Anup Sivan

237 മില്യൻ വർഷങ്ങൾക്ക് മുമ്പ് മിഡിൽ-ലേറ്റ് ട്രിയാസ്സിക്ക്/Middle -Late Triassic/കാലഘട്ടത്തിൽ ജീവിച്ചിരുന്ന മുതലയെ പോലെ തോന്നിക്കുന്ന ഉരഗത്തെ ബ്രസീലിൽ നിന്നും ലഭിച്ച ഫോസിൽ അവശിഷ്ടങ്ങളിൽ നിന്നും കണ്ടെത്തിയതായി പാലിയൻറ്റോളജിസ്റ്റുകൾ പറയുന്നു. ഈ കണ്ടെത്തലിനെ അപൂര്‍വ്വത്തിൽ അപൂർവ്വം എന്ന് വിശേഷിപ്പിക്കുന്നു.

 സതേൺ ബ്രസീലിലെ ഫോസിൽ സമ്പന്നമായ ” Linha Varzea 2″ എന്ന് അറിയപ്പെടുന്ന സൈറ്റിൽ നിന്നാണ് Parvosuchus aurelioi എന്ന് വിളിക്കുന്ന പുരാതന ഉരഗത്തിന്റെ ഫോസിൽ കണ്ടെത്തിയത്. അമേച്ചർ പാലിയൻറ്റോളജിസ്റ്റായ Petro Lucas Porcela Aurelio ആണ് ഈ കണ്ടെത്തൽ നടത്തിയത്. ഇദ്ദേഹം ഭാഗികമായ അസ്ഥികൂടമാണ്/ partial skeleton/ കണ്ടെത്തിയത്. അതിൽ തലയോട്ടിയുടെ മുഴുവൻ ഭാഗം, 11 vertebrae, ഭാഗികമായി സംരക്ഷിക്കപ്പെട്ട കൈകാലുകൾ എന്നിവ ഉള്‍പ്പെടുന്നു.

ഈ ഫോസിൽ അവശിഷ്ടങ്ങൾ ബ്രസീലിലെ, സാൻറ്റമരിയയിലെ ഫെഡറൽ യൂണിവേഴ്സ്റ്റിയിലെ പാലിയൻറ്റോളജിക്കൽ റിസർച്ച് സെൻറ്ററിന് കൈമാറി. പാലിയൻറ്റോളജിസ്റ്റായ റോഡിഗ്രോ മുള്ളർ ഈ സ്പെസിമെൻ വിശകലനം ചെയ്തു.

പുതുതായി കണ്ടെത്തിയ സ്പീഷീസ് Pseudosuchians എന്ന ഒരു ഗ്രൂപ്പ് ജന്തുവർഗ്ഗത്തിൽ ഉൾപ്പെടുന്നു. ആധുനിക കാലത്തെ ഉരഗത്തെക്കാൾ ഇതിന് സാദൃശ്യം മുതലയോടാണ്. ദിനോസോറുകൾ ആവിർഭവിക്കുന്നതിന് മുമ്പ് Pseudosuchians പരിണാമപരമായ പുരോഗതി കൈവരിച്ചിരുന്നു. എന്നാൽ ദിനോസോറുകൾ ആവിർഭവിച്ചതോടെ ഇവയ്ക്ക് വൈവിധ്യം നഷ്ടമാകാൻ തുടങ്ങി. ദിനോസോറുകളുടെ ആധിപത്യ കാലത്ത് Pseudosuchians സർവസാധാരണമായിരുന്നു. ഇതിലെ ചില സ്പീഷീസ് അക്കാലത്തെ വലിയ മാംസഭുക്കുകൾ കൂടി ആയിരുന്നു.

Pseudosuchians എന്ന ചെറിയ വിഭാഗങ്ങളും ജീവിച്ചിരുന്നു, ഇവ gracilisuchids എന്ന് അറിയപ്പെട്ടു. പഠനങ്ങൾ സൂചിപ്പിക്കുന്നത് gracilisuchids ഉൾപ്പെടുന്നതാണ് Parvosuchus aurelioi എന്ന സ്പീഷീസ് എന്നാണ്. ഇപ്പോൾ ബ്രസീലിൽ നിന്നും ലഭിച്ച കണ്ടെത്തൽ ഈ ഗ്രൂപ്പ് ജീവികളെ കുറിച്ചുള്ള വ്യക്തമായ തെളിവാണ്. ഇതിനെകുറിച്ചുള്ള പഠനങ്ങൾ സയന്റിഫിക് റിപ്പോർട്ട്സ് പ്രസിദ്ധീകരിച്ചു.

You May Also Like

ചരിത്രത്തിൽ സ്വന്തം ജനങ്ങളെത്തന്നെ കൊന്നൊടുക്കാന്‍ മടിക്കാത്ത ഏകാധിപതികളുടെ അന്ത്യം ഏങ്ങനെയായിരുന്നു?

‘വാളെടുത്തവൻ വാളാൽ’ എന്നാണ് ചരിത്രം തെളിയിച്ചിട്ടുള്ളത്. ഒരു കാലത്ത് മാളികമുകളേറി വിരാജിച്ച്, സ്വന്തം പ്രജകൾക്കുമേൽ അത്യാചാരങ്ങൾ പ്രവർത്തിച്ച്, അവരെ പരമാവധി ഗതികെടുത്തിയ പല സ്വേച്ഛാധിപതികളും മരിച്ചത്, മിക്കപ്പോഴും പ്രയാസപ്പെട്ട് അപമാനിതരായിത്തന്നെയാണ്.

കോർക്ക് അടപ്പുകൾ എവിടെ നിന്നാണ് കിട്ടുന്നതെന്നു അറിയാമോ ?

കോർക്ക് അടപ്പുകൾ നിർമ്മിക്കുന്നത് Quercus Suber എന്ന ശാസ്ത്രീയ നാമത്തിലറിയ പ്പെടുന്ന ഓക്ക് മരത്തിന്റെ തൊലി വെട്ടിയെടുത്താണ്

മനുഷ്യശരീരത്തിലെ ചോര തിളച്ചു മറിഞ്ഞ് ആവിയായി പോകാൻ തുടങ്ങുന്ന സ്ഥലം എവിടെ ?

മനുഷ്യശരീരത്തിലെ ചോര തിളച്ചു മറിഞ്ഞ് ആവിയായി പോകാൻ തുടങ്ങുന്ന സ്ഥലം എവിടെ ? അറിവ് തേടുന്ന…

ഒരു രാജ്യത്തെ സമ്പന്നമാക്കിയ ‘ദരിദ്രനായ രാഷ്ട്രപതി’

ജനങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ തനിക്കെങ്ങനെ ആഡംബരജീവിതം നയിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പലപ്പോഴും ചോദിക്കുമായിരുന്നു.ജോസ് മുജിക്കയുടെ ദീര്‍ഘദൃഷ്ടിയും, അര്‍പ്പണബോധവും സര്‍വ്വോപരി രാജ്യസ്നേഹവുമാണ് ഉറുഗ്വേ എന്ന രാജ്യത്തെ വികസനപാതയിലെത്തിച്ചതും രാജ്യം ഔന്നതി പ്രാപിച്ചതും