പത്താൻ.
സത്യം പറഞ്ഞാൽ നെഗറ്റീവ് റിവ്യൂ.
Akbar Aariyan
4 വർഷങ്ങൾക്ക് ശേഷം കിംഗ് ഖാന്റെ ഇടിവെട്ട് വരവ്. ഒന്നും പറയാനില്ല ആളെ കാണിക്കുന്ന സീൻ തൊട്ട് രോമാഞ്ചം അത്രയ്ക്ക് നല്ലൊരു ഇൻട്രോ… ആ ഫസ്റ്റ് ഡയലോഗിൽ തന്നെ തിയേറ്ററിൽ കയ്യടി വീണു. കണ്ടുപഴകിയ സാധാരണ കഥയെ നല്ലൊരു ഫാസ്റ്റ് പേസിൽ എടുക്കാൻ പറ്റിയിട്ടുണ്ട്. ഈ സിനിമയ്ക്ക് ഇപ്പോ വരുന്ന പോസറ്റീവ് റിപ്പോർട്ടിന്റെ കാരണം SRK മാത്രമാണ്. അദ്ദേഹത്തെ ഒന്ന് സ്ക്രീൻ കാണാൻ മാത്രം ആഗ്രഹിച്ചിരുന്നവർക്ക് മുന്നിലേക്ക് ഇതുവരെ കാണാത്ത ഒരു രീതിയിൽ പുള്ളിയെ തളികയിൽ വെച്ചു നൽകിയാൽ ആരാ പിന്നെ മോശം പറയുക.
പടത്തിലേക്ക് വന്നാൽ..ഒരു സിനിമ കാണുമ്പോൾ ആ സിനിമയുടെ സ്വഭാവം മനസ്സിലാക്കി കാണാൻ പോകുന്ന ഒരു സിനിമ സ്‌നേഹി ആണ് ഞാൻ. Swades പ്രതീക്ഷിച്ചല്ല ഞാൻ പത്താൻ കാണാൻ കേറിയത്, പക്ഷേ വാറിന് മുകളിൽ ഒന്ന് പ്രതീക്ഷിച്ചു അതെനിക്ക് കിട്ടിയില്ല.ലോജിക്കും കാര്യങ്ങളും മടക്കി വീട്ടിൽ വെച്ചിട്ടൊക്കെ തന്നെയാണ് പടം കാണാൻ പോയതും പക്ഷേ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത പലതും അണ്ണാക്കിലേക്ക് വീണ്ടും വീണ്ടും കുത്തിയിറക്കിയാൽ നമ്മളെന്ത് ചെയ്യും. നമ്മളത് സ്വീകരിക്കും പക്ഷേ അതിനെ അങ്ങനെ അവതരിപ്പിച്ചൽ… 85 കിലോയുള്ള മോഹൻലാൽ പുലിയെ ഓടി തോപ്പിക്കുന്നത് കണ്ടു കയ്യടിച്ചിട്ടുണ്ട്, 70 വയസ്സുള്ള മമ്മൂട്ടി ഒറ്റയ്ക്ക് നിന്ന് പതുപതിനഞ്ചു പേരേ ഇടിച്ചിടുന്നത് കണ്ടു കയ്യടിച്ചിട്ടുണ്ട്, അതിനെല്ലാം കാരണം അത്രയ്ക്ക് കോൺവീൻസിങ് ആയിട്ടാണ് അത് അവതരിപ്പിച്ചത് പക്ഷേ ഇത്. രണ്ട് ഹെലികോപ്റ്ററേ ഒന്നിച്ച് പിടിച്ചു കെട്ടുന്ന വില്ലൻ, മലയിൽ നിന്ന് താഴേക്ക് പോകുന്ന ട്രെയിന്റെ മേലേ ഓടി രക്ഷപ്പെടുന്ന നായകൻ… സത്യത്തിൽ ഇതൊക്കെ സംഭവിക്കാം, അത് ആ രീതിയിൽ അവതരിപ്പിച്ചാൽ. പക്ഷേ ഇതിൽ അതൊട്ടും വർക്കായിട്ടില്ല.അതിന് ഏറ്റവും വലിയ കാരണം ഗ്രാഫിക്സ് ആണ്. ‘മൂഞ്ചലാണ് ‘ മൊത്തത്തിൽ… റെഡ് ചില്ലീസ് ചെയ്തിരുന്നേൽ ഈ പടം ഈ പറഞ്ഞ പോരായ്മകളിൽ നിന്നെല്ലാം മാറി നിന്നെനെ എന്നത് ഉറപ്പ്. ഗ്രാഫിക്സ് മോശമായത് കൊണ്ടാണ് ഇതൊന്നും ദഹിക്കാതെ പോയതെന്ന് തോന്നുന്നുണ്ട്.
