Connect with us

Entertainment

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Published

on

Sachin Sathya സംവിധാനം ചെയ്ത ‘പതിമൂന്നാം കോൽ കിണറ്റിൽ എന്തോ ഉണ്ട് ‘ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കിണറിനെ ബേസ് ചെയ്തുകൊണ്ടുള്ള കഥയാണ്. തികച്ചും ഹൃദയസ്പർശിയായ ഒരു കഥ. മദ്യപാനവും കുടുംബ പ്രശ്നങ്ങളും  എല്ലാം വിഷയമായ ഈ കഥ രമേശ് എന്ന തികച്ചും നോർമൽ അല്ലാത്ത ഒരാളുടെ തോന്നലുകളിൽ നിന്നുകൊണ്ടാണ് പറയുന്നത്. ഇതിന്റെ ആദ്യപകുതി രമേശിന്റേയും രണ്ടാംപകുതി അയാളുടെ ഭാര്യയുടെയും കാഴ്ചപ്പാടുകളിലൂടെയാണ് മുന്നോട്ടു പോകുന്നത്. എടുത്തു പറയേണ്ടത് ഇതിന്റെ സ്റ്റോറി ലൈൻ ആണ്. പറഞ്ഞുപഴകിയെ രീതികളിലേക്ക് പോകാതെ ഒരു പുതുമയുള്ള സമീപനം .സംവിധാനവും അഭിനേതാക്കളുടെ പ്രകടനവും എല്ലാം മികച്ചു നിൽക്കുന്നു.

പതിമൂന്നാംകോലിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം പലപ്പോഴും കേൾക്കാറുള്ള രമേശ് അതിന്റെ കാരണമറിയാൻ കിണറിന്റെ ചുറ്റുംനടന്നു ഉള്ളിലേക്ക് സൂക്ഷ്മമായി നോക്കുന്നത് ഒരു പതിവാണ്. എന്നാൽ നോക്കുമ്പോഴെല്ലാം അതിലെ വെള്ളം നിശ്ചലാവസ്ഥയിൽ ആണ്. എന്തെങ്കിലും വീണതായി തോന്നുകയുമില്ല. അങ്ങനെയൊരു ശബ്ദം കേട്ടോ എന്ന് അയാൾ തന്റെ കുഞ്ഞിനോടും ചോദിക്കുന്നു . അവളും കേട്ടില്ല എന്ന് മറുപടി പറയുന്നു. രാപകൽ വ്യത്യസമില്ലാതെ ആ ശബ്ദം രമേശിനെ അലോസരപ്പെടുത്തുന്നു.

പിന്നീടാണ് സംഭവങ്ങളുടെ ചുരുൾ അഴിയുന്നത്. രമേശിന്റെ ചെവികളിൽ പ്രതിധ്വനിക്കുന്ന ആ ശബ്ദം ശരിക്കും ഉണ്ടായിട്ടുണ്ട് ഒരിക്കൽ. അയാളുടെ കുത്തഴിഞ്ഞ മദ്യപാന ജീവിതത്തിന്റെ ബലിയാടായ ഭാര്യ സഹികെട്ട് കുഞ്ഞിനെയുമെടുത്ത് കിണറിന്റെ പതിമൂന്നാം കോലിലേക്ക് ഊളിയിട്ടതും അതിലൊരാൾ മാത്രം പിന്നെ ജീവിതത്തിലേക്ക് മടങ്ങിവന്നതും … അങ്ങനെ ആ ശബ്ദം അയാളുടെ ബോധത്തിലും ഉപബോധത്തിലും അബോധത്തിലും എല്ലാം അലയടിച്ചുകൊണ്ടിരുന്നു. മരിച്ചുപോയ മകളുടെ ഓർമകളിൽ അയാൾ അബ്നോർമൽ അവസ്ഥയിലേക്ക് പോകുന്നു. ആ അവസ്ഥയുടെ ലോകത്ത് അയാളുടെ കൂടെ മകളും ഉണ്ട്. ലാളനയും സ്നേഹവും ഏറ്റുവാങ്ങാൻ അവൾ അച്ഛനൊപ്പം തന്നെയുണ്ട്. തന്റെ മോശമായ ഭൂതകാല ജീവിതത്തിൾ അവൾക്കു നൽകാത്ത കരുതലും സ്നേഹവും ഒരു പശ്ചാത്താപം പോലെ അയാൾ നൽകുന്നുണ്ട്

