സിദ്ധാര്‍ഥ് ആനന്ദ് ഷാരൂഖ് ഖാനെ നായകനാക്കി സംവിധാനം ചെയ്ത പത്താനിലെ ആദ്യ ഗാനം സൃഷ്ടിച്ച വിവാദങ്ങളും വാഗ്വാദങ്ങളും ബഹിഷ്കരണാഹ്വാനങ്ങളും തുടരുമ്പോൾ തന്നെ രണ്ടാമത്തെ ഗാനവും പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘കുമ്മേസേ’ എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടത്. ഗാനം പുറത്തുവിട്ടു ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് പേരാണ് യുട്യൂബിൽ നിന്നും വീഡിയോ ആസ്വദിച്ചിരിക്കുന്നത്. ചൈതന്യ പ്രസാദിന്റെതാണ് വരികള്‍, ഹരിചരണ്‍ ശേഷാദ്രിയും സുനിത സാരഥിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ദീപിക പാദുക്കോൺ നായികയായും ജോണ്‍ എബ്രഹാം വില്ലനായും വരുന്ന ചിത്രത്തിൽ ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. 2023 ജനുവരി 25ന് ചിത്രം എല്ലായിടത്തും റിലീസ് ചെയ്യും .

മാത്യു തോമസിന് തമിഴിൽ സ്വപ്നതുല്യ അരങ്ങേറ്റം, ‘ദളപതി 67’ ൽ മാത്യു തോമസും
ദളപതി 67 ആണ് ഇപ്പോൾ തമിഴ് സിനിമയിൽ ചർച്ച ചെയ്യുന്നത്. ഒന്നിന് പിറകെ