പതനം – ജുവൈരിയ സലാം
അച്ചടി മഷി പുരണ്ടപ്പോള്‍ വിലാസവും ഫോണ്‍ നമ്പറും പതിയുടെ കൂടെ പതുങ്ങി നിന്നത് ആപത്താകുമോ? കുളം തോണ്ടാന്‍ ഒരു കുടുംബം എനിക്കു മുണ്ടല്ലോ.
130 total views, 1 views today

പതിയെ കുറിച്ചെഴുതിയപ്പോള്‍ അക്ഷരങ്ങളെ വസ്ത്രങ്ങളണിയിക്കാതിരുന്നത് ആദ്യത്തെ അബദ്ധം .അച്ചടി മഷി പുരണ്ടപ്പോള്‍ വിലാസവും ഫോണ്‍ നമ്പറും പതിയുടെ കൂടെ പതുങ്ങി നിന്നത് ആപത്താകുമോ? കുളം തോണ്ടാന്‍ ഒരു കുടുംബം എനിക്കു മുണ്ടല്ലോ.
പൊതുവെ നിശബ്ദനായിരുന്ന എന്റെ സെല്‍ ഫോണ്‍ ഇടതടവില്ലാതെ അസമയത്ത് പോലും ചുമക്കുകയും വിറക്കുകയും ചെയ്തു.അഭിനന്ദന പ്രവാഹങ്ങളൊഴുകിയതൊക്കെയും പതികളില്‍ നിന്ന് .പാതികള്‍ പ്രോല്‍സാഹിപ്പിക്കുന്ന കാര്യത്തില്‍ പിശുക്കികളായിരിക്കും അസൂയ പരിശകള്
എഴുത്തു കാരിയെ പരിചയപ്പെടുന്നത് സ്നേഹ ബന്ധ ങ്ങളിലേക്കും സൗഹ്രദവലയങ്ങളിലേക്കും കെട്ടിയിണക്കാന്‍ അവര്‍ക്ക് താല്പര്യം. സ്ത്രീ എന്നതിലുള്ള ഞരമ്പു പിടുത്തമല്ല.കഥാകാരിയോടുള്ള ആരാധന മാത്രം പതിയും പാതിയും തമ്മിലുള്ള സ്വകാര്യതകളിലേക്ക് ഊളിയിടാന്‍ ശ്രമിക്കുന്നതു കണ്ടപ്പോള്‍ സെല്ലിനെ നുള്ളി നോവിച്ചു ചിലരുടെ എത്തി നോട്ടത്തിന് മുമ്പില്‍ കനത്തമതില്‍ പണിതു.
മൂച്ചിപ്പിരാന്തില്‍ നിന്നും നട്ടപിരാന്തിലേക്ക് കാലെടുത്തു വെച്ച നാലു വയസുകാരി മകള്‍ ചുമയും പനിയും കൂടിയ സമയത്ത് തന്നെ നെറുകില്‍ എണ്ണ തടവാതെ എന്റെ കണ്ണെന്ന് തെറ്റിയപ്പോള്‍ അതിനെ കുളിപ്പിച്ചു . രാസ്നാദി പൊടി പോലും തടവാത്തതു കാരണമാകാം അസുഖം കൂടാന്‍ ഹേതുവായത്. കുറുമ്പിയായ അവളുടെ ഏറുകൊണ്ട് അവയ ഭംഗങ്ങള്‍ സംഭവിച്ച പാവം സെല്‍ , അതില്‍ പിന്നെ അധിക കാലം രോഗങ്ങളോട് മല്ലിടേണ്ടി വന്നില്ല. താമസിയാതെ അന്ത്യയാത്രക്കൊരുങ്ങി.
അതിന്റെ ഹ്യദയ മെടുത്ത് മറ്റൊരു ശരീരത്തിലെക്ക് നിക്ഷേപിക്കാന്‍ എനിക്ക് ആഗ്രഹ മുണ്ടായിരുന്നെങ്കിലും യഥാര്‍ത്ഥ പതിയുടെ മുമ്പില്‍ എന്നും പതിവ്രതയാകണമെന്ന നിബന്ധ മുള്ളത് കൊണ്ട് ചെമ്പരുത്തി പൂപോലുള്ള ഹ്യദയത്തെ ആശരീരത്തില്‍ തന്നെ ഉപേക്ഷിക്കേണ്ടി വന്നു…..
131 total views, 2 views today
