‘എന്തുവായിത്..! ‘ ഈ ഒരൊറ്റ വാചകം കേൾക്കുമ്പോൾ മനസ്സിലാകും ആരെ പറ്റിയാണ് പറയാൻ പോകുന്നതെന്ന്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
264 VIEWS

Parvathy Jayakumar

എന്തുവായിത്..!

ഈ ഒരൊറ്റ വാചകം കേൾക്കുമ്പോൾ മനസ്സിലാകും ആരെ പറ്റിയാണ് ഈ പറയാൻ പോകുന്നതെന്ന്, ഫേസ്ബുക്കിലും യൂട്യൂബിലും ലക്ഷക്കണക്കിന് ഫോളോവേഴ്സും വ്യൂവേഴ്സും ഉള്ള ദമ്പതികൾ പട്ടാഴി ചെളിക്കുഴി സ്വദേശികളായ സഞ്ജു & ലക്ഷ്മി ,എന്തോ ഇഷ്ടമാണ് ഇവരെ,ഓൺലൈൻ മാധ്യമങ്ങൾ പൊലിപ്പിച്ച് എഴുതും പോലെ കൊല്ലംകാർ എല്ലാം ദുഷ്ടന്മാർ അല്ലടോ, നല്ലവരും ഉണ്ട് കഴിവുള്ള പ്രതിഭകളും അക്കൂട്ടത്തിലുണ്ട്,അതേ ഇവർ കൊല്ലംകാരുടെ അഭിമാനമാണ്..ആളുകളെ ചിരിപ്പിച്ച് സ്വന്തമായി കയ്യടി വാങ്ങുന്നതിനൊപ്പം കൊല്ലം ഭാഷയ്ക്കു കൂടി കയ്യടി നേടിക്കൊടുത്തവരാണ് ഇവർ . കൊല്ലം ഭാഷയുടെ രസകരമായ ഉപയോഗമാണ് സഞ്ജുവിനെയും ലക്ഷ്മിയെയും ശ്രദ്ധേയരാക്കിയത്.

‘എന്തുവാ ഇത്’ എന്നൊരൊറ്റ ഡയലോഗിലൂടെ ഫേസ്ബുക്കിൽ പന്ത്രണ്ടു ലക്ഷത്തിലധികവും യുട്യൂബിൽ പത്തുലക്ഷത്തിലധികം ആരാധകരെ സ്വന്തമാക്കാന്‍ ഈ വൈറൽ ദമ്പതികൾക്ക് സാധിച്ചു. ടിക് ടോകിലൂടെ തുടങ്ങിയ അഭിനയമാണ് ഇരുവരെയും വെബ് സീരീസ് വരെ കൊണ്ടെത്തിച്ചത്. ഇതിനിടയ്ക്ക് സിനിമകളിൽ നിന്നുള്ള അവസരങ്ങളും ഇരുവരെയും തേടിയെത്തി. ചെറുപ്പത്തിലേയുള്ള അഭിനയമോഹം സഫലമാവുകയാണെന്നാണ് സഞ്ജു പറയുന്നത്.

നാളിതുവരെ ചെയ്ത വീഡിയോകൾ എല്ലാം തന്നെ സൂപ്പർഹിറ്റായി മില്യൺ താണ്ടി ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു, ഈ ഇടയ്ക്ക് ഇറങ്ങിയ ഒരു തെക്കൻ തല്ലു കേസിലൂടെ ലക്ഷ്മി തന്റെ ആദ്യചുവട് മലയാള സിനിമയിൽ കുറിച്ചു,എന്തേ ഇക്കൂട്ടർ സിനിമാമേഖലയിൽ എത്താൻ വൈകിയത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്,അപ്പോഴാണ് ലക്ഷ്മിയുടെ കടന്നുവരവ്,ഡയലോഗ് ഡെലിവറിയിൽ അസാധ്യ ടൈമിംഗ് ഉള്ള നടി,മിനിറ്റുകൾ കൊണ്ട് മുഖത്ത് ഭാവങ്ങൾ മിന്നി മറയുന്നു..👌

വെറുപ്പിക്കാതെ ആവർത്തനവിരസത തീരെ ഇല്ലാതെ,കഴിവുള്ളവരെ കൂടെ കൂട്ടി ക്വാളിറ്റിയും കണ്ടെന്റും നിറഞ്ഞ ചെറിയ വീഡിയോസ് ഇറക്കി ഭാര്യയും ഭർത്താവും മത്സരിച്ച് അഭിനയിക്കുന്നത് പലപ്പോഴായി കണ്ടിട്ടുണ്ട്,കുടുംബം ഒന്നടങ്കം അവർക്ക് സപ്പോർട്ടായി പല വീഡിയോയിലായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, വരുംദിവസങ്ങളിൽ ഇവരെ രണ്ടുപേരെയും ഒരുമിച്ചു ബിഗ് സ്ക്രീനിൽ കാണാനാകും എന്ന് വിശ്വസിക്കുന്നു.

ഇവരുടെ വീഡിയോകൾക്ക് കൂടുതലും ഫാമിലി ഓഡിയൻസ് ആണ് ഉള്ളത്. ഒന്നാം ക്ലാസിനും പത്താം ക്ലാസിനും ഇടയ്ക്ക് പഠിക്കുന്ന കുട്ടികളൊക്കെ ഫോണിൽ ബന്ധപ്പെടാറുണ്ട്. ഫാമിലി ഓഡിയൻസ് ഇഷ്ടപ്പെടുന്നു എന്നറിയുന്നതിൽ അതിയായ സന്തോഷം രണ്ടുപേർക്കും ഉണ്ട്. ഇതുവരെയും നെഗറ്റീവ് ആയ പ്രതികരണം ഒരിടത്തുനിന്നും ഉണ്ടായിട്ടില്ല എന്നതുതന്നെയാണ് ഏറ്റവും വലിയ സന്തോഷമെന്ന് ഇരുവരും പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.