മലയാളികളുടെ പ്രിയപ്പെട്ട അഭിനെത്രിയായി മാറിയ പാർവതി ടെലിവിഷൻ അവതാരികയായിട്ടായിരുന്നു തന്റെ കരിയറിനു തുടക്കമിടുന്നത്. കിരൺ ടിവി അവതാരികയായിരിക്കുമ്പോളാണ് ഔട്ട് ഓഫ് സിലബസ് എന്ന 2006-ൽ പുറത്തിറങ്ങിയ സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. ആ വർഷം തന്നെ റോഷൻ ആൻഡ്രൂസിന്റെ നോട്ട്ബുക്ക് എന്ന സിനിമയിലെ മൂന്നു നായികമാരിൽ ഒരാളായി ശ്രേദ്ധേയമായ വേഷം ചെയ്തു.

പാർവതി ആദ്യമായി പ്രധാന നായികവേഷം ചെയ്യുന്നത് 2007- ൽ ഇറങ്ങിയ കന്നഡ ചിത്രമായ “Milana” യിലാണ്. പുനീത് രാജ്കുമാർ നായകനായ ചിത്രം വലിയ സാമ്പത്തികവിജയം നേടിയിരുന്നു. ആ സിനിമയിലെ പാർവതിയുടെ അഭിനയം കന്നഡ പ്രേക്ഷകരുടെ പ്രശംസനേടി. തുടർന്ന് ആ വർഷം തന്നെ സിബിമലയിൽ – മോഹൻലാൽ ചിത്രമായ ഫ്ലാഷ്- ൽ നായികയായി. 2008- ൽ പൂ എന്ന തമിഴ് സിനിമയിലെ പാർവതിയുടെ അഭിനയം നിരൂപക പ്രശംസ നേടുകയും ആ വർഷത്തെ മികച്ച തമിഴ് നടിയ്ക്കുള്ള ഫിലിംഫെയർ അവാർഡ് കരസ്ഥമാക്കുകയും ചെയ്തു.

മികച്ച പുതുമുഖ നടിയ്ക്കുള്ള വിജയ് ടിവി അവാർഡും ഈ സിനിമയിലൂടെ പാർവതി നേടിയെടുത്തു. 2011-ൽ പുറത്തിറങ്ങിയ ലിജൊ ജോസ് പെല്ലിശ്ശേരിയുടെ സിറ്റി ഓഫ് ഗോഡ് എന്ന സിനിമയിലെ തമിഴ് അഭയാർത്ഥിയായ കഥാപാത്രത്തിലൂടെയാണ് പാർവതി പിന്നീട് മലയാള സിനിമയിൽ ശ്രേദ്ധേയയാകുന്നത്. അഞ്ജലിമേനോൻ സംവിധാനം ചെയ്ത് 2014- ൽ റിലീസായ ബാംഗ്ളൂർ ഡെയ്സ് എന്ന സിനിമയിലെ സാറ എന്ന കഥാപാത്രം ആ വർഷത്തെ മികച്ച സപ്പോർട്ടിംഗ് ആക്ട്രസിനുള്ള ഫിലിം ഫെയർ അവാർഡ് പാർവതിയ്ക്ക് നേടിക്കൊടുത്തു.

മൊയ്തീനിന്റെയും കാഞ്ചനമാലയുടെയും പ്രണയകഥ പറഞ്ഞ 2015-ൽ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീൻ, അതെ വർഷം തന്നെ പുറത്തിറങ്ങിയ ചാർളി എന്നിവയിലെ അഭിനയത്തിന് 2015-ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം പാർവതി കരസ്ഥമാക്കി. 2017–ൽ ഇറങ്ങിയ ടേക്ക് ഓഫ് എന്ന സിനിമയിലെ അഭിനയം പാർവതിയ്ക്ക് IFFI Best Actor Award (Female) നേടിക്കൊടുത്തു. വലിയ വിജയമായിത്തീർന്ന “ടേക്ക് ഓഫ്” ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിൽ പ്രദർശിപ്പിച്ചിരുന്നു.

