Connect with us

Entertainment

പത്താഴത്തിൽ അസ്തമിക്കാത്ത അവളെ കൈപിടിച്ചുയർത്തിയ റാന്തൽ വെട്ടം

Published

on

Sudheer Saali സംവിധാനവും എഡിറ്റിങ്ങും നിർവ്വഹിച്ച പത്താഴം ഒരു നല്ല ഷോർട്ട് മൂവിയാണ് എന്ന് നിസംശയം പറയാം. പ്രണയനഷ്ടം കാരണം നിരാശയുടെ തുരുത്തുകളിൽ നിന്ന് പത്താഴങ്ങളിലേക്കു ചാടിമരിക്കാൻ തയ്യാറാകുന്നവർക്കൊരു സന്ദേശം ആണ് ഈ സിനിമ.

പ്രണയം മഹത്തായ ഒരു വികാരം തന്നെയാണ്. അതില്ലെങ്കിൽ ഭൂമിയിൽ മനുഷ്യജീവന്റെ ആയുസും എണ്ണപ്പെടും. ആണും പെണ്ണും ഉള്ളിടത്തു പ്രണയവും ഉണ്ടാകും. എന്നാൽ റിലേഷൻ ഷിപ്പുകളിൽ പക്വത കൈവരിക്കാത്തവർ ആണ് ആത്മഹത്യാ ചെയ്യാനും കൊല്ലാനും ഒക്കെ നടക്കുന്നത്. എല്ലാ പ്രണയങ്ങളും വിജയിച്ച ചരിത്രമില്ല. ബ്രെക്കപ്പ്‌ എന്ന അവസ്ഥയെ പലർക്കും മാനസികമായി നേരിടാനും സാധിക്കില്ല . എന്നാൽ മരണമാണോ പരിഹാരം ? നമുക്കുള്ളിലെ പ്രണയം നിലനിൽക്കുമ്പോൾ നാം മരിക്കുന്നതെന്തിനാണ് ?

പത്താഴത്തിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ഈ മൂവി മുന്നോട്ടു വയ്ക്കുന്ന ആശയം ജീവിതത്തിൽ ഒരിക്കലെങ്കിലും ആത്മഹത്യ ചെയ്യണം എന്ന് തോന്നിയിട്ടുള്ളവർ കണ്ടു മനസിലാക്കേണ്ടത് തന്നെയാണ് . നമ്മെ സ്നേഹിച്ചും ലാളിച്ചും വളർത്തിയ മാതാപിതാക്കൾ നമ്മുടെ സഹോദരങ്ങൾ, ബന്ധുക്കൾ ഇവരുടെ കണ്ണീരുകൊണ്ടു നിങ്ങൾ എന്താണ് നേടിയത് അല്ലെങ്കിൽ നേടുന്നത് ? നിങ്ങളെ ഒരാൾ വഞ്ചിച്ചു എങ്കിൽ ആ വ്യക്തിക്ക് നിങ്ങളുടെ മരണം കൊണ്ട് എന്താണ് നഷ്ടം ? ഒന്നുമില്ല. അവർ മറ്റൊരു ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നുണ്ടാകും. നമ്മെ വേദനിപ്പിച്ചവരുടെ മുന്നിൽ സന്തോഷത്തോടെ ജീവിച്ചു കാണിച്ചുകൊടുക്കുക തന്നെയാണ് ഏറ്റവും ശക്തമായ റിവഞ്ച്.

രണ്ടുപേരും ഒന്നിച്ചു ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും വിരളമല്ല. എന്നാൽ അതിന്റെ ഉത്തരവാദികൾ മാതാപിതാക്കളും സാമൂഹ്യാവസ്ഥകളും ജാതിമതങ്ങളും തന്നെയാണ്. അവിടെയും ഒന്നിച്ചു ജീവിച്ചു കാണിച്ചുകൊടുക്കുക തന്നെയാണ് പരിഹാരം. പ്രണയം ലോലമായ വികാരം ആണെങ്കിലും അതുൾക്കൊള്ളുന്ന മനസിന് ധൈര്യമില്ലെങ്കിൽ പ്രണയിക്കാൻ പോകരുത് . പ്രണയത്തിനു രക്തസാക്ഷികളെ അല്ല ആവശ്യം , അതിന്റെ ആവശ്യം പ്രണയിക്കുന്നവരുടെ മനസിൽ വസന്തങ്ങൾ തീർക്കുക എന്നതാണ്.

