കമല്‍ഹാസൻ നായകനായി 2006ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘വേട്ടൈയാട് വിളൈയാട്’. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്‍ത ചിത്രത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥനായി എത്തിയ കമല്‍ഹാസൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ചിത്രം തിയറ്ററുകളില്‍ വൻ ഹിറ്റായിരുന്നു.
പാർത്തമുതൽനാളേ
വിവർത്തനം / ആസ്വാദനം
മെൽവിൻ പോൾ
VettaiyaduVilayadu (2006)
വേട്ടയാട് വിളൈയാട് (2006)
രചന: താമരൈ
സംഗീതം: ഹാരിസ് ജയരാജ്
ആലാപനം: ഉണ്ണി മേനോൻ, ബോംബെ ജയശ്രീ
——————————————————————
പാർത്ത മുതൽ നാളേ, ഉന്നൈ പാർത്ത മുതൽ നാളേ…
കാട്ചിപ്പിഴൈ പോലെ ഉണർന്തേൻ
കാട്ചിപ്പിഴൈ പോലെ.
ഓർ അലൈയായ് വന്ത് എനൈ അടിത്തായ്,
കടലായ് മാറി പിൻ എനൈ ഇഴുത്തായ്…
എൻ പതാകൈ താങ്കിയ ഉൻ മുകം ഉൻ മുകം
എൻട്രും മറൈയാതേ!
കാട്ടിക്കൊടുക്കിറതേ കണ്ണേ, കാട്ടിക്കൊടുക്കിറതേ…
കാതൽ വഴികിറതേ കണ്ണിൽ കാതൽ വഴികിറതേ!
ഉൻ വിഴിയിൽ വഴിയും പിരിയങ്കളൈ,
പാർത്തേൻ കടന്തേൻ പകൽ ഇരവൈ…
ഉൻ അലാതി അൻപിനിൽ നനൈന്ത പിൻ നനൈന്ത പിൻ
നാനും മഴൈ ആനേൻ!!
(പെൺ: നിന്നെ ആദ്യമായ് കണ്ട നാൾ ഒരു മായാവലയത്തിലകപ്പെട്ടതു പോലെയായി ഞാൻ (ഒരു മായക്കാഴ്ച കണ്ട്)! എനിക്കു കൈവന്നത് സത്യമോ മിഥ്യയോ എന്നറിയാത്ത അവസ്ഥ. ഒരു അലയായ് വന്ന് ആദ്യം നീ എന്നെ ഒന്നു തഴുകി; പിന്നെപ്പിന്നെ കടൽ തന്നെയായി മാറി എന്നെ നിന്നിലേക്ക് വലിച്ചെടുത്തു.
നിന്റെ മിഴികളിൽ തെളിയുന്ന പ്രിയഭാവങ്ങൾ നോക്കിയിരുന്ന് എന്റെ ദിനരാത്രങ്ങൾ ഞാൻ കടക്കുന്നു.
എന്റെ (ചുംബനത്തിന്റെ) മുദ്രകൾ പേറുന്ന നിന്റെ മുഖം ഒരിക്കലും, എന്റെ അന്ത്യം വരേയ്ക്കും, എന്റെ മനസ്സിൽ നിന്നും മായില്ല!!
ആൺ: എന്റെ പ്രിയപ്പെട്ടവളേ, നിന്റെ കണ്ണുകൾ നിന്നെ ഒറ്റിക്കൊടുക്കുന്നുവല്ലോ! നിന്റെ ഹൃദയത്തിൽ നിറയുന്ന പ്രണയം കണ്ണുകളിലൂടെ വഴിഞ്ഞൊഴുകുന്നത് എനിക്കു കാണാം. ഞാൻ ഇതുവരേയ്ക്കും അനുഭവിക്കാതിരുന്ന (സവിശേഷമായ) പ്രണയം ഇന്നു നീ എന്റെ മേൽ പൊഴിയുമ്പോൾ, ആ മഴയിൽ ഞാൻ ആകെ നനയുന്നു; ഞാനും ആ മഴയായിത്തീരുന്നു.)
——————————————————————
കാലൈ എഴുന്തതും എൻ കൺകൾ മുതലിൽ
തേടിപ്പിടിപ്പതുന്തൻ മുകമേ…
തൂക്കം വരുകൈയിൽ കൺ പാർക്കും കടൈസി
കാട്ച്ചിക്കുൾ നിർപ്പതും ഉൻ മുകമേ!
എനൈപ്പറ്റ്ട്രി എനക്കേ തെരിയാത പലവും
നീ അറിന്ത് നടപ്പതൈ വിയപ്പേൻ…
ഉനൈ ഏതും കേട്‌ക്കാമൽ ഉനതാസൈ അനൈത്തും
നിറൈവേറ്റ്ട്ര വേണ്ടും എൻട്ര് തവിപ്പേൻ!
