Connect with us

Entertainment

കോവിഡ് പ്രതിസന്ധിയും ജീവിതവും നിങ്ങൾ കാണാതെ പോകരുത്

Published

on

“സിനിമയൊരു അതിജീവനമായി സ്വീകരിച്ച യുസഫ് മൊഹമ്മദ് എന്ന ഒറ്റപ്പാലംകാരൻ മികച്ചൊരു സംവിധായകനും തിരക്കഥാകൃത്തും ആണ് . 2015 -ൽ ‘രാഗ് രംഗീല’ എന്നൊരു സിനിമ സംവിധാനം ചെയ്ത യുസഫ് സാമൂഹിക പ്രതിബദ്ധതയുള്ള ഷോർട്ട് ഫിലിമുകളും അണിയിച്ചൊരുക്കിയിട്ടുണ്ട്. കൂടാതെ പുതുമുഖങ്ങളെ വച്ച് ചെയ്ത ‘ആയിരംകാലം’ എന്നൊരു മിനി സിനിമയും ഇപ്പോൾ റിലീസിങ്ങിന് തയ്യാറായി ഒരുങ്ങുന്നുണ്ട്.പ്രണയാർദ്രമായ ഗാനരംഗങ്ങളോട് കൂടിയ ആയിരം കാലംഎന്ന സിനിമ മൂപ്പർ ഫിലിംസിന്റെ ബാനറിൽ എസ് ശേഖർ ആണ് നിർമ്മിച്ചിരിക്കുന്നത്.. പതിനാറു വർഷത്തോളം സിനിമയിൽ പ്രവർത്തിച്ച അനുഭവസമ്പത്ത് കൈമുതലായുണ്ട് യൂസഫിന്. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ അദ്ദേഹം അണിയിച്ചൊരുക്കിയ രണ്ടു ഷോർട്ട് ഫിലിമുകൾ ബൂലോകം ടീവി ഷോർട്ട് ഫിലിം കോണ്ടസ്റ്റിൽ മത്സരിക്കുന്നുണ്ട്. പാതകം , അശ്വനിപാതം . രണ്ടിന്റെയും പ്രമേയം കോവിഡ് പ്രതിസന്ധിയും ജീവിതവും തന്നെയാണ്.”

പാതകം, അശനിപാതം
സിനിമകൾക്ക് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

രണ്ടു ഷോർട്ട് മൂവീസിനെ കുറിച്ചും അദ്ദേഹം ബൂലോകം ടീവിയോട് സംസാരിക്കുന്നു

“പാതകമായാലും അശ്വനിപാതം ആയാലും ഒരു നാമ്പ് വികസിക്കുന്നത് ചുറ്റുപാടുകളിൽ നിന്നാണ് . ആദ്യ ഫിലിം അശ്വനിപാതം ഒരു സിനിമ പെൻഡിങ് ആയ സമയത്തു ചെയ്തത് ആയിരുന്നു. അപ്പോൾ നോമ്പ് സമയമായിരുന്നു. അതിനു കാരണമായി എന്റെ മനസിലേക്ക് കയറിവന്ന സംഭവം, കോവിഡിന്റെ ആരംഭസമയത്തുള്ള ലോക് ഡൌൺ ആയിരുന്നു. ഒരു ‘അമ്മ മൂന്നുവയസുകാരിയെ ഒക്കത്തിരുത്തിക്കൊണ്ടു മതിലിനപ്പുറത്തു ഭർത്താവിന്റെ മൃതശരീരം ദഹിപ്പിക്കാൻ കൊണ്ടുപോകുന്ന കാഴ്ചയാണ്, കോവിഡ് മരണം ആയതിനാൽ ഭർത്താവിന്റെ മൃതദേഹം കാണാൻ അവർക്കു പറ്റുന്നില്ല , ദൂരെ നിന്ന് നോക്കി കരയുകയാണ് അവർ. ആ രംഗം ഞാൻ ന്യുസിൽ കണ്ടതാണ്. അതിൽ നിന്നാണ് ശരിക്കും ‘അശ്വനിപാതം’ ഉണ്ടാകുന്നത്. ‘അശ്വനിപാതം’ ഒരു സംസ്കൃതവാക്കാണ് . തീവീഴ്ച എന്നാണ് അർത്ഥം. ശരിക്കും കോവിഡ് ഒരു തീവീഴ്ച തന്നെയാണല്ലോ. അങ്ങനെയുള്ള ചില നാമ്പുകളിൽ കലാപരമായ, കാവ്യാത്മകമായ സമീപനം കൊണ്ടുവന്നാൽ അതിനൊരു ജീവനുണ്ടാകുമെന്ന് എനിക്ക് മനസിലായി. കണ്ടാൽ മനസിലാകും, സംഭാഷണങ്ങളുടെ പിന്ബലമില്ലതെയാണ് അതും മുന്നോട്ടുപോകുന്നത്‌. ഒരു സംഭവത്തെ നോക്കി കാണുമ്പൊൾ അതിലൊരു കലയുണ്ട് എന്ന് തോന്നിയാൽ, അതിപ്പോൾ സമകാലിക സംഭവം ആയാലും അതിനെ ആവിഷ്കരിക്കാൻ പ്രേരകമാകുന്നതു അതുതന്നെയാണ്.”