ഈ മൂവി തുടങ്ങുന്നത് കഥാനായിക ഒരു ബോട്ട്ജെട്ടിയിൽ ആത്മഹത്യാ ചെയ്യാൻ ഇരിക്കുന്ന രംഗത്തോടെയാണ്. അവിടെ എന്താണ് സംഭവിക്കുന്നത് ? അവൾ പത്താഴത്തിൽ അസ്‍തമിക്കുമോ ? റാന്തലിന്റെ വെളിച്ചം പേറുന്ന അവധൂതൻ അവളോട് ചെയ്തത് എന്താണ് ? ഈ സിനിമ കണ്ടു തന്നെ അറിയേണ്ട കാര്യങ്ങളാണ്. ഈ നല്ല സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാര്ക്കും ആശംസകൾ… അഭിനന്ദനങ്ങൾ.

പത്താഴത്തിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

പത്താഴത്തിന്റെ സംവിധായകൻ SUDHEER SALI ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാനൊരു വിഡിയോഗ്രാഫർ ആണ്, എനിക്കൊരു സ്റ്റുഡിയോ ഉണ്ട് . ഞാൻ എഡിറ്റർ ആണ്, സ്ക്രീൻപ്ലേ ചെയ്യും ഡയറക്ഷനും ചെയ്യും. പത്താഴം എന്റെ ആദ്യത്തെ സ്വതന്ത്ര വർക്ക് ആണ്. ഇതിനു മുൻപ് കൂട്ടായ്മകളിൽ ആണ് അനവധി വർക്കുകൾ ചെയ്തത്.

Advertisement

പത്താഴത്തെ കുറിച്ച്

”എന്റെ കൂട്ടുകാരിൽ ചിലരുടെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ തന്നെയാണ്. അവരിൽ ചിലരുടെയൊക്കെ മരണം പ്രണയനൈരാശ്യം കൊണ്ടുള്ള ആത്മഹത്യയായിരുന്നു . എന്റെ വിദ്യാഭ്യാസകാലത്തും അങ്ങനെ ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അങ്ങനെയൊരു ത്രെഡ് മനസ്സിൽ ഉണ്ടായിരുന്നു. അതാണ് ഈ മൂവിക്കു കാരണമായത്.””

“ആത്മഹത്യ ചെയുന്നവരെ പിന്തിരിപ്പിക്കുക എന്നതായിരുന്നു ഈ മൂവിയുടെ ത്രെഡ് . എന്നാൽ ഒരു ഷോർട്ടമൂവി ആയി ചെയുമ്പോൾ അതങ്ങനെ പറഞ്ഞിട്ട് കാര്യമില്ല. ആളുകൾക്ക് കാണാൻ ഇഷ്ടമുള്ള ഒരു പാറ്റേണിൽ അത് ചെയ്യണം. അങ്ങനെയാണ് അതിലൊരു ഹൊറർ ഒക്കെ കൊണ്ടുവന്നത്. അങ്ങനെയൊരു ആകാംഷ ഉണ്ടെങ്കിലേ ആസ്വാദകർക്ക് രസകരമായി തോന്നുകയുള്ളൂ.”

“ഡയറക്ഷനിലേക്ക് വരാൻ കാരണം, നമുക്ക് സമൂഹത്തിൽ പലകാലത്തും പലതും വിളിച്ചു പറയേണ്ടതുണ്ട്. എന്നാൽ അതിനെ സ്ക്രീനിലേക്ക് പകർത്തി കാണിച്ചുകൊടുത്താൽ അതാകും കൂടുതൽ നല്ലതു. അവിടെ നമുക്ക് ശത്രുക്കൾ ഉണ്ടാവുകയുമില്ല.”

പത്താഴത്തിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

“ബൂലോകം ടീവിയോട് ഒരുപാട് കടപ്പാടുണ്ട്. കാരണം പല കോമ്പറ്റിഷനും നമ്മൾ അറ്റൻഡ് ചെയ്തിട്ടും ഇത്രത്തോളം പരിഗണിക്കപ്പെട്ടിരുന്നില്ല. ബൂലോകം ടീവിയാണ് നമ്മളെ വിളിച്ചു സംസാരിക്കാനും ഇന്റർവ്യൂ ചെയ്യാനും ഒക്കെ തയ്യാറായത്. പ്രേക്ഷകർ എന്റെ സിനിമ കണ്ടിട്ടു അവരുടെ അഭിപ്രായം വിലയിരുത്തുക. ആ കഥയിൽ അവർക്കു ഇഷ്ടമുള്ള എന്തെങ്കിലും ഉണ്ടെകിൽ അതിനെ വിലയിരുത്തുക, മാർക്ക് തരിക.”

