Sushob KV സംവിധാനം ചെയ്ത ‘പാതി’ സ്നേഹാർദ്രമായൊരു ഷോർട്ട് ഫിലിം ആണ്. നമ്മുടെ പാതി എന്താണ് ? നമ്മുടെ ജീവിതപങ്കാളി. അത്രമാത്രം ഇഴുകിച്ചേർന്ന മറ്റൊരുബന്ധവും വാക്കും മനുഷ്യന്റെ ജീവിതത്തിലോ നിഘണ്ടുവിലോ ഇല്ല. ഒരുപക്ഷെ രണ്ടു വ്യക്തികൾ എന്നതിലുപരിയായി ഈ ‘പാതി’ എന്ന ബോധം ഭാരതീയതിൽ അടിയുറച്ചുപോയതാണ് . അറ്റൊരുപക്ഷേ നമ്മുടെ ദൈവസങ്കല്പങ്ങളിൽ നിന്നുമാകണം. ഉമാമഹേശ്വരൻ എന്ന അർദ്ധനാരീശ്വരി സങ്കൽപം തന്നെയാകണം അതിന്റെ അടിസ്ഥാനം.
പാതി ബൂലോകം ടീവിയിൽ ആസ്വദിക്കാം > https://boolokam.tv/watch/paathi_aoMV4LHJfLBXKkY240.html
അനുപമമായ പ്രണയപൂർത്തീകരണത്തിന് ഭാവമാണ് ഭാരതീയ വിശ്വാസങ്ങളിലെ അർദ്ധനാരീശ്വര സങ്കൽപം. പാർവ്വതിദേവിയുടെ ആജ്ഞ അനുസരിച്ച് മഹിഷാസുരനെ ദുർഗ്ഗ വധിച്ചു. ഇതിൽ ശിവന് സന്തോഷവും അഭിമാനവുമുണ്ടായി. തന്റെ പ്രിയതമയുടെ ആത്മരൂപമായ ദുർഗ്ഗയോട് ശിവന് അത്യധികമായ പ്രണയപാരവശ്യം തോന്നി. അദ്ദേഹം അരുണാചലത്തിൽ തപസ് അനുഷ്ഠിക്കുന്ന പാർവതിയുടെ അടുത്തെത്തി. ഇരുവരും പരിരംഭണവിധേയരായി . ശിവൻ പാർവ്വതിയെ തന്റെ ഇടത്തെ തുടയിൽ ഇരുത്തി, പാർവ്വതിആ ശരീരത്തിൽ ലയിച്ച് ചേർന്നു. ആ രൂപത്തിന്റെ വലത് ഭാഗം ശിവന്റെ ചിഹ്നങ്ങളായ ജഡ, നാഗം തുടങ്ങിയവയും വാമഭാഗം പാർവ്വതിയുടെ സ്ത്രീരൂപമായും ഒന്നായി. ഉമാമഹേശ്വരന്മാരുടെ പ്രണയസാഫല്യത്തിന്റെ പരമമായ ഭാവമാണ് അർദ്ധനാരീശ്വരൻ. പ്രകൃതിയും പുരുഷനും തമ്മിലുള്ള സംയോഗം എന്നും വിശ്വിസിക്കപ്പെടുന്നു.

ഒരർത്ഥത്തിൽ ആത്മാർത്ഥമായ പ്രണയവും സ്നേഹവും സൂക്ഷിക്കുന്ന ഭാര്യാഭർത്താക്കന്മാർ എല്ലാം തന്നെ അർദ്ധനിരീശ്വരന്മാർ തന്നെയാണ്. അവരെ വേർപിരിക്കാൻ അകാത്തൊരു ആത്മബന്ധത്തിന്റെ കണ്ണികൾ കാണാൻ കഴിയും. അത് അത്രമാത്രം ദൃഢവുമാണ്. ഒരാളുടെ അഭാവത്തിൽ മറ്റൊരാൾക്ക് ജീവിക്കാൻ സാധിക്കില്ല. അല്ലെങ്കിൽ പിന്നെ വെറുമൊരു ശരീരമായി മാത്രം ജീവിക്കുന്ന അവസ്ഥയാകും. നമ്മുടെ മിത്തുകളിലെയും വിശ്വാസങ്ങളിലെയും ചിലകാര്യങ്ങൾ നമ്മുടെയൊക്കെ മനസുകളിൽ തന്നെയാണ് ജീവിക്കുന്നത്. അതിന് വിശ്വാസത്തിന്റെയോ അഭൗമമായ ശക്തിപ്രതിഭാസങ്ങളുടെയോ ഒന്നും കിരീടങ്ങൾ ചാർത്തിക്കൊടുക്കണ്ട. ചില പ്രതീകങ്ങൾ, ബിംബങ്ങൾ കൊണ്ടുള്ള മഹത്തായ ആശയം പറച്ചിൽ എന്ന് കരുതിയാൽ മതിയാകും.