“അടുത്ത പ്രധാന പ്രജക്ട് ‘ചിന്നാ ‘ എന്നൊരു സിനിമയാണ്. തമിഴിലും മലയാളത്തിലും ആണ് ചെയുന്നത് . കൃത്യമായി പറഞ്ഞാൽ തമിഴ് മലയാളം മിക്സഡ് ആണ്. പൊള്ളാച്ചി, ഗോവിന്ദാപുരം പോലെ ബോർഡർ ഭാഗത്തു നടക്കുന്ന ഒരു കഥയാണ്. 1957 കേരള വിഭജന കാലത്തു നടന്ന സംഭവങ്ങളും മദ്യപന്മാരായ നാടോടിസംഘങ്ങളും എല്ലാം കോർത്തിണക്കി വളരെ രസകരമായൊരു കഥയാണ്.”

പാതകം, അശനിപാതം
സിനിമകൾക്ക് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

“ബൂലോകത്തിന്റെ ഈ നീക്കം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. രജിസ്‌ട്രേഷൻ ഫീസോ ഒന്നും ഇല്ലാതെ പ്രതിഭകൾക്ക് കഴിവ് തെളിയിക്കാൻ ഒരവസരം കിട്ടുകയാണ് . ഇതുവരെ ഷോർട്ട് ഫിലിമുകളുടെ ഇടം യുട്യൂബ് ആയിരുന്നു. എന്നാൽ അവിടെനിന്നുകിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ഒരു ഷോർട്ട് ഫിലിം എടുക്കാൻ പറ്റില്ല. നാലഞ്ച് ലക്ഷം രൂപയെങ്കിലും ഉണ്ടെങ്കിലേ ഒരു നല്ല ഷോർട്ട് ഫിലിം അണിയിച്ചൊരുക്കാൻ സാധിക്കൂ. നമ്മുടെയൊക്കെ സൃഷ്ടികൾ വിദേശത്തുപോലും കാണാൻ സാധിക്കുന്ന രീതിയിൽ ബൂലോകത്തെ പോലൊരു ഇടത്തിലൂടെ പബ്ലിഷ് ചെയ്യപ്പെടുന്നത് തികച്ചും സന്തോഷകരമാണ്. അങ്ങനെ കഴിവുകൾ തെളിയിക്കാൻ പലർക്കും അവസരം ഉണ്ടാക്കുന്ന ഒരു മേഖല തുറന്നിടുന്നു എന്ന നിലയിൽ നൂറു ശതമാനം ഞാനതിനെ സമ്മതിക്കുന്നു. എല്ലാം നല്ലപോലെ വരട്ടെ എന്നാണു എന്റെ ആഗ്രഹം.”

പാതകം, അശനിപാതം
സിനിമകൾക്ക് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

പാതകം
Production Company: Asthra vison
Short Film Description: വാർത്തകൾ അല്ല യാഥാർത്ഥ്യങ്ങളാണ് സത്യം..
Producers (,): Astra vison
Directors (,): Yousef muhammed
Editors (,): Sudeer naveena
Music Credits (,): Jaffer drummer
Cast Names (,): Suresh… sujithra…. baby adhiya
**

അശനിപാതം
Production Company: Shain line creations
Short Film Description: ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ഒരു കുടുംബത്തിൽ സംഭവിച്ച ആപത്ത്
Producers (,): Prabha ottapalam
Directors (,): Yousef muhammed
Editors (,): Sudeer naveena
Music Credits (,): Jafer drummer
Cast Names (,): Faizy. sujithra. baby adhiya. jayaprakash

**

Advertisement

 324 total views,  9 views today

Advertisement
Entertainment4 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment9 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment1 day ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment2 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment3 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment4 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment6 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement