നാലു വർഷത്തിന് ശേഷം നായക വേഷത്തിൽ വെള്ളിത്തിരയിലേക്ക് ഷാരൂഖ് തിരിച്ചെത്തുന്ന ചിത്രം ആണ് പഠാൻ. ദീപിക പദുക്കോൺ നായികയും ജോൺ എബ്രഹാം വില്ലനായും എത്തുന്ന ചിത്രം സിദ്ധാർത്ഥ് ആനന്ദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. യഷ് രാജ് ഫിലിംസ് നിർമ്മിച്ച ചിത്രം റിലീസിന് മുൻപ് തന്നെ വിവാദത്തിൽ പെട്ടിരുന്നു. വിവാദ ഗാനത്തിലടക്കം ആകെ പത്ത് കട്ടുകൾ നിർദേശിച്ചാണ് സെൻസറിംഗ് നടപടികൾ പൂർത്തിയായത്. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു എന്നതാണു ആശ്വാസകരമായ വാർത്ത. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, എന്നിവറം ചിത്രത്തിൽ വേഷമിടുന്നു. ചിത്രം ജനുവരി 25-നു റിലീസ് ചെയ്തു . മികച്ച പ്രേക്ഷാഭിപ്രായങ്ങൾ ആണ് എവിടെയും. അടുത്തകാലത്തിറങ്ങിയ ഏറ്റവും മികച്ച ആക്ഷൻ സിനിമയെന്ന പേരാണ് ചിത്രം നേടിയെടുക്കുന്നത്. ചില പ്രേക്ഷകാഭിപ്രായങ്ങൾ വായിക്കാം
Rohith Kp
ബോളിവുഡിന്റെയും കിംഗ് ഖാന്റെയും തിരിച്ചുവരവാണ് പഠാൻ എന്ന സിനിമയ്ക്ക് കിട്ടിയ വൻ വരവേൽപ്പ് സൂചിപ്പിക്കുന്നത് . ഷാരൂഖ് ഖാന്റെ ഏറ്റവും വിൽപ്പന മൂല്യമുള്ള ജനപ്രിയ ഘടകമായ റൊമാൻസ് ഒഴിച്ചു നിർത്തിയാൽ മറ്റുള്ള ഘടകങ്ങളായ സ്റ്റൈൽ , ഡയലോഗ് , ആക്ഷൻ എന്നീ സംഗതികൾ ആവോളം ചൂഷണം ചെയ്താണ് പഠാൻ ഒരുക്കിയിട്ടുള്ളത് .അതുകൊണ്ട് തന്നെ ആരാധർക്ക് ഈ സിനിമ ഒന്നിലേറെ തവണ കണ്ടാലും മടുക്കാൻ സാധ്യതയില്ല .യാഷ് രാജ് ഫിലിംസിന്റെ മുൻപത്തെ സ്പൈ സീരീസ് പടങ്ങളുടെ അതേ മാതൃകയിൽ കഥ പറഞ്ഞു പോകുന്ന പഠാന് മേൽപ്പറഞ്ഞ സിനിമകളുടെ കഥയുടെ കെട്ടുറപ്പ് അവകാശപ്പെടാനില്ല . കഥയേക്കാൾ മേക്കിങ്ങിലാണ് സിനിമ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് . കഥാപാത്രങ്ങളോട് ഒരു ഇമോഷണൽ ബന്ധം കാണികൾക്ക് തോന്നിപ്പിക്കുന്നതിൽ സിനിമ പരാജയപ്പെട്ടിട്ടുണ്ട് . എന്നാലും ഈ കുറവിനെ അതി ഗംഭീരമായി ചിത്രീകരിച്ച സാഹസിക സംഘട്ടന രംഗങ്ങളെക്കൊണ്ടും പാട്ടുകളെക്കൊണ്ടും സിനിമയ്ക്ക് മറി കടക്കാൻ സാധിച്ചു .സംഘപരിവാർ സെൻസർ കത്രികയ്ക്ക് വഴങ്ങി ‘ബേഷാരം രംഗ്’ എന്ന ഗാനരംഗത്തിലെ ബിക്കിനി രംഗം വെട്ടി മാറ്റിയെങ്കിലും ആ ഗാനത്തിന് ശേഷവും അതേ ബിക്കിനി ആ പാട്ടിൽ ഉള്ളതിലും മനോഹരമായി കാണിക്കുന്ന രംഗം സിനിമയിൽ ഉണ്ടായിരുന്നു .ആദ്യ പകുതിക്ക് ശേഷം വന്ന ഗസ്റ്റ് റോൾ സിനിമയ്ക്ക് ഗുണം ചെയ്തു . രണ്ട് സൂപ്പർ താരങ്ങൾ ഒരുമിച്ചു ചെയ്ത സംഘട്ടന രംഗത്തിന് നല്ല കയ്യടി ലഭിച്ചു .ഒരു നല്ല കളർഫുൾ ആക്ഷൻ സിനിമ കാണാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പഠാൻ കാണാം . ഷാരൂഖ് ആരാധകർക്ക് മിനിമം രണ്ട് തവണ കാണാം .