“മറ്റൊരു ഷോർട്ട് മൂവി ചെയ്തുകഴിഞ്ഞു ‘വൈകി ഉണർന്നവൻ’ , അത് റിലീസും ചെയ്തു. അതിനൊരു അവാർഡൊക്കെ കിട്ടി. അതിന്റെ സന്തോഷത്തിൽ ഇരിക്കുമ്പോൾ ആണ് ബൂലോകത്തിൽ നിന്നും വിളിച്ചത്.”

“ഇപ്പോൾ നാടക കലാകാരന്മാരുടെ അവസ്ഥയൊക്കെ വലിയ പരിതാപകരമാണ്. ജീവിതം മുഴുവൻ അഭിനയത്തിന് വേണ്ടി നീക്കിവച്ചവർ. അവരെല്ലാംകൂടി ഒരു കൂട്ടായ്മയിലൂടെ ഒരു സാധനം ചെയ്യണമെന്ന് പറഞ്ഞു വന്നതാണ്. അങ്ങനെയാണ് ചെയ്തത്. അവർ ഒരു വേദിയിൽ വച്ച് എനിക്കൊരു അവാർഡ് തന്നു. അതിന്റെ സന്തോഷത്തിൽ ആണ്.”

Advertisement

“പത്താഴത്തിൽ ആ പ്രായമുള്ള പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ആൾ പത്തുപതിനഞ്ചുവര്ഷം മാജിക് ഷോ നടത്തിയിട്ടുള്ള ആളാണ്. എറണാകുളത്തു കണ്ണുകെട്ടി ബൈക്ക് ഓടിച്ച ആളാണ്. സ്റ്റേജ് പരിപാടികളിൽ ഒക്കെ പുള്ളി ഒരുപാട് പങ്കെടുത്തിട്ടുണ്ട്. ഷോർട്ട് മൂവി ആദ്യമായാണ് ചെയുന്നത്.”

പത്താഴത്തിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

“സിനിമ ഒരു വലിയകാര്യമായി കരുതുന്നു. അതിലേക്കൊക്കെ പോകുന്നതിനു മുമ്പ് കുറെ പഠിക്കാൻ ഉണ്ടല്ലോ. കുറഞ്ഞപക്ഷം അനവധി ഷോർട്ട് ഫിലിം എങ്കിലും ചെയ്തു പഠിക്കണം .എന്റെ അഭിപ്രായത്തിൽ ഒരു അൻപത് ഷോർട്ട് ഫിലിം എങ്കിലും ചെയ്യണം. ഒടിടി ഒക്കെ ഉള്ളതുകൊണ്ട് കുറേപേർ എന്നെ വിളിക്കുന്നുണ്ട്. ഒന്നര മണിക്കൂർ ഉള്ള സിനിമയ്ക്ക് കാമറയും ഡയറക്ഷനും ചെയ്യാൻ വരുമോ എന്നൊക്കെ. കഥ പറയാൻ വരാമെന്നു പറഞ്ഞിട്ട് വെയിറ്റ് ചെയ്യുകയാണ്.”

PATHAZHAM
MALAYALAM HORROR DRAMA SHORTFILM

DIRECTOR – SUDHEER SALI
PRODUCER – RAJU CHERTHALA

Camera – AVINASH MANIGAKANDAM
Assistant Director – JINISH SJ
Lyrics – PARAYIL BAIJU
BGM music – ABYN J SAM
Stills – MANU KADAKODAM
Production – HANEESH ANWAR & SHARATH KM
Gopro – SHAROOK

PRO – DHANEESH DASAN – SHAROON DAS
Lights – AKASH – JISHAD

Make UP & costumes – KALAGIRISH & NISANTH
Dialogue – SUDHEER SALI – DELJO DOMINIC – SANAL KUMAR

Advertisement

Cast
SANDEEP PALLURTHY

HARSHA SANTHOSH

DELJO DOMINIC
RAJU CHERTHALA

 342 total views,  27 views today

Continue Reading
Advertisement

Comments
Advertisement
Entertainment14 hours ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment1 day ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement