മമ്മൂട്ടിയുടെ കസബയിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ചതിന്റെ പേരിൽ നടി പാർവതി തിരുവോത്തിനെതിരെ വൻതോതിൽ സൈബർ ആക്രമണം നടന്നിരുന്നു. എന്നാൽ അതിനൊക്കെ ശേഷം പാർവതി ‘പുഴു’വിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നു. ആ സംഭവം പ്രപഞ്ചത്തിന്റെ ഗൂഢാലോചന ആയാണ് താൻ കാണുന്നതെന്നും താന്‍ പറഞ്ഞതിനെ തെളിയിക്കാന്‍ പോകുന്നതാണ് പുഴു എന്ന സിനിമ എന്നും തെറ്റായ വ്യക്തികളെ കാണിക്കുമ്പോള്‍ ഗ്ലോറിഫൈ ചെയ്യാതെ കാണിക്കാന്‍ പറ്റും എന്നുള്ളതിന്റെ ടെസ്റ്റമെന്റാണ് പുഴു സിനിമ എന്നും പാർവതി പറഞ്ഞിരുന്നു. പാർവതിയുടെ വാക്കുകൾ ഇങ്ങനെ

“ഹര്‍ഷദിക്ക അത് എഴുതുന്നതും മമ്മൂട്ടിയെ പോലൊരു ആക്ടര്‍ ആ കഥാപാത്രം ഏറ്റെടുത്ത് ചെയ്യാന്‍ തയാറാവുന്നതും ആ സിനിമയുടെ ഭാഗമാവാന്‍ എനിക്ക് അവസരം കിട്ടുന്നതും പ്രപഞ്ചത്തിന്റെ ഗൂഢാലോചന ആയിട്ടാണ് തോന്നിയത്. എല്ലാവരും നല്ല ആളുകളാകണം എന്നല്ല ഞാന്‍ പറഞ്ഞിട്ടുള്ളത്.പക്ഷേ തെറ്റായ വ്യക്തികളെ കാണിക്കുമ്പോള്‍ അത് ഗ്ലോറിഫൈ ചെയ്യാതെ കാണിക്കാന്‍ പറ്റും എന്നുള്ളതിന്റെ ടെസ്റ്റമെന്റാണ് പുഴു എന്ന സിനിമ. പുളിയോ എരിവോ ഉള്ള മരുന്ന് എന്ത് മധുരത്തില്‍ മുക്കി ചാലിച്ച് കൊടുക്കണമെന്നുള്ളത് മനസിലാക്കാന്‍ പഠിക്കണം.കുട്ടനെ പോലൊരു കഥാപാത്രമായി സാധാരണ ഇത്തരം റോള്‍ ചെയ്യുന്ന ഒരു ആക്ടറിനെ വെച്ചാല്‍ അതില്‍ പുതുമ എന്താണുള്ളത്. 70 മുതല്‍ 90 ശതമാനം വരെ വില്ലന് സ്പേസ് കൊടുക്കുമ്പോള്‍, ഇഷ്ടപ്പെടുന്ന ഒരു നടനാണെങ്കില്‍ ആദ്യത്തെ രണ്ടുമൂന്ന് സീനില്‍ ഇഷ്ടം തന്നെയാണ് തോന്നുക.പിന്നെ അയാളുടെ ഓരോരോ ചെയ്തികളും നമുക്ക് തന്നെയാണ് കൊള്ളുക. ഇയാളെന്താ ഇങ്ങനെ ചെയ്യുന്നത് എന്ന് തോന്നും. നമ്മുടെ ഉള്ളില്‍ തന്നെയാണ് ഈ തോന്നലുകള്‍ മാറുക. അതൊരു ട്രോജന്‍ ഹോഴ്സ് ടെക്നിക്കാണ് ” പാര്‍വതി പറയുന്നു

Leave a Reply
You May Also Like

ജാക്‌സണ്‍ ബസാര്‍ യൂത്ത് മെയ് 19-ന്

ജാക്‌സണ്‍ ബസാര്‍ യൂത്ത് മെയ് 19-ന്. ലുക്ക്മാന്‍ അവറാൻ, ജാഫര്‍ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദ്നി,…

തലമുടി വടിക്കുമ്പോൾ ജഗദീഷ് പൊട്ടിക്കരയുന്നത് കണ്ടുവെന്നു മഞ്ജു പിള്ള, അതിനു ജഗദീഷ് നൽകിയ രസകരമായ മറുപടി

ബേസിൽ ജോസഫിനെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്ത ഫാലിമിയാണ് ജഗദീഷിന്റെ ഏറ്റവും പുതിയ ചിത്രം.…

വിജയ് യേശുദാസും റിമിടോമിയും നാണംകെട്ട ഓൺലൈൻ റമ്മി പരസ്യളിൽ നിന്ന് പിന്മാറണമെന്ന് ഗണേഷ് കുമാർ

റിമി ടോമി, വിജയ് യേശുദാസ്, ലാൽ എന്നിവരെപോലുള്ള താരങ്ങളെ ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്ന്…

80 – 90 കാലഘട്ടങ്ങളിലെ മിക്ക സിനിമകളിലും ജെയിംസ് നിറ സാന്നിധ്യമായിരുന്നു

Shaju Surendran പാർട്ടി പ്രവർത്തകൻ: “പ്രസിഡന്റെ ചൂട്ടെന്താ ചെയ്യേണ്ടത്”..!? KG പൊതുവാൾ: ചൂട്ട് നീ കൊറേശ്ശേ,…