ട്രാൻസ് സിനിമയെയും അണിയറ പ്രവത്തകരെയും ശപിച്ചു പണ്ടാരമടക്കുമെന്ന് പാസ്റ്റർ കൊമേഡിയൻ

225

പെന്തക്കോസ് സഭ ക്രിസ്തീയ സഭകളിൽ ഏറ്റവും അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ഒരു സാമൂഹ്യ മാലിന്യമാണ്. രോഗശാന്തി ശുശ്രൂഷയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന കോമഡി ട്രോളുകളിലൂടെ നമ്മൾ കണ്ടിട്ടുണ്ട്. ഉറഞ്ഞുതുള്ളുന്ന സ്ത്രീകൾ കാണിക്കുന്ന അഭിനയം ഒരു ഓസ്കാറിനുള്ള വകയുണ്ട്. രോഗശാന്തിയുടെ പേരിൽ തട്ടിപ്പുകൾ കാട്ടുന്ന ഇത്തരം പ്രവണതകളെ പരിഹസിക്കുന്ന ട്രാൻസ് എന്ന സിനിമക്കെതിരെ പാസ്റ്റർ ശാപവാക്കുകളുമായി രംഗത്തു വന്നിരിക്കുകയാണ്.

സിനിമയുടെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും ശപിക്കുന്ന പാസ്റ്ററുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പതിവുപോലെ അസ്സൽ കോമഡിയാണ് അത് കാണുമ്പൊൾ. യേശു ഈ സിനിമാ പ്രവർത്തകരെ ശപിച്ചു ഇല്ലാതാക്കും എന്നാണു കൊമേഡിയൻ മൈക്ക് വച്ച് തൊള്ള തുറക്കുന്നത്. സിനിമയെടുക്കാന്‍ കഥ ഇല്ലാതായതു കൊണ്ടാണ് പാസ്റ്റേഴ്‌സിൻ്റെ പേരിൽ സിനിമ എടുക്കുന്നതെന്നും സിനിമ എടുത്തതു കൊണ്ട് യേശുവിന് ഒന്നും പറ്റില്ലെന്നും പാസ്റ്റർ പറയുന്നു.

‘സിനിമ ഒന്നുമില്ലാഞ്ഞിട്ട് പാസ്റ്റേഴ്‌സാണ് വിഷയം നീ ആവശ്യം പോലെ സിനിമ ഞങ്ങടെ പേര് വച്ച് പിടിച്ച് ഞം ഞം വച്ച് തിന്ന്, എന്താ കൊഴപ്പം, അതൊരു വിടുതല്‍ അല്ലേ. പേരിടാന്‍ അറിയത്തില്ലേ ഞങ്ങള്‍ ഇട്ട് തരാം സാറേ, ഈ പെന്തക്കോസ്തിന്റെ സഭകളില്‍, ലക്ഷങ്ങള്‍ കോടികള്‍ ഇത് വരെ വന്നിട്ടില്ല. കസാന്ത് സാക്കീത് എന്ന ഞരമ്പ് രോഗി യേശുക്രിസ്തുവിന്റെ ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന നോവലെഴുതി യേശുവിന് എന്ത് ചുക്ക് ആണ് പറ്റീത്, യേശുവിനൊന്നും പറ്റീല്ലെങ്കില്‍ ഇതിലും വന്നാല്‍ നമ്മുക്കും ഒന്നും പറ്റൂല. നമ്മുടെ കാര്യം ആരും സിനിമ എടുക്കുന്നില്ലല്ലോ എന്ന് ചിന്തിച്ച് ഇരിക്കുകയായിരുന്നു, അത് ഏതായാലും നടന്നു. എടുത്തവര്‍ക്കും കഴിച്ചവര്‍ക്കും അഭിനയിച്ചവര്‍ക്കും സൊഖവാ, ഇനിയങ്ങോട്ട് സൊഖവാ, എന്നാന്നറിയോ, കോടിക്കണക്കിന് ജനങ്ങളാ പ്രാര്‍ത്ഥിക്കാന്‍ പോകുന്നത്. തമ്പുരാാാന്‍….., ആ തമ്പുരാന്റെ കൃപ അതിന്റെ മേല്‍ വ്യാപരിക്കും.’- എന്ന് പാസ്റ്റർ കൊമേഡിയൻ അലറി

ഏഴ് വർഷത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ട്രാൻസിനുണ്ട്. ഫഹദ് ഫാസിൽ നായകനായ സിനിമ ചിത്രം തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്. നസ്റിയ നസീം, ഗൗതം മേനോൻ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, വിനായകൻ, ചെമ്പൻ വിനോദ് ജോസ് തുടങ്ങി ഒട്ടേറെ താരങ്ങൾ ട്രാൻസിൽ അണിനിരക്കുന്നു .