2006-ൽ റിലീസ് ചെയ്ത ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചലച്ചിത്രത്തിലൂടെയാണ് പാർവ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക് (2006), സിറ്റി ഓഫ് ഗോഡ് (2011), മരിയാൻ (2013), ബാംഗ്ലൂർ ഡെയ്സ് ( 2014), എന്ന് നിന്റെ മൊയ്തീൻ (2015), ചാർലി ( 2015) ടേക്ക് ഓഫ്‌ എന്നീ ചലച്ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ , ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കള്ള പുരസ്കാരം ലഭിച്ചു. മികച്ച നടിയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പാർവതിയ്ക്ക് ലഭിച്ചു.

കേരളത്തിലെ കോഴിക്കോട് ജില്ലയിൽ 1988ൽ ജനിച്ചു. പി വിനോദ്കുമാറും, ടി.കെ. ഉഷകുമാരിയും ആണ് പാർ‌വ്വതിയുടെ മാതാപിതാക്കൾ. കരുണാകരൻ ഒരു സഹോദരനും ഉണ്ട്. പാർവതിയുടെ സ്കൂൾ കാലത്ത് കുടുബം തിരുവനന്തപുരത്തേക്ക് താമസം മാറ്റി. പാങ്ങോട് കേന്ദ്രീയവിദ്യാലയത്തിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കേരളത്തിലെ തിരുവനന്തപുരം സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബി.എ നേടി.

2006 ൽ പുറത്തിറങ്ങിയ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിൽ സഹതാരമായി പാർവ്വതി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പന്ത്രണ്ടാംക്ലാസിൽ പഠിക്കുമ്പോൾ കിരൺ ടിവിയിൽ അവതാരകയായിരിക്കെയാണ് ഔട്ട് ഓഫ് സിലബസ്. മലയാളത്തിന് പുറമേ തമിഴിലും, ബോളിവുഡിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായെത്തിയ പുഴുവാണ് താരത്തിന്റേതായി ഒടുവിൽ റിലീസ് ചെയ്ത മലയാളചിത്രം. വിക്രം നായകനായ താങ്കളാൻ ആണ് വരാനിരിക്കുന്ന ചിത്രം.

വെട്ടിത്തുറന്നു അഭിപ്രായങ്ങൾ പറയുന്നതിലൂടെ താരത്തിന് ചില സംഘടിത കേന്ദ്രങ്ങളിൽ നിന്നും ഒതുക്കലുകൾ നേരിടേടി വന്നിട്ടുണ്ട്. ചില പ്രമുഖ നടന്മാർക്കെതിരെയുള്ള അഭിപ്രായങ്ങൾ ആണ് താരത്തിന് വിനയായത്. തുടർന്ന് സിനിമയിൽ നിന്നും തനിക്ക് അവസരങ്ങൾ കുറയുകയാണ് ചെയ്തത് എന്നാണ് താരം വ്യക്തമാക്കുന്നത്. തന്റെ വീട്ടുകാർക്ക് പോലും ഇപ്പോൾ താന്‍ ഭാരമാകുകയാണ് എന്ന് താരം പറയുന്നുണ്ട്. അതിന്റെ കാരണം കൂടി താരം വ്യക്തമായി പറയുന്നു. വീട്ടുകാർക്ക് പുറത്തേക്ക് പോകാൻ പോലും ഭയമാണ് കാരണം ഫാൻസ്‌ അസോസിയേഷനുകൾ കൊട്ടേഷൻ സംഘങ്ങളായി മാറുകയാണ് ചെയ്യുന്നത്. സിനിമയിലെ അവസരങ്ങൾ വല്ലാതെ തന്നെ കുറയുകയാണ് ചെയ്തിരിക്കുന്നത്. സിനിമയിൽ വരാതെ MBA പഠിച്ചാൽ മതിയായിരുന്നു എന്നു വരെ തോന്നിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത് എന്നും പാർവതി വ്യക്തമാക്കുകയാണ്.