പിന്നെ ജോൺ എബ്രഹാം.
എന്റെ അഭിപ്രായത്തിൽ SRk യിലും സ്കോർ ചെയ്തത് പുള്ളിയാണ്. ആളുടെ ഇൻട്രോ സീനിൽ മാസ്കും വെച്ചൊരു നടന്ന് വരവുണ്ട്. അതൊരു ഒന്നൊന്നര സംഭവമാണ്. ആ സീനിലെ പുള്ളിയുടെ bgm🔥🔥🔥. പക്ഷേ നായകന് അത്തരമൊരു കിടിലം bgm നൽകാൻ അണിയറക്കാർ മറന്നു. ആ കുറവ് നന്നായി മുഴച്ചു നിൽക്കുന്നുണ്ട്.ദീപിക ചെയ്തിട്ടുണ്ട്. തരക്കേടില്ല. അവസാനത്തെ മെഷീൻ ഗൺ സീനൊക്കെ കുഴപ്പമില്ലായിരുന്നു. ഇന്ത്യൻ മാസ്സ് മസാല പടമാണോ എങ്കിൽ മെഷീൻ ഗൺ വെച്ചിട്ടുള്ള ഫയറിങ് നിർബന്ധമാണ്. തുനിവിൽ തന്നെ ഇതു കണ്ട് വെറുപ്പ് തോന്നിയിരുന്നു പക്ഷേ ദീപികയേക്കാൾ നന്നായി തുനിവിൽ മഞ്ജു ചെയ്തതായി ഫീൽ ചെയ്തു. 1st ഹാൾഫിൽ ദീപികയുടെ ഇൻട്രോക്ക് ശേഷം പടം അല്പം താഴെ പോകുന്നുണ്ട്. 2ണ്ട് ഹാൾഫിൽ ആണ് പടം കൂടുതൽ നന്നാവുന്നത്.സത്യം പറഞ്ഞാൽ ഗ്രാഫിക്സ് അടക്കമുള്ള കാര്യങ്ങളിൽ ഒരല്പം കൂടെ ശ്രദ്ധിച്ചിരുന്നു എങ്കിൽ വാറിന് മുകളിൽ പോവേണ്ടതായിരുന്നു പടം.
വലിയൊരു വേൾഡ് ബിൽഡിംഗ് ഉദ്ദേശിക്കുന്നുണ്ട് പക്ഷേ കാണുന്ന ആർക്കും അങ്ങനെയൊരു സംഭവം ഫീൽ ചെയ്യുന്നില്ല. LCU പോലുള്ള യൂണിവേഴ്സിൽ നിന്ന് ഓരോ അപ്ഡേറ്റിനും നമ്മൾ കാത്തിരിക്കുന്നുണ്ട് പക്ഷേ അത്തരമൊരു സംഭവം തരാൻ ഈ സ്പൈ യൂണിവേഴ്സിന് ഇതുവരെ പറ്റിയിട്ടില്ല. Srk യെ കാണാൻ ആഗ്രഹിച്ച പോലെ ആ കഥാപാത്രം വന്നതുകൊണ്ട് മാത്രമാണ് ഈ പടത്തിനു ഇപ്പോ പോസറ്റീവ് വരുന്നത് പക്ഷേ ഇതൊരിക്കലും അദ്ദേഹത്തിന്റെ നല്ലൊരു കഥാപാത്രങ്ങളുടെ കൂടെ കൂടില്ല. ഓം ശാന്തി ഓമിന് ശേഷം SRk യ്ക്ക് നല്ല കളഷൻ വന്ന പടമാണ് ചെന്നൈ എക്സ്പ്രസ്സ് പക്ഷേ അതിനെ ഇപ്പോ ആരും പരിഗണിക്കുന്നു പോലുമില്ല . അതേപോലെ തന്നെയാവും ഇതും. ഈ പടത്തിൽ കിംഗ് ഖാന് പകരം സല്ലു ഭായ് ആയിരുന്നു നായകനെങ്കിൽ ഇപ്പോ നെഗറ്റീവ് റിവ്യൂകളുടെ കൂമ്പരമായി മാറിയേനെ Fb. പത്താൻ OTT വരുമ്പോൾ ട്രെൻഡ് മാറാൻ വലിയ സാധ്യതയുണ്ട്.