Hari Panangad
പത്താം വളവ്- Emotional Crime Thriller❤️
(Spoiler)
‘മകളെ പീഡിപ്പിച്ചയാളെ അച്ഛൻ കൊലപ്പെടുത്തി’ എന്ന വാർത്ത നമുക്കത്ര അന്യമല്ല. അതിലെ നീതിയും നീതികേടുമൊക്കെ അതാത് കാലങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്. ഈ സിനിമയും അത്തരമൊരു ചർച്ചയ്ക്കുള്ള സാധ്യത മുൻപോട്ടു വെയ്ക്കുന്നുണ്ട്.
പ്രമേയപരമായി സബ് പ്ലോട്ടുകളായും പ്രധാന കഥയായി തന്നെയും മുൻപ് നിരവധി തവണ പറഞ്ഞ കഥ തന്നെയാണ് പത്താം വളവും പറയുന്നത്.അതിൽ നിന്നൊക്കെ വ്യത്യസ്തമാകുന്നത് കഥ പറഞ്ഞ രീതിയാണ്. പദ്മകുമാർ നിരാശപ്പെടുത്തിയിട്ടില്ല.മിനിമം ഗ്യാരന്റിയുള്ള സിനിമയുടെ പൾസ് അറിയാവുന്ന ഡയറക്ടറാണ്.
സുരാജും അതിഥിയും ഗംഭീര പ്രകടനമാണ്.സുരാജിന് ഇനി ആ ഗ്രാഫ് വിട്ട് താഴേക്ക് പോകാനെ സാധിക്കില്ല.
സോളമൻ എന്ന അച്ഛന്റെ വൈകാരിക നിമിഷങ്ങളൊക്കെ വളരെ അനായസമെന്നോണം സൂരജ് ഭദ്രമാക്കിയിട്ടുണ്ട്.
സോളമന്റെ വിധിക്കലിനോട് തീർച്ചയായും രണ്ടു പക്ഷമുണ്ടാകും.സിനിമ പറയുന്ന പോലെ പെണ്മക്കളുള്ള ഏത് അച്ഛനും അമ്മയും സോളമന്റെ ഒപ്പം തന്നെയാകും.നീതി പുസ്തകത്തിലെ നീതിയല്ലല്ലോ മിക്കപ്പോഴും മനുഷ്യന്റെ നീതി.
സിനിമയുടെ പശ്ചാത്തല സംഗീതം ശ്രദ്ധേയമാണ്.സിനിമയുടെ താളം നില നിർത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇടുക്കിയുടെ കാഴ്ചകൾ ഒപ്പിയെടുത്ത ക്യാമറകണ്ണുകളും പ്രശംസയർഹിക്കുന്നു.