ഈ ഷോർട്ട് ഫിലിം മുന്നോട്ടു വയ്ക്കുന്നത് വളരെ ലളിതവും എന്നാൽ ഗൗരവതരവുമായ ഒരു ആശയം തന്നെയാണ്. ഭാര്യാഭർതൃ ബന്ധങ്ങളിലെ അപശ്രുതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ ആ ജീവിതം നരകമാകും. മദ്യപാനം ഇതിനൊരു കാരണവുമാണ്. എത്രയോ കുടുംബങ്ങളെ തച്ചുടച്ച ഇത്തരം പ്രശ്നങ്ങളിൽ ബലിയാടുകൾ ആകുന്നത് പലപ്പോഴും സ്ത്രീകളും കുട്ടികളും ആയിരിക്കും. അസഹനീയമായ അവസ്ഥകളിൽ മനംനൊന്ത് ജീവിതം വലിച്ചെറിയുന്നവർ ഉണ്ടാകുമ്പോൾ രമേശന്മാരും മുരളിമാരും (മുരളി – വെള്ളം സിനിമയിലെ ജയസൂര്യ. ദുരന്തങ്ങൾക്ക് മുൻപ് മുരളിക്ക് മാനസാന്തരം ഉണ്ടായതു വിസ്മരിക്കുന്നില്ല ) ശിഷ്ടജീവിതം സമനിലതെറ്റി ജീവിക്കേണ്ടിവരും . ഗാർഹിക പീഡനങ്ങൾ (ഡൊമസ്റ്റിക് വയലൻസ് ) നിയന്ത്രിക്കാൻ നിയമങ്ങൾ ഉണ്ടെങ്കിലും അവയൊന്നും കുടുംബങ്ങൾക്കുള്ളിലേക്കു കടന്നു ചെല്ലുന്നില്ല എന്ന കാരണത്താൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് അവസാനവുമില്ല .നിങ്ങളെ സ്നേഹിച്ചവർ നിങ്ങളെ ഇപ്പോൾ സ്നേഹിക്കുന്നില്ല എങ്കിൽ നിങ്ങൾ നിങ്ങളിലേക്ക് തന്നെ നോക്കേണ്ടതുണ്ട്.

പുനർചിന്തകൾക്കും തിരുത്തലുകൾക്കും സമയമുണ്ട്. നിങ്ങൾക്കൊപ്പമുള്ളവർ ഇല്ലാണ്ടായാൽ പിന്നെ നിങ്ങളെ കൊണ്ട് നിങ്ങള്ക്ക് പോലും ഒരു പ്രയോജനമില്ല.  ഈ സന്ദേശം നിങ്ങളുടെ ചെവികളിൽ മുഴങ്ങട്ടെ..രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്ദം’ പോലെ…

പതിമൂന്നാംകോലിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

‘പതിമൂന്നാം കോൽ കിണറ്റിൽ എന്തോ ഉണ്ട് ‘ സംവിധാനം ചെയ്ത Sachin Sathya ബൂലോകം ടീവിയോട് സംസാരിക്കുന്നു.