Sure Blockbuster in Bollywood..
********
Ahnas Noushad
ഇന്ന് ഇക്കാണുന്ന സ്റ്റാർഡമൊന്നും അയാൾക്ക് ആരും ഉണ്ടാക്കി കൊടുത്തതൊന്നുമല്ല. അത്രമേൽ ആഗ്രഹിച്ച് ഒറ്റക്ക് നിന്ന് പൊരുതി നേടിയെടുത്തതാണ്, അതുകൊണ്ട് കുറച്ച് നാളത്തെ ഗ്യാപ്പ് കൊണ്ടോ, കുറച്ച് മോശം സിനിമകൾ ചെയ്തത് കൊണ്ടൊന്നും അയാൾ വിശ്വസിച്ചിറങ്ങിച്ചെന്ന സിനിമയും, അയാളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരും അങ്ങനെയൊന്നും അങ്ങേരെ കൈ വിട്ട് കളയത്തില്ലന്നേ, അതിപ്പോ എത്രയൊക്കെ രാഷ്ട്രീയ ഇടപെടൽ നടത്തിയാലും, ബോയ്‌കോട്ട് നടത്തുമെന്ന് പറഞ്ഞാലും അയാൾ കെട്ടിപ്പടുത്തുയർത്തിയ സാമ്രാജ്യം ഒരിഞ്ച് ചലിക്കില്ല !! പിന്നെ കഴിഞ്ഞ കുറച്ച് നാളായി കരിയർ ഒന്ന് ഡൗണായി പോയി എന്നത് ഒരു സത്യമാണ് .ഇന്ന് ഇപ്പൊ ദാ പഠാനിലൂടെ, വീണ്ടും അങ്ങേര് ഒരു സിഗ്നൽ തന്നിട്ടുണ്ട്, ബോളിവുഡിൽ ഒരേ ഒരു രാജാവേ ഉള്ളൂ അത് അങ്ങേര് മാത്രമാണെന്ന് .ഒരു വലിയ ക്രൗഡിനൊപ്പം ആവേശത്തോടു കൂടി ആർപ്പുവിളികളോട് കൂടി കണ്ടിരിക്കാൻ പറ്റിയ ഐറ്റം ഒരു കാര്യം ഇപ്പോഴേ പറഞ്ഞേക്കാം നാളിതുവരെ ബോളിവുഡിൽ കണ്ടിട്ടില്ലാത്ത ഫ്രഷ് പ്ലോട്ട് ഒന്നുമല്ല, ഇതേ ടീമിന്റെ സ്പൈ ത്രില്ലറുകളുടെ അതേ ലെവൽ സ്ക്രീൻ പ്ലേ തന്നെയാണ് ഇതിലും ഉള്ളത്. പക്ഷേ ഒരു സെക്കന്റ് നിങ്ങളെ മുഷിപ്പിക്കില്ല, കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽസ് പവർ പാക്കഡ് സ്റ്റണ്ട് അതിന് പറ്റിയ ബിജിഎം. നായകന് വേണ്ടിയും വില്ലനും വേണ്ടിയും ഒരുപോലെ കയ്യടിച്ചും ആർപ്പു വിളിച്ചും ഒരു പരുവം ആകുമ്പോൾ ഇന്റർവെല്ലിന് പുറത്തിറങ്ങി മസ്റ്റായി ഒരു ചായ കുടിച്ചിരിക്കണം കേട്ടോ.