സ്വന്തം രാജ്യത്ത് ‘പൗരത്വ രേഖ’ അല്ലാത്ത ഇന്ത്യൻ പാസ്സ്പോർട്ട് അംഗീകരിക്കാൻ മറ്റ് രാജ്യങ്ങൾ വിസ്സമതിച്ചാൽ എന്താവും നമ്മുടെ അവസ്‌ഥ ?

184
പാസ്സ്പോർട്ട് പൗരത്വ രേഖയല്ലാതാവുമ്പോൾ
ഒരാൾ അന്താരാഷ്ട്ര യാത്രകൾ നടത്തുമ്പോൾ അയാളുടെ പൗരത്വവും വ്യക്തിത്വവും തിരിച്ചറിയാനുള്ള രേഖയായാണ് പാസ്സ്പോർട്ട് ഉപയോഗിക്കുന്നത്.ഓരോ രാജ്യത്തിന്റെയും വിദേശ മന്ത്രാലയം രാജ്യത്തെ അന്വേഷണ സംവിധാനങ്ങളെ ഉപയോഗിച്ച് വെരിഫിക്കേഷൻ നടത്തിയിട്ടാണ് രാജ്യനിവാസികൾക്ക് പാസ്സ്പോർട്ട് അനുവദിക്കുന്നത്. മറ്റൊരു രാജ്യത്തേക്ക് തൊഴിലിനോ മറ്റാവശ്യങ്ങൾക്കോ പോകുന്ന ഒരാളെ സംബന്ധിച്ച് പാസ്സ്പോർട്ട് മാത്രമാണ് അയാളുടെ പൗരത്വം തെളിയിക്കുന്ന ഒരേയൊരു രേഖ.ഏതൊരു വിദേശ രാജ്യവും ഒരാൾക്ക് വർക്ക് പെർമിറ്റും ആ രാജ്യത്ത് താമാസിക്കാനുള്ള പെർമിറ്റും അനുവദിക്കുന്നത് പാസ്സ്പോർട്ട് വിലയിരുത്തിയാണ്.
ഈ പാസ്സ്പോർട്ട് പൗരത്വ രേഖയല്ല എന്നാണിപ്പോൾ ഇന്ത്യാ രാജ്യത്തെ ഭരണകൂടത്തിന്റെ നിലപാട്. അതിനെ സാധൂകരിക്കുന്ന രീതിയിൽ ചില കോടതികൾ വിധികൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പൊതു സമൂഹം വേണ്ടത്ര വിലയിരുത്തിയില്ലാ എന്നാണ് തോന്നുന്നത്. സ്വന്തം രാജ്യത്ത് ‘പൗരത്വ രേഖ’ അല്ലാത്ത ഇന്ത്യൻ പാസ്സ്പോർട്ട് അംഗീകരിക്കാൻ മറ്റ് രാജ്യങ്ങൾ വിസ്സമതിച്ചാൽ എന്താവും നമ്മുടെ അവസ്‌ഥ.വസ്തുതാപരമായി അതങ്ങിനെ തന്നെയാണ്. പാസ്സ്പോർട്ട് അനുവദിച്ച രാജ്യം തന്നെ അത് ഞങ്ങളുടെ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലാ എന്ന് പറഞ്ഞാൽ,മറ്റ് രാജ്യങ്ങൾ ആ പാസ്സ്പോർട്ട് സ്വീകരിക്കാതിരിക്കുക എന്നത് തന്നെയാണ് ന്യായം.
ഈയൊരു നിലപാടിലേക്ക് ലോകരാജ്യങ്ങൾ മാറി കഴിഞ്ഞാൽ കോടിക്കണക്കിന് ജനങ്ങൾ വിദേശങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യയുടെ അവസ്‌ഥ എന്താവും.ബുദ്ധിയും വെളിവുമില്ലാത്ത ഒരു ഭരണകൂടത്തിന്റെ വകതിരിവില്ലാത്ത നടപടി മൂലം കോടിക്കണക്കിന് ജനങ്ങൾ വിദേശങ്ങളിൽ ബുദ്ധിമുട്ടുന്ന അവസ്ഥയാവും സംജാതമാവുക.സ്വദേശീവൽക്കരണം ശക്തിപ്പെടുത്തുന്ന രാജ്യങ്ങൾക്ക് ഈയൊരു കാരണം മാത്രം മുൻനിർത്തി ഇന്ത്യൻ തൊഴിലാളികളെ പുറത്താക്കാനും പുതിയ വിസകൾ അനുവദിക്കുന്നത് നിർത്തലാക്കാനും നിഷ്പ്രയാസം സാധിക്കും.സ്വതേ ദുർബ്ബലയായ ഇന്ത്യൻ സമ്പത്ത് വ്യവസ്‌ഥ തകർന്ന് തരിപ്പണമാകുക എന്നതാവും അതിന്റെ ആത്യന്തിക ഫലം.
അമേരിക്ക അടക്കമുള്ള പല പാശ്ചാത്യ രാജ്യങ്ങളിലും തീവ്ര വലതുപക്ഷ വാദികൾ ഇന്ത്യക്കാരായ തൊഴിലാളികളെയും ബിസിനസ് കാരെയും എങ്ങനെയെങ്കിലും അവിടങ്ങളിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നുണ്ട്.അത്തരക്കാർക്കൊക്കെ എടുത്തുപയോഗിക്കാൻ പറ്റിയ ഏറ്റവും നല്ല ആയുധമാണ് പാസ്സ്പോർട്ട് പൗരത്വ രേഖയല്ല എന്ന ഇന്ത്യൻ ഭരണകൂടത്തിന്റെ നിലപാട്.പൗരത്വ രേഖകൾ ഇല്ലാത്ത കുടിയേറ്റക്കാരെ പുറത്താക്കാൻ അവർ നിയമ നടപടികൾ സ്വീകരിച്ചാൽ ഇന്ത്യൻ പാസ്സ്പോർട്ടിന് കടലാസിന്റെ വില പോലും ഇല്ലാത്ത അവസ്ഥയാവും ഉണ്ടായിത്തീരുക.
അത് കൊണ്ട് തന്നെ നമ്മുടെ പ്രക്ഷോഭങ്ങളിലും പ്രതിഷേധങ്ങളിലും കോടിക്കണക്കിന് പ്രവാസികളുടെ ജീവിതത്തെ ബാധിക്കുന്ന പാസ്സ്പോർട്ട് പൗരത്വ രേഖയല്ല എന്ന സർക്കാർ നിലപാടിനെ തിരുത്താൻ വേണ്ടി കൂടിയാവാണം.. രാജ്യം ഭരിക്കുന്ന ഭരണാധികാരികൾക്കുള്ള മിനിമം യോഗ്യത രാഷ്ട്രീയ പരിജ്ഞാനവും ഉന്നത വിദ്യഭ്യാസവും സാമൂഹിക പ്രതിബദ്ധതയുമല്ല, മറിച്ച് വർഗ്ഗീയതയും, ക്രിമിനൽ പശ്ചാത്തലവുമാണെന്ന് ഇന്ത്യക്കാർ മനസ്സിലാക്കിയതിന്റെ പരിണിത ഫലമാണിതെല്ലാം….ഇനിയും ഈ ക്രിമിനൽ, വർഗ്ഗീയ കോമരങ്ങളെ കൊണ്ട് ഇന്ത്യൻ ജനത എന്തെല്ലാമാണ് അഭിമുഖീകരിക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണാം “
(കടപ്പാട് )