സ്‌കോളർഷിപ്പ് കിട്ടിയ പൈസയ്ക്ക് കാമറ വാങ്ങി തുടക്കമിട്ടു

“ഞാനിപ്പോൾ പാലാരിവട്ടത്ത് മോഷൻ ഗ്രാഫിക്സ് ഡിസൈനർ ആയി വർക്ക് ചെയ്യുകയാണ്. പഠിച്ചിറങ്ങിയപ്പോൾ പ്ലേസ്മെന്റ് കിട്ടുകയാണ് ചെയ്തത്. ഇപ്പോൾ വർക്ക് അറ്റ് ഹോമിൽ ആണ്. അതുകൂടാതെ ഞാൻ കാമറാ വർക്ക് ചെയ്യുന്നുണ്ട്. എട്ടാം ക്ലാസ് മുതൽ സിനിമയുടെ മോഹം ഉള്ളിൽ കയറി. ആ പ്രായം മുതൽ ഒറ്റയ്ക്ക് ഷോർട്ട് ഫിലിം എടുക്കുക , അതിനു പറ്റിയ ടീമിനെ കണ്ടെത്തുക, കഥയെഴുതുക എന്നതിലൊക്കെ ശ്രദ്ധിച്ചിരുന്നു. പിന്നീട് രണ്ടുമൂന്നു വർക്ക് ഒക്കെ കഴിഞ്ഞപ്പോൾ ഒരു കാമറ മേടിക്കണം എന്നൊരു ആഗ്രഹം തോന്നി. അങ്ങനെ ഒരു കാമറ സ്വന്തമായി മേടിച്ചു. അതും സ്‌കോളർഷിപ്പ് കിട്ടിയ പൈസയ്ക്കായിരുന്നു. പിന്നെ കുറച്ചു കാമറയും ഡയറക്ഷനും ചെയ്യാൻ തുടങ്ങി. അതിനിടയ്ക്കാണ് ഞാൻ കോഴ്സ് പഠിച്ചത്. സിനിമ ഒരു ആഗ്രഹം ആയിരുന്നപ്പോൾ ഞാൻ ഒരുപാട് അന്വേഷിച്ചു ഏതു കോഴ്സ് ആണ് നല്ലതെന്ന്. ജോലിയും സിനിമയും ഒന്നിച്ചു കൊണ്ടുപോകാൻ പറ്റുന്നൊരു കോഴ്‌സ് . അങ്ങനെ ബിഎ അനിമേഷൻ ഗ്രാഫിക് ഡിസൈനിങ് എന്ന കോഴ്സ് പഠിച്ചു . കോതമംഗലം എൽദോ മാർബസേലിയോസ് കോളേജിൽ മൂന്നുവർഷത്തെ ആ കോഴ്സ് പഠിച്ചു. അങ്ങനെ അതിന്റെ കൂട്ടത്തിൽ എഡിറ്റിങ്, ടൈറ്റിൽ ഡിസൈനിങ്, അനിമേഷൻ ..അങ്ങനെ സിനിമയ്ക്കാവശ്യമായ ടെക്നിക്കൽ വശങ്ങൾ എല്ലാം ചെയ്തുതുടങ്ങി. അതുകൊണ്ടാണ് എന്റെ സ്വന്തം വർക്ക് ഇറങ്ങുമ്പോൾ കാമറയും ടൈറ്റിൽ ഡിസൈനിങ്ങും എഡിറ്റിങ്ങും …ഇങ്ങനെയുള്ള എല്ലാം ചെയ്യാൻ എനിക്ക് സാധിക്കുന്നത്.”

അഭിമുഖത്തിന്റെ ശബ്‌ദരേഖ

Advertisement
BoolokamTV InterviewSachin Sathya

സംതൃപ്തി കിട്ടുന്ന സൃഷ്ടി മാത്രം റിലീസ് ചെയ്യണം എന്ന നിർബന്ധം ഉണ്ടായിരുന്നു

“ഞാൻ എട്ടാം ക്ലാസ് മുതൽ ഒരുപാട് ഷോർട്ട് ഫിലിമുകൾ ചെയ്തിട്ടുണ്ടായിരുന്നു. ഒന്നും ഇറങ്ങിയിട്ടുണ്ടായിരുന്നില്ല..കാരണം എനിക്ക് സാറ്റിസ്ഫാക്ഷൻ ആയി തോന്നുന്ന വർക്ക് എന്താണോ … അതുമാത്രം റിലീസ് ചെയ്താൽ മതിയെന്ന് തോന്നി. ജനങ്ങളുടെ പത്തോ പതിനഞ്ചോ മിനിറ്റ് നമ്മൾ എടുക്കുമ്പോൾ അവർക്ക് എന്തെങ്കിലും ഒരു ഗുണം അതിൽ നിന്നുണ്ടാകണം. വെറുതെ അവരത് കണ്ടുപോകരുത് എന്ന വാശി എനിക്കുണ്ടായിരുന്നു. എന്റെ ബെസ്റ്റ് വർക്ക് എന്ന് ഇറങ്ങുന്നുവോ അന്നുമാത്രമേ ഞാനതു റിലീസ് ചെയ്‌തു എന്ന നിബന്ധം …. അതുകാരണം ഒരുപാട് വർക്കുകൾ ഞാൻ ചെയ്തു. പത്തുപതിനഞ്ചോളം വർക്കുകൾ അതിനു വേണ്ടി ചെയ്തു. എല്ലാത്തിനും ശേഷം ചെയ്ത വർക്ക് ആണ് ഞാൻ ഉദ്ദേശിച്ച രീതിയിൽ ജനങ്ങളിലേക്ക് ഇറക്കുന്നത്. അത് ‘പതിമൂന്നാം കോൽ’ ആയിരുന്നു “.

