കുറ്റബോധം വരും, മോശമായി എന്ന് തോന്നും ( അത് വളരെ നന്നായി മാനേറിസം കൊണ്ട് MS അവതരിപ്പിച്ചിരുന്നു, ഒരു ഡയലോഗ് പോലുമില്ല അത് പ്രകടിപ്പിക്കാൻ ). ഒരു നിമിഷം കഴിഞ്ഞാൽ MS ന്റെ കഥാപാത്രം കേസ് പിൻവലിക്കാൻ സമ്മതിച്ചേക്കും എന്ന് നമുക്ക് തോന്നും

ആ നിമിഷത്തിൽ ആണ് ആ സ്ത്രീയുടെ കൂട്ടുകാർ ഇടപെടുന്നത്, അവർ അയാളെ കണ്ണിൽ ചോര ഇല്ലാത്ത ദുഷ്ടൻ, നീ ഇറങ്ങി വരൂ ഇയാളുടെ കാരുണ്യത്തിന് നിൽക്കാതെ എന്നൊക്കെ പറയും .അതോടെ അയാൾ കുറ്റബോധം ഇല്ലാതാവുകയും, ഇനിയും ഉപദ്രവിക്കും, അവൻ ഇനി സ്വസ്ഥമായി ഉറങ്ങില്ല എന്നുമൊക്കെ പഴയ പക mode ലേക്ക് പോകും.. ( ഇതു വളരെ റിലേറ്റബിൾ ആണ്. ജീവിതത്തിലെ പ്രശ്നങ്ങൾ ആൾക്കാർ എങ്ങനേലും പറഞ്ഞു തീർക്കുമ്പോൾ കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ ഒക്കെ ഇടപെടലും സംസാരവും കൊണ്ട് അത് നടക്കാതെ വരുന്നത്. പക്വത ഇല്ലാതെ സംസാരിക്കുന്ന ഇത് പോലെ ഉള്ളവർ കാരണം ഒരുപാട് വിഷയങ്ങൾ ഉണ്ടാവുകയും പരിഹരിക്കപ്പെടാതെയും പോകാറുണ്ട്. ഇതിനു പ്രായ ഭേദം ഒന്നുമില്ല ).

ഇത് പറഞ്ഞത് ഒരു സീൻ മാത്രമാണ്. ഇതുപോലെ ആണ് ക്ലൈമാക്സ്യും.. പകയുടെ അങ്ങേ അറ്റത് നിൽക്കുമ്പോഴും, മറ്റൊരു വിഷയം ഉണ്ടാകുമ്പോൾ മനുഷ്യത്വം ഉണ്ടാകുന്നു. അത് രണ്ട് കഥാപാത്രത്തിനും സംഭവിക്കുന്നുണ്ട്. ഒരു വിധം അഗ്രസീവ് ആയ എല്ലാ മനുഷ്യർക്കും ഇത് പോലെ നന്മയുടെയും തിന്മയുടെയും കയറ്റിറക്കങ്ങൾ ജീവിതത്തിൽ ഉണ്ടാവാറുണ്ട്.. പക്ഷെ മാധ്യമങ്ങൾ നമ്മളെ സ്പൂൺ ഫീഡ് ചെയ്യുന്നത് അങ്ങനെ അല്ലെന്നാണ്. എന്തായാലും വളരെ മനോഹരമായി ഈ വിഷയങ്ങൾ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട് .. സൂപ്പർ ഫിലിം.

You May Also Like

തലൈവാസൽ വിജയ്നെ പ്രധാന കഥാപാത്രങ്ങളാക്കി രാജൻ കുടവൻ സംവിധാനം ചെയ്യുന്ന “മൈ 3 “ജനുവരി പത്തൊമ്പതിന്

“മൈ 3” ജനുവരി 19-ന് തലൈവാസൽ വിജയ്നെ പ്രധാന കഥാപാത്രങ്ങളാക്കി രാജൻ കുടവൻ സംവിധാനം ചെയ്യുന്ന…

ചിത്രീകരണത്തിനിടെ വീൽ ചെയറിൽ നിന്നും മറിഞ്ഞു വീണ് ഉണ്ണി മുകുന്ദൻ; രക്ഷപ്പെട്ടത് വലിയൊരു അപകടത്തിൽ നിന്ന്

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ‘ജയ് ഗണേശ്’ എന്ന ചിത്രത്തിനായി തയ്യാറെടുക്കുന്ന നടൻ ഉണ്ണി മുകുന്ദൻ,…

ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന “ഒറ്റ” യിലെ വേഷം ജയകൃഷ്ണന് വഴിത്തിരിവ് ആകട്ടെ

Jijeesh Renjan പലപ്പോഴും മുൻ നിര താരങ്ങളുടെ മേക്ക് ഓവറുകൾ തരംഗമാവുകയും അതിന്റെ പേരിൽ സിനിമയ്ക്ക്…

“വിജയുടെ ‘ലിയോ’ ഇറങ്ങിയ ശേഷമാണ് ‘എ ഹിസ്റ്ററി ഓഫ് വയലൻസ്’ ക്ലാസ്സിക്‌ പടമായതെന്ന് ചിലർ പാടി നടക്കുന്നുണ്ട്”, കുറിപ്പ്

A History Of Violence (2005) Frank Abagnale Jr. വിജയുടെ ‘ലിയോ’ ഇറങ്ങിയ ശേഷമാണ്…