പലപ്പോഴും തുറന്നുപറയുന്ന ചില കാര്യങ്ങൾ നടിമാർക്ക് അവരുടെ കരിയറിന് തന്നെ ഭീഷണിയായി മാറാറുണ്ട് അതുകൊണ്ടുതന്നെയാണ് പലരും കാസ്റ്റിംഗ് കൗചിനെ കുറിച്ച് അടക്കം തുറന്നു പറയാതിരിക്കുന്നതും. അത് തുറന്നു പറയുകയാണെങ്കിൽ നാളെ നഷ്ടമാകുന്നത് സിനിമയിലെ അവസരങ്ങളാണ്. അതുകൊണ്ടുതന്നെ പലരും ഇത്തരം കാര്യങ്ങൾ മൂടിവയ്ക്കുകയാണ് ചെയ്യുന്നത്.

ചിലർ നാണക്കേട് മൂലവും പറയാതിരിക്കുന്നുണ്ട്. സിനിമയിലെ യുവനടന്മാർക്കെതിരെയോ സൂപ്പർ നടന്മാർക്കെതിരെ എന്തെങ്കിലും ആരോപണം ഉന്നയിച്ചാൽ പിന്നീട് ആ നടി സിനിമയിൽ ഉണ്ടാവില്ല എന്ന് ഒരു രീതിയാണ് കാണാൻ സാധിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ പലപ്പോഴും തുറന്നുപറച്ചിലുകൾ നടത്താൻ നടിമാർ അടക്കം ഭയന്നു പോവുകയും ചെയ്യുന്നു.

പാർവതിയുടെ അവസ്ഥ മനസ്സിലാക്കുമ്പോൾ തന്നെ അത് മനസ്സിലാക്കാൻ സാധിക്കും. എന്ത് സംഭവിച്ചാലും ഒന്നും മിണ്ടാതെ സഹിക്കണം സിനിമ ഇൻഡസ്ട്രിക്ക് ഉള്ളിൽ എന്നതാണ് മലയാള സിനിമയിലെ രീതി എന്ന് പല മുൻനിര നടിമാരും തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ റിമ കല്ലിങ്കൽ, പത്മപ്രിയ, പാർവതി തുടങ്ങിയ നടിമാർ ഇത്തരം കാര്യങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന കൂട്ടത്തിലുമാണ്. അതുകൊണ്ടു തന്നെ അവർക്ക് പലതരത്തിലും അത് വിനയാകുന്നുമുണ്ട്.

You May Also Like

സ്റ്റൈലിഷ് ലുക്കിൽ റാമിന്റെ സീത

‘സീതാരാമ’ത്തിലെ ഏറ്റവും ആകർഷകമായ ഒരു ഘടകം ടൈറ്റിൽ കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച മൃണാൾ താക്കൂർ എന്ന നടിയായിരുന്നു.…

‘വെളുത്ത മധുരം’, 13-ന് തീയേറ്ററിലേക്ക്, ശ്വേതമേനോൻ ‘ആക്ടിവിസ്റ്റ് മീര’

വെളുത്ത മധുരം, 13-ന് തീയേറ്ററിലേക്ക് സമൂഹത്തിലെ കൊടും വിഷങ്ങൾക്കെതിരെ ശക്തമായ മെസേജുമായി എത്തുകയാണ് വെളുത്ത മധുരം…

ലോകത്തിലെ ആദ്യത്തെ നോൺ ലീനിയർ സിംഗിൾ ഷോട്ട് മൂവിയാണ് ഇരവിൻ നിഴൽ

വിമൽ എ എൻ ലോകത്തിലെ ആദ്യത്തെ നോൺ ലീനിയർ സിംഗിൾ ഷോട്ട് മൂവി ആയ ഇരവിൻ…

‘രണ്ട് മിനിറ്റിനുള്ളിൽ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്ന സംഭവങ്ങൾ’, നൂഡിൽസ് ട്രെയ്‌ലർ പുറത്തിറങ്ങി

‘മാനാട്’ വിജയത്തിന് ശേഷം ‘എഴു കടൽ ഏയു മലൈ’, ‘രാജാഗ്ലി’, ‘ഉയിർ തമിഴു’, ‘വണങ്ങൻ’ തുടങ്ങി…