ടേക്ക് ഓഫിലെ അഭിനയത്തിന് ദേശീയ ചലച്ചിത്രപുരസ്ക്കാരത്തിന് പാർവതിയുടെ പേര് നിർദ്ദേശിയ്ക്കപ്പെട്ടിരുന്നു. 2017-ൽ “Qarib Qarib Singlle”എന്ന ഹിന്ദി ചിത്രത്തിൽ ഇർഫാൻ ഖാന്റെ നായികയായി അഭിനയിച്ചു. സിനിമയ്ക്കുപുറത്തുള്ള ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയയാണ് പാർവതി. സിനിമയിലെ വനിത കൂട്ടായ്മ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. 2019 ൽ പുറത്തിറങ്ങിയ ‘ഉയരെ’ എന്ന സിനിമയിലെ കഥാപാത്രം പാർവതിക്ക് വളരെയേറെ പ്രേക്ഷക നിരൂപക പ്രശംസകൾ നേടികൊടുത്തിരുന്നു. ഏറ്റവുമൊടുവിലായി പർവതിയുടേതായി റിലീസ് ആയ ചിത്രം അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ ആണ്.

ഇപ്പോഴിതാ പാർവതി ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. സൂര്യ കിരണങ്ങൾക്ക് ഒപ്പം ഡാൻസ് ചെയ്യുന്ന വീഡിയോയാണ് പാർവതി പങ്കുവച്ചത്. വീഡിയോ ബ്ലാക്ക് ആൻഡ് വൈറ്റ് ആയിട്ടാണ് താരം പോസ്റ്റ് ചെയ്തത്. ഹോട്ട് ലുക്ക് ഔട്ട്.ഫിറ്റ് ധരിച്ചാണ് പാർവതി ഡാൻസ് ചെയ്തിരുന്നത്. ഇതെന്ത് വേഷമാണെന്ന് ചിലർ വീഡിയോയുടെ താഴെ സദാചാ.ര കമന്റുകളും ഇട്ടിട്ടുണ്ട്.

ഒരു പറവയെ പോലെ പാറിനടക്കുന്ന പാർവതിയെ ഡാൻസിൽ കാണാൻ സാധിക്കും. സമൂഹത്തെ പേടിച്ചിട്ടാണോ ഇത് ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കിയതെന്ന് ഒരാൾ കമന്റിലൂടെ ചോദിച്ചു. കമന്റുകൾക്ക് ഒന്നും പാർവതി മറുപടി കൊടുത്തിട്ടില്ല. കൂടുതൽ പേരും നല്ല കമന്റുകളാണ് ഇട്ടിരിക്കുന്നത്. ജീവിതം ഇതുപോലെ ആഘോഷിക്കാൻ ഉള്ളതാണെന്നും പൊളിച്ചടുക്കൂ എന്നൊക്കെയാണ് ആരാധകരുടെ അഭിപ്രായം.

 

Leave a Reply
You May Also Like

ചോരകെട്ടിയ കണ്‍തടങ്ങളിലൂടെ ചുടുകണ്ണീരൊലിച്ചിറങ്ങി മരിച്ചുപോയ മനുഷ്യര്‍

ചോരകെട്ടിയ കണ്‍തടങ്ങളിലൂടെ ചുടുകണ്ണീരൊലിച്ചിറങ്ങി മരിച്ചുപോയ മനുഷ്യര്‍ Rakesh Sanal (സോഷ്യൽ മീഡിയയിൽ എഴുതിയത് ) ഇന്ത്യ…

പുതുമ ഇല്ലെങ്കിൽ പോലും മികച്ച ഒരു ത്രെഡ് അതിന്റെ കൃത്യമായ വളർച്ച ഇല്ലായ്മയും സംവിധാനത്തിന്റെ പിഴവും കൊണ്ട് തീരെ കാഴ്ച്ചക്കാരുമായി ഇടപഴകാതെ പോകുന്നു

ശ്രീനാഥ് ഭാസി,അനൂപ് മേനോൻ, വിശാഖ് നായർ,അശ്വത് ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ എം സിദ്ധിഖ്…

“ഏഴു വർഷത്തെ ചെറിയ ഒരു ഇടവേളയ്ക്കു ശേഷം ഞാൻ സിനിമയുമായി വരുന്നു” അൽഫോൺസ് പുത്രന്റെ പോസ്റ്റ്

അൽഫോൺസ് പുത്രൻ എന്ന പേര് പരിചയമില്ലാത്തവർ ആരുമുണ്ടാകില്ല. കാരണം കോടി ക്ലബിൽ ഇടംനേടി ചരിത്രം കുറിച്ച…

‘പരാക്രമം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

‘പരാക്രമം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ. സൂഫിയും സുജാതയും ഫെയിം ദേവ് മോഹൻ, സിജു സണ്ണി,രഞ്ജി പണിക്കർ,…