ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാൽ പല വിഗ്രഹങ്ങളും ഉടയുമെന്ന് പാർവ്വതി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
192 VIEWS

വിവാദമായെക്കാവുന്ന പ്രസ്താവനകളുമായി പാർവ്വതി തിരുവോത്ത് വീണ്ടും. പണ്ടേ പാർവ്വതി അങ്ങനെയാണ് തനിക്കു ശരിയെന്നു തോന്നുന്ന കാര്യം മുഖംനോക്കാതെ പറയും. സൂപ്പർതാരങ്ങളുടെ ഫാന്സിൽ നിന്നും കേട്ട പുലഭ്യങ്ങൾക്കും കണക്കില്ല. ഒരു പുരുഷകേന്ദ്രീകൃത സിനിമാ ഇൻഡസ്ട്രിയിൽ ഇതൊക്കെ സ്വാഭാവികമായ കാര്യമെന്ന് അറിയാഞ്ഞിട്ടല്ല പാർവ്വതിയുടെ പോരാട്ടങ്ങൾ, ചില വിഗ്രങ്ങളെയും അവരുടെ വൈതാളിക്കാരെയും പൊളിച്ചടുക്കുക എന്നത് തന്നെയാണ് ലക്‌ഷ്യം.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാൽ പല വിഗ്രഹങ്ങളും ഉടയുമെന്നാണ് പാർവ്വതി പറയുന്നത്. അതുകൊണ്ടുതന്നെ സർക്കാർ അത് പൂഴ്ത്തിവയ്ക്കാൻ ആണ് ശ്രമിക്കുന്നത്. ഇലക്ഷനുകൾ വരുമ്പോൾ മാത്രമേ സർക്കാർ സ്ത്രീസൗഹൃദം ആകൂ . ഈ റിപ്പോർട്ട് പുറത്തുവരാൻ ചിലപ്പോൾ അടുത്ത ഇലക്ഷൻ വരെ കാക്കണം എന്നും പാർവതി പറയുന്നു. സിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ സ്ഥാപിക്കണമെന്ന നിർദ്ദേശത്തെ എതിർക്കുന്നത് സിനിമയിലെ കരുത്തർ ആണെന്നും പാർവ്വതി പറയുന്നു. അവകാശ സംരക്ഷണത്തിന് വേണ്ടി പൊരുതിയപ്പോൾ തന്നെ മാറ്റിനിർത്താനും അവസരം നിഷേധിക്കാനുമാണ് ചിലർ ശ്രമിച്ചതെന്നും പാർവ്വതി വ്യക്തമാക്കി.

എന്താണ് ഹേമ കമ്മിഷന്‍?

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‌ ശേഷം മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ‘വിമൺ ഇൻ സിനിമ കളക്ടീവ്’ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, 2018 മെയ് മാസത്തിലാണ്, സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി സർക്കാർ മൂന്നംഗ സമിതിയെ നിയമിച്ചത്. ജസ്റ്റിസ് ഹേമ, റിട്ട ഐഎഎസ് ഓഫീസർ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയതാണ് ജസ്റ്റിസ്‌ ഹേമ കമ്മിഷന്‍. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സര്‍ക്കാര്‍ സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുന്നത്.

മലയാള സിനിമ രംഗത്തെ പ്രവര്‍ത്തകരോട് സംസാരിച്ച് സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, അവര്‍ നേരിടുന്ന ചൂഷണം എന്നീ പ്രശ്നങ്ങൾ പഠിച്ച് ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മിഷനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍ ഏതാണ്ട് രണ്ടു വര്‍ഷത്തോളം സമയമെടുത്താണ് ഹേമ കമ്മിഷന്‍ അവരുടെ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