പോകിൻട്രേൻ എന നീ പല നൂറ് മുറൈകൾ
വിടൈ പെറ്റ്ട്രും പോകാമൽ ഇരുപ്പായ്…
സരിയെൻട്ര് സരിയെൻട്ര് ഉനൈ പോകച്ചൊല്ലി
കതവോരം നാനും നിർക്ക സിരിപ്പായ്!
(പെൺ: പുലരികളിൽ ഞാൻ നിദ്രവിട്ടുണരുമ്പോൾ ആദ്യം തേടുന്നത് നിന്റെ മുഖം; രാത്രിയിൽ മിഴികളെ നിദ്ര തലോടുമ്പോൾ എന്റെ അവസാന കാഴ്ചയിലുള്ളതും നിന്റെ മുഖം തന്നെ!
ആൺ: എന്നെക്കുറിച്ച് എനിക്കു പോലും അറിയാത്തവ പലതും എനിക്കു വേണ്ടി നീ കണ്ടറിഞ്ഞു ചെയ്യുന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. നിന്നോട് ചോദിക്കാതെ തന്നെ നിന്റെ സർവ്വ ആഗ്രഹങ്ങളും നിറവേറ്റിത്തരുന്നതിനായി ഞാനും പരിശ്രമിക്കുകയാണ്!
പെൺ: ‘ഞാൻ (ജോലിക്ക്) പോകുന്നു’ എന്ന് ഒരുപാട് തവണ യാത്രാമൊഴി ചൊല്ലിയതിന് ശേഷവും എന്നെവിട്ട് പോകാനാവാതെ നീ നില്ക്കും; ‘പൊയ്ക്കൊള്ളൂ’ എന്ന് പലതവണ പറഞ്ഞ് വാതിലിനു പിറകിൽ ഞാൻ നിൽക്കേ നീ എന്നെ നോക്കി ചിരി തൂകും!)
——————————————————————
ഉന്നൈ മറന്ത് നീ തൂക്കത്തിൽ സിരിത്തായ്
തൂങ്കാമൽ അതൈ കണ്ട് രസിത്തേൻ…
തൂക്കം മറന്ത് നാൻ ഉനൈ പാർക്കും കാട്ച്ചി
കനവാക വന്തതെൻട്ര് നിനൈത്തേൻ!
യാരും മാനിടരേ ഇല്ലാത ഇടത്തിൽ
സിരുവീട് കട്ടിക്കൊള്ള തോൻട്രും…
നീയും നാനും അങ്കേ വാഴ്കിൻട്ര വാഴ്വൈ
മരം തോറും സെതുക്കിട വേണ്ടും!
കൺ പാർത്ത് കതൈക്ക മുടിയാമൽ നാനും
തവിക്കിൻട്ര ഒരു പെണ്ണും നീ താൻ…
കൺ കൊട്ട മുടിയാമൽ മുടിയാമൽ പാർക്കും
സലിക്കാത ഒരു പെണ്ണും നീ താൻ!
(ആൺ: ഉറക്കത്തിൽ നീ സ്വയം മറന്ന് ചിരിക്കുന്നത് ഉറങ്ങാതിരുന്ന് ഞാൻ കണ്ടാസ്വദിക്കും. ഉറക്കം മറന്ന്, മനോഹരിയായ നിന്നെ ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ, അതൊരു സ്വപ്നം പോലെ എനിക്ക് തോന്നും!
പെൺ: മനുഷ്യരാരും ഇല്ലാത്ത, ഏകാന്തമായ ഒരിടത്ത് നമുക്കൊരു കൊച്ചു വീട് വേണം. അവിടെ നീയും ഞാനും മാത്രം. നമ്മുടെ അവിടുത്തെ ജീവിതം മരങ്ങൾ തോറും നമുക്ക് കൊത്തി വയ്ക്കണം (ഞാൻ + നീ, വായനക്കാരിൽ പലരും ചെയ്തിട്ടുണ്ടായിരിക്കും ഇത്. ഞാൻ ചെയ്തിട്ടുണ്ട്! 🙂 ചുമരിൽ, വിദ്യാലയത്തിലെ എഴുത്ത് മേശ മേൽ, പുസ്തകത്തിൽ…)
ആൺ: കണ്ണുകളാൽ കണ്ട് വാക്കുകളാൽ വർണ്ണിക്കാനാകാതെ നിൽക്കുന്ന എന്നെ വലയ്ക്കുന്ന പെണ്ണാണ് നീ (നിന്നെ നോക്കിനിൽക്കേ എനിക്കെന്റെ ശബ്ദം ചിലപ്പോൾ നഷ്ടപ്പെടുന്നു എന്നും പറയാം); കണ്ണിമ ചിമ്മാനാവാതെ, അല്പം പോലും മടുക്കാതെ ഞാൻ നോക്കി നിൽക്കുന്നവളും നീ തന്നെ!)