കാരണം സെക്കന്റ് ഹാഫിൽ ഒരുഗ്രൻ സർപ്രൈസ് എൻട്രി ഉണ്ട്, ആ ഒരു എൻട്രയോട് കൂടി തിയേറ്ററിനുള്ളിൽ കിട്ടുന്ന ഒരു എനർജിയുണ്ട് എന്റെ പൊന്നോ ജസ്റ്റ് രണ്ട് മിനിറ്റ് കൊണ്ട് ഉള്ള കയ്യടി മുഴുവൻ വാരി കൂട്ടി ഒറ്റ പോക്കാണ് പുള്ളി ആകെ തോന്നിയ പോരായ്‌മ ക്ലൈമാക്സ് കുറച്ചൂടെ നന്നാക്കാമായിരുന്നു, അതുപോലെ തന്നെ VFX സൈഡ് കുറച്ചൂടെ ശ്രദ്ധിച്ചിരുന്നേൽ സംഗതി ഒരു ഹെവി ഫീൽ കിട്ടിയേനെ VFX വൻ ശോകമായിരുന്നു പല സീനിലും കൂടുതൽ ഒന്നും പറയുന്നില്ല .പഠാൻ പൂർണമായും തിയേറ്റർ വാച്ച് ഡിമാൻഡ് ചെയ്യുന്ന പടമാണ് നല്ല തിരക്കുള്ള ഷോ നോക്കി ബുക്ക് ചെയ്തങ്ങ് പൊക്കോ സംഗതി പൊളിയാണ് .നീ ജയിച്ചിട്ടേ ഖാൻ… 😍
You are always King Love Youu 🫂❤️
**
Rohith Kp
Action genre-ൽ ഉള്ള ഒരു കണ്ടിരിക്കാവുന്ന സിനിമയാണ് പത്താൻ. റൊമാൻസ് ഒഴിവാക്കി, ഒരു പാട്ടു മാത്രം ഉള്ള genre-നോട് നീതി പുലർത്തിയ ഒരു ചിത്രമാണ് പത്താൻ. എല്ലാ genre-ലും ഫോർമുലകളും, റൊമാൻസും, ഫാമിലി ഡ്രാമയും കുത്തിനിറയ്ക്കുന്ന മുൻകാല ബോളിവുഡ് സിനിമകളെക്കാൾ ഹോളിവുഡ് സിനിമകളുടെ സ്വാധീനം പ്രകടമാണ്. ഒരു SRK ഷോ ആയി ചുരുക്കാതെ, ജോണ് എബ്രഹാം, ദീപിക പദുക്കോൺ തുടങ്ങിയവരുടെ കഥാപാത്രങ്ങൾക്കും ആവശ്യത്തിന് സ്‌പെയ്‌സും, ക്യാരക്ടർ ഡെവലപ്മെന്റും തിരക്കഥ നൽകുന്നുണ്ട്. പൊതുവെ പ്രേക്ഷകരുടെ അറ്റൻഷൻ സ്പാൻ കുറവായ ഈ കാലത്ത് ചിത്രത്തിന്റെ നീളക്കുറവും, ചടുലമായ എഡിറ്റിങ്ങും, ഭേദപ്പെട്ട VFX-ഉം ഗുണകരമാവും. കുറെയൊക്കെ ഫിസിക്സിനേയും ലോജിക്കിനേയും വെല്ലുവിളിക്കുന്നുണ്ട് എങ്കിലും, കോവിഡിന് ശേഷം പ്രേക്ഷകർക്ക് കാര്യമായി