പാര്‍വതി തിരുവോത്ത് & അജു വർഗീസ്, അഥവാ നട്ടെല്ലും നട്ടെല്ലില്ലായ്മയും

255

Suresh Kavileveetil

പാര്‍വതി തിരുവോത്ത് & അജു വർഗീസ്

പാര്‍വ്വതി : അപൊളിറ്റക്കലാകുന്നവര്‍ അടിച്ചമര്‍ത്തുന്നവരുടെ ഒപ്പമാണെന്ന് തിരിച്ചറിയുന്നു.
അജു വർഗീസ് : അപൊളിറ്റിക്കല്‍ ആവുക എന്നത് നാണക്കേടാണെന്ന് ചിലര്‍ പറയുന്നു. അത് ഓരോരുത്തരുടെയും സൗകര്യമാണ്. തന്‍റെ സൗകര്യം അപൊളിറ്റിക്കലാവുക എന്നതാണ്. ശ്രീനിവാസൻ സാറിനെ പോലുള്ള ലെജന്റിനെ വരെ കുറ്റം പറയുന്നവരുണ്ട്, സന്ദേശം സിനിമയെ കുറിച്ചും. എന്ത് അടിസ്ഥാനത്തിലാണ് ഇതെന്ന് ഓർത്ത് ചിരി വരാറുണ്ട്.

പാർവ്വതി : ആണുങ്ങൾ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കാണുന്നത്. ഒരു സൈഡിൽ സ്ത്രീകൾ നിൽക്കുന്നു, വേദിയിൽ ആണുങ്ങൾ ഇരിക്കുന്നു, അതിൽ ഒരു നാണവുമില്ലാത്ത ഒരു കൂട്ടം സംഘടനകളും ഇന്നുണ്ട്, ഇക്കഴിഞ്ഞ ദിവസവും കൂടി ഇത് നമ്മൾ കണ്ടിട്ടുളളതാണ്”‌
അജു വർഗീസ് : മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പുതിയ കെട്ടിട ഉദ്ഘാടനവേദിയില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കിയിട്ടില്ല, എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആരും വേദിയില്‍ ഇരുന്നിട്ടില്ല. പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്.

ഇപ്പോഴത്തെ കാർഷിക നിയമത്തെ ക്കുറിച്ച്?
പാർവ്വതി : തീർച്ചയായും കർഷകർക്കൊപ്പം
അജു വർഗീസ് : എനിക്ക് അറിയാത്ത വിഷയത്തിൽ മറുപടി പറയാനാകില്ല.

ഈയടുത്ത ദിവസങ്ങളിലായി മീഡിയ വൺ ചാനലിൽ രണ്ടു പേരും നൽകിയ അഭിമുഖത്തിൽ നിന്നുള്ള ഭാഗം.
ഇനി കുറച്ച് പിറകോട്ട് വരാം. അക്രമിക്കപ്പെട്ട നടിയുടെ വിഷയത്തിൽ നിലപാട്
പാർവ്വതി : അവൾക്കൊപ്പം എന്നും
അജു വർഗീസ് : ഇപ്പോള്‍ നടക്കുന്നത് ദിലീപിനെ നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമം