നാല് വര്‍ഷം ആവുന്നു ഹിന്ദി സിനിമാപ്രേമികള്‍ ഒരു ഷാരൂഖ് ഖാന് ചിത്രം ബിഗ് സ്ക്രീനില്‍ കണ്ടിട്ട് . തുടര്‍ച്ചയായ പരാജയങ്ങളെത്തുടര്‍ന്ന് വര്‍ഷങ്ങളുടെ ഇടവേളയിലായിരുന്നു കിംഗ് ഖാന്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ചിത്രമാണ് സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയുന്ന പഠാന്.ജനുവരി 25 ന് ആണ് ചിത്രത്തിന്റെ റിലീസ്.2018 ല്‍ പുറത്തെത്തിയ സീറോയ്ക്കു ശേഷം എസ് ആര് കെ നായകനായി സ്ക്രീനിലെത്തുന്ന ചിത്രമാണിത് പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.സ്റ്റൈലിഷ് ഗെറ്റപ്പില്‍ ഷാരൂഖ് ഖാന് പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഗാനത്തില്‍ മനോഹര ചുവടുകളുമായി ദീപിക പദുകോണും ഉണ്ട്.
ബെഷറം രംഗ് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. സ്പാനിഷ് ഭാഷയിലെ വരികള്‍ എഴുതിയിരിക്കുന്നത് വിശാല്‍ ദദ്ലാനി. വിശാലും ശേഖറും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്പ റാവു, കരാലിസ മോണ്ടെയ്റോ, വിശാല്‍, ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിൽ അഥിതി വേഷത്തിൽ സൽമാനും എത്തുന്നുണ്ട്. ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു.
3 Responses
Why people still use to read news papers when in this
technological globe all is existing on net?
Attractive section of content. I just stumbled upon your blog and in accession capital to assert that I
acquire in fact enjoyed account your blog posts. Anyway I will
be subscribing to your augment and even I achievement you access consistently fast.
Hello! This is my first comment here so I just wanted to
give a quick shout out and tell you I really enjoy reading your articles.
Can you recommend any other blogs/websites/forums that
cover the same topics? Appreciate it!