ലഭിക്കാതിരുന്ന, നന്നായി മിസ്സ് ചെയ്ത ഒരു ത്രില്ലിംഗ് തീയേറ്റർ അനുഭവം ഈ സിനിമ നൽകുന്നുണ്ട്. അതുകൊണ്ട് ഒരു അതിഗംഭീരം എന്നൊന്നും വിശേഷിപ്പിക്കാൻ പറ്റില്ലെങ്കിലും, പടം സൂപ്പർ ഹിറ്റ് ആവാൻ തന്നെയാണ് സാധ്യത. നല്ല ആസ്വാദനത്തിന് തീയേറ്ററുകളിൽ തന്നെ കാണുന്നതാവും നല്ലത്
***
Ramsheed Mkp
നീണ്ട 4 വർഷങ്ങൾക്ക് ശേഷം വരുന്ന ഷാരൂഖ് ഖാൻ സിനിമ, തുടർച്ചയായ ഫ്ലോപ്പ്കൾക്ക് ശേഷം വരുന്ന സിനിമ,എന്റെ അറിവിൽ ലോക സിനിമ ചരിത്രത്തിൽ ആദ്യമായി നായികയുടെ ബിക്കിനി യുടെ കളറിന്റെ പേരിൽ ബോയ്ക്കോട്ട് നടത്താൻ ഒരു കൂട്ടം ഇറങ്ങിയ സിനിമ.സ്പൈ യൂണിവേഴ്സ് ന് തുടക്കം കുറിക്കുന്ന സിനിമ ഇങ്ങനെ പല കാരണങ്ങൾ കൊണ്ടും വളരെ കാത്തിരുന്ന സിനിമ ആയിരുന്നു പഠാൻ. അത് കൊണ്ട് തന്നെ FDFS തന്നെ കയറി. പടത്തിലേക്ക് വന്നാൽ സ്ഥിരം സ്പൈ പടങ്ങളിൽ കാണാറുള്ള ഒരു ടെംപ്ലേറ്റ് തന്നെയാണ് ഇതിലും.ഷാരൂഖ് ന്റെ ഇൻട്രോ യിൽ ഒരു ഫൈറ്റ് സീൻ ഉണ്ട് ചുമ്മാ തീ പൊരി സാധനം🤌🔥🔥അതേ പോലെ പടത്തിന്റെ ഏറ്റവും വലിയ പൊസിറ്റീവുകളിൽ ഒന്ന് ഷാരൂഖ് തന്നെയാണ് ഫൈറ്റ് സീൻ ആയാലും സ്വാഗ് ആയാലും ഒക്കെ ടോപ്പ് notch ലെവലിൽ ആണ് മൂപ്പർ ചെയ്ത് വെച്ചിട്ടുള്ളത്. പൊതുവേ ഇങ്ങനെ ഉള്ള സിനിമകളിൽ വില്ലൻ കോമഡി പീസ് ആവാറുണ്ട് ഇവിടെ അതില്ല നായകനൊത്ത അല്ലെങ്കിൽ ചില സീനുകളിൽ നായകനേക്കാൾ സ്‌കോർ ചെയ്യുന്ന വില്ലൻ കഥാപാത്രം ആണ് ഇതിലെ മെയിൻ ഹൈ ലൈറ്റുകളിൽ ഒന്ന്. മനസാക്ഷി ഇല്ലാത്ത,ക്രൂരനായ വില്ലൻ ആയി ജോണ് അബ്രഹാം പൂണ്ടു വിളയാടിയിട്ടുണ്ട്.ദീപിക യും കൊള്ളാം ആയിരുന്നു. വിവാദം ആയ ഡ്രെസ്സ് സീൻ ഒക്കെ തീയേറ്ററിൽ വൻ ഓളം ആയിരുന്നു.