ഈ ഷോട്ട് ഫിലിമിൽ മരണാസന്നയായ ഭാര്യയുടെ സമീപത്തു ഇരിക്കുന്ന ഭർത്താവിനെയും മക്കളെയും നമുക്ക് കാണാം. അവിടെ നിന്നും ഒരാൾ യാത്രയാകാൻ പോകുകയാണ്. അതിന്റെ സങ്കടം എല്ലാരുടെയും മുഖത്തുകാണാം. എന്നാൽ അവരുടെ ഭർത്താവിൽ മാത്രം ഒരു നിർവികാരത. അതിനൊരു കാരണമുണ്ടെന്നു ഈ ഷോർട്ട് ഫിലിമിന് ഒടുവിൽ മനസിലാകും. അയാൾ തന്റെ പ്രിയപ്പെട്ടവളുടെ നെറ്റിയിൽ ഒരു ജന്മത്തിന്റെ മുഴുവൻ സ്നേഹംകൊണ്ട് തലോടുകയാണ്. അതിനുശേഷം ഉമ്മറത്തു ചാരുകസേരയിൽ പോയി വിശ്രമിക്കുകയാണ്.
അതാ തന്റെ പ്രിയപ്പെട്ടവളുടെ ആത്മാവ് ശരീരത്തിൽ നിന്നും വേർപെട്ടു കഴിഞ്ഞു. മുറിക്കുള്ളിലെ തേങ്ങലുകളിൽ നിന്നും അയാൾ അത് അറിയുന്നുണ്ട്. അയാളിൽ നിർവികാരതയും അതിനൊടുവിൽ വിടരുന്ന പുഞ്ചിരിയും കാണാം . എന്നാൽ ആ നിർവികാരതയ്ക്കുള്ളിൽ അയാൾ സന്തോഷിക്കുകയാകും. ആ പുഞ്ചിരിക്കുള്ളിൽ കാലങ്ങളായുള്ള കാത്തിരിപ്പിന്റെ വേദനയാകാം .അവസാന ശ്വാസം വലിക്കുന്ന സമയത്തു അയാളുടെ പ്രിയപ്പെട്ടവളും സന്തോഷിക്കുന്നുണ്ടാകും. ആരെയോ കണ്ടപോലെ അവരിൽ നിന്നും കണ്ണുനീർ പ്രവഹിക്കുന്നുണ്ടായിരുന്നു.
പാതി ബൂലോകം ടീവിയിൽ ആസ്വദിക്കാം > https://boolokam.tv/watch/paathi_aoMV4LHJfLBXKkY240.html
ഇതിന്റെ ക്ളൈമാക്സിൽ നല്ലൊരു ട്വിസ്റ്റ് ആസ്വാദകർക്കായി കരുതി വച്ചിട്ടുണ്ട്. ബന്ധങ്ങളുടെ ദൃഢമായ വശങ്ങളെ ചിത്രീകരിച്ച ഈ മൂവി നിങ്ങളിൽ വല്ലത്തൊരു വൈകാരികത ഉണർത്തുമെന്നുള്ളത് തീർച്ചയാണ്. ഒരുപക്ഷെ സ്നേഹിക്കാൻ മറന്നുപോയവർ ഉണ്ടെങ്കിൽ ജീവിതാപുസ്തകത്തിന്റെ പകുതിയോ മുക്കാലോ താളുകൾ അടഞ്ഞുപോയെങ്കിലും വൈകിയിട്ടില്ല എന്ന് മനസിലാക്കണം. ദാമ്പത്യ ബന്ധത്തിലെ ഇഴയടുപ്പം അത്രമാത്രം സുദൃഢമായാൽ നിങ്ങളുടെ ജീവിതം തന്നെയാണ് സഫലമാകുന്നത്. അല്ലെങ്കിൽ പിന്നെ.. എന്തൊക്കെ നേടിയാലും ആത്മാവ് നഷ്ടപ്പെട്ടൊരു ജീവിതമാകും.