കഥ കിട്ടിയത് തേങ്ങാ വീഴുന്ന ശബ്‌ദം കേട്ടിട്ട്

“പതിമൂന്നാം കോലിൽ പ്രധാനവേഷം അഭിനയിച്ചിരിക്കുന്നത് കണ്ണൻ ബ്രഹ്മമംഗലം ആണ്. അദ്ദേഹത്തിന് ഇതിലെ അഭിനയം കഴിഞ്ഞ ഉടനെ തന്നെ സിനിമയിൽ അവസരം കിട്ടിയിരുന്നു, ‘ശേഷിപ്പുകൾ’ എന്ന സിനിമയിൽ .അദ്ദേഹത്തിന് അഭിനയത്തോട് വലിയ താത്പര്യമാണ്. പതിമൂന്നാം കോലിൽ തിരക്കഥ നിർവഹിച്ചിരിക്കുന്നത് രതീഷ് രാമചന്ദ്രൻ ആണ്. രതീഷേട്ടൻ ആണ് ഈ പ്രൊജക്റ്റിന്റെ നെടുംതൂണ് എന്ന് പറയുന്നത്. കഥ, തിരക്കഥ ഒക്കെ എഴുതുന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമില്ലല്ലോ .”

പതിമൂന്നാംകോലിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

“ഇങ്ങനെയൊരു കഥ കിട്ടാൻ വേണ്ടി നമ്മൾ ഒരുപാട് ആലോചിച്ചു. അപ്പോഴാണ് വീടിന്റെ പിറകിൽ പെട്ടന്ന് ഒരു തേങ്ങാ വീഴുന്ന ശബ്ദം കേട്ടത്. അതാണ് ഈ കഥ ഉണ്ടാക്കാനുള്ള ആ ഒരു സ്പാർക്കിനു കാരണമായത്. നിങ്ങളിങ്ങനെ വീടിന്റെ പുറത്തിരിക്കുകയായിരുന്നു. കണ്ണൻ ചേട്ടന് അഭിനയിക്കണം എന്നൊരു താത്പര്യം ഞങ്ങളോട് പറഞ്ഞു. പുള്ളി തന്നെ പ്രൊഡ്യൂസ് ചെയ്യാമെന്നും പറഞ്ഞു. അപ്പോൾ ഞാൻ സംവിധാനം ചെയ്യാം രതീഷേട്ടൻ കഥയെഴുതാം കാമറ നമുക്കു എടുക്കാം ..അങ്ങനെ എല്ലാം നമുക്ക് ചെയ്യാമെന്ന തീരുമാനത്തിൽ വന്നു. അപ്പോഴാണ് കഥയില്ലായ്മ ഞങ്ങളെ കുഴക്കിയത്.”

“എടാ ഈ കഥയൊന്നും പെട്ടന്ന് വരുന്ന സംഭവമല്ല..നീയൊന്നു സമാധാനപ്പെടാൻ രതീഷേട്ടൻ എന്നോട് പറഞ്ഞു. ഞങ്ങളങ്ങനെ മൂന്നുനാലു മണിക്കൂർ പുറത്തങ്ങനെ ഇരിക്കുകയായിരുന്നു. രാത്രി പതിനൊന്നു മണി ആയപ്പോഴാണ് പെട്ടന്നൊരു ശബ്ദം കേട്ടത്. എന്തോ നിലത്തു വീഴുന്നതുപോലെ ഒരു ശബ്ദം. അപ്പോൾ രതീഷേട്ടൻ പറഞ്ഞു എടാ ഒരു കഥകിട്ടി എന്ന്. അങ്ങനെ ഞങ്ങൾ ആ കഥ ഡെവലപ് ചെയ്തുണ്ടാക്കി . ചിലകഥകൾ എങ്ങനെയാണ്… നമുക്കതു ഇഷ്ടപ്പെട്ടാൽ വളരെ ഇന്റെറെസ്റ്റോടു കൂടി അത് പൂർത്തിയാക്കാൻ ശ്രമിക്കും. ദൈവാനുഗ്രഹം പോലെ ഇതിന്റെ സ്ക്രിപ്റ്റ് പെട്ടന്ന് എഴുതിത്തീർത്തു. നമ്മുടെ സുഹൃത്തും ഇതിലെ അസോസിയേറ്റ് ഡയറക്ടറുമായ Benny keechery യുടെ വീട്ടിലായിരുന്നു ഷൂട്ട് .”