പിന്നെ യൂണിവേഴ്സ് ലേക്ക് പടത്തെ കയറ്റി വിടാൻ വേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ട് അത് കിടു ആയിരുന്നു. Even പേര് മാത്രം പറഞ്ഞപ്പോൾ തന്നെ അന്യായ ആവേശം ആയിരുന്നു സകലർക്കും.ഉള്ള ഫൈറ്റ് സീനുകൾ ഒക്കെ കിടു ആയിരുന്നു.ഫൈറ്റ് സീനിൽ ലോജിക്ക് തപ്പുന്നവർക്ക് ഒരു പക്ഷെ ഇതിപ്പെടില്ലായിരിക്കും.പടത്തിൽ VFX പല സ്ഥലത്തും മോശം ആയി തോന്നി. അതേ പോലെ പല സ്ഥലത്തും മ്യൂസിക്/ബിജിഎം വലിയ impact തന്നില്ല.മൊത്തത്തിൽ പറഞാൽ ഒരടിപൊളി തീയേറ്റർ എക്സ്‌പീരിയൻസ് തരുന്ന ഒരു ബിഗ് കാൻവാസ് സ്പൈ-ആക്ഷൻ സിനിമ കാണാൻ താൽപര്യമുള്ളവർക്ക് തീർച്ചയായും ടിക്കറ്റ് എടുക്കാം🤍🤌💥 ബോയ്ക്കോട്ട് ആഹ്വാനം ചെയ്തവർക്ക് അണ്ണാക്കിൽ കിട്ടാനുള്ള സകല വകുപ്പും കാണുന്നുണ്ട്
***

Akhil P V
കിംഗ് ഖാന്റെ ഇത്തരം ഒരു തിരിച്ചുവരവിനായിരുന്നു നമ്മൾ എല്ലാവരും കാത്തിരുന്നത് ഒന്നും പറയാനില്ല പക്കാ തീയേറ്ററിക്കൽ സ്റ്റഫ് സിനിമയുടെ ഒരിടത്ത് പോലും മുഷിപ്പിക്കാത്ത ചടുലമായി കഥ പറഞ്ഞ് പോകുന്ന ഒരു കിടിലൻ സിനിമ തന്നെ ആണ് സിദ്ധാർഥ് ആനന്ദ് ചെയ്തുവച്ചിരിക്കുന്നത്. കഥയിൽ പ്രെഡിക്റ്റബിൾ പോർഷൻ ഉണ്ടായിട്ട് കൂടെ അതൊന്നും ഒരു തരത്തിലും സിനിമയെ പിന്നോട്ടടുപ്പിക്കുന്നില്ല.പത്താൻ ആയി ഷാരുഖ് ഖാൻ അഴിഞ്ഞാടിയിട്ടുണ്ട്. സിനിമയിൽ സർപ്രൈസ് എലമെന്റ് ആയി പ്ലേസ് ചെയ്ത സീൻ നല്ല ഇഷ്ടപ്പെട്ടു. ആകെത്തുക തുടക്കം തൊട്ടവസാനം വരെ പ്രേക്ഷകന് ഒരു പക്കാ ട്രീറ്റ് തന്നെ ആണ് പത്താൻ സമ്മാനിക്കുന്നത്, തീയേറ്ററിൽ നിന്ന് തന്നെ കാണാൻ എല്ലാ തരത്തിലും റെക്കമെന്റ് ചെയ്യാൻ പറ്റിയ സിനിമ തന്നെ ആണ് പത്താൻ.