പാതിയുടെ സംവിധായകൻ Sushob KV ബൂലോകം ടീവിയോട് സംസാരിക്കുന്നു
“ഞാൻ അക്കൗണ്ടന്റ് ആയി വർക്ക് ചെയ്യുകയാണ്. എന്തെങ്കിലും ഡിഫറൻറ് ആയി ചെയ്യണമെന്ന ആഗ്രഹത്തിൽ ആണ് ‘പാതി’ ഉണ്ടായതു . പിന്നെ ഇതിനൊക്കെ വരുന്ന ഫണ്ടിന്റെ പ്രശ്നം കൊണ്ടൊക്കെയാണ് നമ്മൾ പലപ്പോഴും ഇത്തരമാശയങ്ങൾ മൊബൈലിൽ ഒക്കെ ഷൂട്ട് ചെയ്യേണ്ടിവന്നിട്ടുളളത്. പിന്നെ എങ്ങനെ ചെയ്താലും വ്യത്യസ്തമായി ചെയ്യണം എന്നതിൽ നിന്നാണ് പാതിയിലേക്കു എത്തിയത്. അങ്ങനെയാണ് ഇതിന്റെ ആശയം മനസിലേക്ക് വരുന്നത്. കാണുന്നവർക്കെല്ലാം റിലേറ്റ് ചെയ്യാൻ പറ്റുന്നൊരു സബ്ജക്റ്റ് ആണ് പാതി.”
അഭിമുഖത്തിന്റെ ശബ്‌ദരേഖ
[zoomsounds_player artistname=”BoolokamTV Interview” songname=”Sushob KV” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/12/paathi-final.ogg” thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
“ഇത് ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിച്ചില്ല. പ്രധാനമായും ഇതിന്റെ കാസ്റ്റിങ് തന്നെയാണ് പ്രശ്നം. ആ പ്രായത്തിലുള്ള ഭാര്യഭർത്താക്കന്മാരെ കിട്ടുന്നത് അത്ര എളുപ്പമല്ലല്ലോ. വയസായ രണ്ടു ആൾക്കാർ ആണ് വേണ്ടത് . ഇത് നടക്കില്ല എന്നുതോന്നിയപ്പോൾ പ്രോജക്റ്റ് സ്റ്റോപ്പ് ചെയ്യാൻ തോന്നി. ഒന്നാമത് നമ്മുടെ കൈയിൽ തന്നെ ഫിനാൻസ് ഒന്നുമില്ല.. കാസ്റ്റിങ് കോൾ വച്ച് ചെയ്യാനൊന്നും സാധിക്കില്ല. അങ്ങനെ ആശങ്കയിൽ ഇരിക്കുമ്പോൾ ആണ് എന്റെ സുഹൃത്തിന്റെ അച്ഛനും അമ്മയും ഇതിൽ അഭിനയിക്കുന്നത്. അവരോടു കഥ പറഞ്ഞപ്പോൾ തന്നെ അവർക്കിഷ്ടമായി.”
“ഇതിനു ചില അംഗീകാരങ്ങൾ ഒക്കെ കിട്ടിയിട്ടുണ്ട്. ഇന്നലെയാണ് ഒരെണ്ണത്തിന്റെ ട്രോഫി കൊറിയർ ആയി കിട്ടുന്നത്. പാതിക്ക് മുൻപ് ചെയ്ത വർക്കുകൾ മൊബൈലിൽ ചെയ്തതാണ്. നന്നായി ചെയ്യാൻ സാധിച്ചു എന്ന് തോന്നിയത് പാതിയാണ് . അതിനു ശേഷം ഛായാമുഖി എന്ന വർക്ക് ചെയ്തിട്ടുണ്ട്. സിനിമയോടുള്ള പാഷൻ കൊണ്ടുമാത്രമാണ് ഇതിലേക്ക് വന്നത്. സിനിമാപരമായ പഠനങ്ങൾ ഒന്നും നടത്തിയിട്ടില്ല. ഒരുപാട് സിനിമകൾ കാണാൻ ശ്രമിക്കുന്നുണ്ട്. പിന്നെ ചിലതൊക്കെ നമുക്കും ക്രിയേറ്റ് ചെയ്യാൻ സാധിക്കും എന്ന വിശ്വാസം ഉണ്ട്.”
പാതി ബൂലോകം ടീവിയിൽ ആസ്വദിക്കാം > https://boolokam.tv/watch/paathi_aoMV4LHJfLBXKkY240.html
Film Name: PAATHI(The Half)
Production Company: Joker Bulb
Short Film Description: This is a New Malayalam Shortfilm about the true Love & Relation
Producers (,): Sumi Krishna
Directors (,): Sushob KV
Editors (,): Shobith Madikai
Music Credits (,): Anand Sekhar
Cast Names (,): Balagopalan Nair
Omana Balagopalan
Sudhan Kothali
Reshma
Parukkutti
Genres (,): Family Drama
Year of Completion: 2020-08-09