വളരെ ബോൾഡായി അഭിപ്രായം പറയുന്നതിലൂടെ പലരുടെ കണ്ണിലെ കരടാണ് പാർവതി തിരുവോത്ത്. പാർവതിയുടെ ഒടുവിൽ റിലീസ് ആയ ചിത്രം പുഴുവാണ് . അഭിനയപ്രധാന്യമുള്ള വേഷം അല്ലെങ്കിലും മമ്മൂട്ടിയുടെ സഹോദരിയായി മുഴുനീള വേഷം തന്നെയാണ് പാർവതി ചിത്രത്തിൽ ചെയ്തത്. ഇപ്പോൾ താരം പങ്കുവച്ച വീഡിയോ ആണ് വൈറലാകുന്നത്.
ദുബായുടെ ആകാശത്തു സ്കൈ ഡൈവ് ചെയുന്ന വീഡിയോ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ദുബായ് ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്നുള്ള വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അനവധിപേർ അഭിനന്ദനം അറിയിക്കുന്നുണ്ട്.