***
Lenin Kumar
2022 bollywood നെ സംബന്ധിച്ച് ഏറ്റവും മോശം വർഷമായിരുന്നു big budget സിനിമകൾ തകർന്നടിഞ്ഞ വർഷം കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഒരു വ്യവസായമെന്ന നിലയിൽ ബോളിവുഡിന് നേരിട്ടത് അമീർഖാൻ മുതൽ അക്ഷയ്കുമാർ, രൺവീർ എല്ലാവരുടെയും സിനിമകൾ വൻ നഷ്ടമുണ്ടാക്കി.2023 ന്റെ തുടക്കത്തിൽ ഒരു വമ്പൻ ഹിറ്റ് ആ ഇൻഡസ്ട്രിക്ക് അത്യാവശ്യമാണ്.4 വർഷത്തിന് ശേഷം ബോളിവുഡിന്റെ സ്വന്തം king khan തിരിച്ചു വരുന്ന ചിത്രമായ പത്താൻ അഡ്വാൻസ് ബുക്കിങ്ങിൽ എല്ലാ റെക്കോർഡുകളും തകർത്തുകൊണ്ട് മുന്നേറുകയാണ്..ആദ്യ ദിനത്തിലെ അഡ്വാൻസ് ബുക്കിങ്ങിൽ ഇനി KGF 2, BAHUBALI 2 എന്ന രണ്ടു ചിത്രങ്ങൾ മാത്രമാണ് പത്താൻ മുന്നിലുള്ളത്കാര്യങ്ങൾ ഈ രീതിയിൽ ആണെങ്കിൽ ഇന്ത്യയിലെ non holiday release ന്റെ ആദ്യ ദിവസ കളക്ഷൻ റെക്കോർഡ് പത്താൻ സ്വന്തമാക്കുംPOSITIVE റെസ്പോൺസ് വന്നാൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നും..
****
Hridhik Raj
ആദ്യം തന്നെ പറയാം പുലി പതുങ്ങുനത് ഒളിക്കാൻ എല്ല കുതിക്കാൻ ആണ് പഠാൻ കണ്ട് കഴിയുന്ന പ്രേക്ഷകർ അത് അടിവരയിട്ടു പറയും
.നീണ്ട ഇടവേളക്ക് ശേഷം കിംഗ് ഖാൻചിത്രം ഒരുപാട് പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ചിത്രം.ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകൻ ഒരിക്കലും നിരാശ പെടെടിവരില്ല എന്ന് ഉറപ്പിച്ചു പറയാം. യാഷ് രാജ് ഫിൽസിൻ്റെ ബന്നേരിൽ അധിത്യ ചോപ്ര നിർമിച്ച ചിത്രം ഒരിക്കി യിരിക്കുന്നത് സിദ്ധാർത്ഥ് ആനന്ദ് ആണ് ഇതോടുകൂടി ഹിന്ദിയിലെ സ്പൈ ചിത്രങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നു. ആദ്യാവസാനം ഉദ്ധ്വേഘജനകമായ സംഘട്ടനം തന്നെ യാണ് ആകർഷിനിയത. സംഘടനത്തിന് ആകർഷിയാമം വിധം ഒരുക്കിയ പാശ്ചാത്തല സംഗീതം എടുത്തു പറയണം. കെട്ടുറപ്പുള്ള തിരക്കഥ എന്ന് പറയാൻ ഇല്ല കഥയ്യോ തിരക്കഥ ഒന്നും തന്നെ ആസ്വാദനത്തെ ഭതിക്കഥരീതിയിൽ ഉള്ള സംഘാടനം. സംഘാടനം കാണാൻ വേണ്ടി ടിക്കറ്റ് എടുത്താലും മുതൽ ആവും പടം തികച്ചും ഊഹിക്കാൻ കഴിയുന്ന തരത്തിൽ ഉള്ള ചില വഴിത്തിരിവുകൾ കഥയിൽ അവിടിവിടെ ആയി ഉണ്ട് കഥയിലേക്ക് വരുമ്പോൾ പക്ഷേ aa വഴിത്തിരിവുകൾ കാണികൾക്ക് ഊഹിക്കാൻ പറ്റാത്ത വിധം സംഘടന രംഗങ്ങൾമായി കൂട്ടിയോജപ്പിച്ച് ത് വളരെ രസകരമായി തോന്നി. ബോളിവുഡ് കുറച്ചു കാലം ആയി ചില പ്രത്യേക താൽപര്യങ്ങൾക്ക് മുതിർന്നു ചിത്രങ്ങൾ പടച്ചു വിട്ടു വളരെ നഷ്ടത്തിൽ പോയികൊണ്ടിരിക്കവെ ഈ ചിത്രം ബോളിവുഡിന് നല്ല ആശ്വാസമാണ് സമ്മാനിച്ചത്. ദീപിക പദുക്കോൺ ഗംഭീരം എന്ന് പറയാം ഒറ്റവാക്കിൽ. പൈസ വസൂൽ പടം
**
Arun Tomy
മൾട്ടിപ്ലക്സിലെ വാഷ് റൂമിൽ ലോജിക് ഫ്ലഷ് ചെയ്തു കളഞ്ഞ ശേഷം പഠാൻ കാണാൻ കയറി സീറ്റിൽ ഇരുന്നു,തുടങ്ങുന്നതിനു 15 മിനുട്ട് മുൻപേ അകത്തു കയറി എങ്കിലും സ്‌ക്രീനിൽ വെളിച്ചം വീണപ്പോഴാണ് തൊട്ടടുത്ത സീറ്റുകളിൽ ആൾ നിറഞ്ഞത്, മൊത്തം കുവൈറ്റി കോളേജ് പെൺപിള്ളേരടെ 🤭🤭🤭 അപ്പൊ ഊഹിച്ചു ഈ പ്രായത്തിലും ഈ മനുഷ്യന്റെ ഇന്റർനാഷണൽ ഫാൻ ബേസ്.പിന്നേ അങ്ങോട്ട് സ്‌ക്രീനിൽ എന്റർടൈൻമെന്റ്കളുടെ ആറാട്ട്, എന്തൊരു സ്ക്രീൻ പ്രസൻസ്, എമ്മാതിരി എനർജി മാർവെൽ യൂണിവേഴ്സിറ്റി മുതൽ റോളക്സ് കത്തി വരെ ഇതിൽ ഉണ്ട് അപ്പൊ ഊഹിക്കാം ആരാധകരെ കൊണ്ട് ആർപ്പ് വിളിപ്പിക്കാൻ ഉള്ള സകലതും ഇതിൽ ചേർത്തിട്ടുണ്ടെന്ന്.ഫിക്ഷൻ ആണൊന്ന് ചോദിച്ചാൽ അങ്ങേനേം കരുതാം റിയൽ ആണോന്ന് ചോദിച്ചാൽ വേണേൽ വിശ്വസിക്കാം,ഹോളിവുഡിൽ മാത്രം ഇതൊന്നും പോരല്ലോ നമുക്കും വേണ്ടേ, അത് ചെയ്യാൻ നിലവിൽ ബൊളീവുഡിൽ രണ്ട് മുതലുകൾക്കെ പ്രാപ്തി ഉള്ളു അത് രണ്ടും ഇതിൽ അന്ത ആട്ടം ആടിയിട്ടുണ്ട്,,വില്ലൻ ആയി വന്ന ജോൺ എബ്രഹാം ഒന്നും പറയാൻ ഇല്ല എജ്ജാതി ലൂക്കും വർക്കും ആണ് ആ മനുഷ്യൻ.കുവൈറ്റിൽ ആയത് കൊണ്ട് ആണെന്ന് തോന്നുന്നു ജെട്ടി പാട്ട് കാണാൻ പറ്റിയില്ല ആ ഒരു സെങ്കടം ഉണ്ട്.. അവസാന പാട്ട് അറബിയിൽ ആയത് കൊണ്ട് ഇവർക്കും പെരുത്ത് സന്തോഷം.പാതി ഉറക്കത്തിൽ ചെന്ന എന്നെ ഫുൾ എനർജിയിൽ പുറത്ത് ഇറക്കി വിട്ട പത്താൻ, ഒരു ആസ്വാദകന് വേറെ എന്ത് വേണം
***