“ഒരുദിവസത്തെ ഷൂട്ടിങ് ആയിരുന്നു വേണ്ടിവന്നത്. ഞങ്ങളുടെ കൈയിൽ വലിയ ഫണ്ട് ഒന്നും ഉണ്ടായിരുന്നു. ഒരു അഞ്ചു (5000 )രൂപയിൽ ആയിരുന്നു ഷൂട്ടിങ് തുടങ്ങിയത് . കാമറയും എഡിറ്റിങ്ങും ലൈറ്റും ഒക്കെ നമ്മുടെ കയ്യിൽ ഉള്ളതുകൊണ്ട് ഈയൊരു പൈസയിൽ അങ്ങ് ഒതുങ്ങിത്തീർന്നു. ഇതിന്റെ മ്യൂസിക് ചെയ്തിരിക്കുന്നത് ആരോമൽ എന്ന ആളാണ് . സ്ത്രീകഥാപാത്രം ചെയ്തിരിക്കുന്ന സഞ്ജന മേനോൻ വളരെ മനോഹരമായി ആ വേഷം കൈകാര്യം ചെയ്തു. കുട്ടിയായി അഭിനയിച്ചിരിക്കുന്നത് ജിയ മരിയ . ആ കുട്ടിയും വളരെ മനോഹരമായി ചെയ്തു. പിന്നെ ഓട്ടോക്കാരനായി അഭിനയിച്ചത് വിനീത് വിനു ആണ്.”

എല്ലാരുടെയും തുടക്കം ഈ സിനിമയിൽ

Advertisement

“ഈ ഒരു സിനിമ തന്നെ ആയിരുന്നു ഒരുപാട് ആൾക്കാർക്കൊരു തുടക്കം. കഴിഞ്ഞ ദിവസം പതിമൂന്നാം കോൽ ടീമിന്റെ തന്നെ മറ്റൊരു ഷോർട്ട് മൂവി റിലീസ് ആയി. ‘സമയാവർത്തനം’ എന്നാണു ആ ഷോർട്ട് മൂവിയുടെ പേര്. ഇരുപത് മിനിട്ടുള്ള ഷോർട്ട് ഫിലിം ആണ്. കഴിഞ്ഞ ആഴ്ചയാണ് അത് റിലീസ് ആയത്. അങ്ങനെയൊരു ഭാഗ്യവും ഒരു എനർജിയും കൂടി ഞങ്ങൾക്ക് കിട്ടി ‘പതിമൂന്നാം കോൽ’ എന്ന ഷോർട്ട് ഫിലിമിലൂടെ. സമയാവർത്തനം സംവിധാനം ചെയ്തത് ഞാനും പതിമൂന്നാം കോലിന് വേണ്ടി തിരക്കഥ നിർവ്വഹിച്ച രതീഷേട്ടനും (Retheesh Ramachandran) കൂടിയാണ്. കാമറയും എഡിറ്റിങ്ങും ഞാനായിരുന്നു. കഥ രീതീഷേട്ടന്റെ ആയിരുന്നു. ഒരു ടീം ആയിട്ടെങ്ങനെ പോകുകയാണ്. അതാണല്ലോ സിനിമയ്ക്കും ആവശ്യം.”

ചിന്തിക്കാൻ കഴിഞ്ഞാൽ എന്തെല്ലാം ദുരന്തങ്ങൾ ഒഴിവാക്കാം

“നമുക്ക് ഒരു നിമിഷം ഒന്ന് ചിന്തിക്കാൻ കഴിഞ്ഞാൽ എന്തെല്ലാം ദുരന്തങ്ങൾ ഒഴിവാക്കാം. ആ കുട്ടിയുമായി കിണറ്റിൽ ചാടുന്ന ആ നിമിഷത്തിന് മുൻപ് ഒന്ന് മാറി ചിന്തിച്ചാൽ മതി. രമേശൻ എന്ന കഥാപാത്രം വീടിനു പുറത്തിരുന്നു എല്ലാം കേൾക്കുന്നുണ്ട്. ആ ഒരു നിമിഷത്തിൽ അയാൾ ഒന്ന് മാറി ചിന്തിച്ചാൽ മതിയായിരുന്നു. ഞാൻ ചെയ്‌തത്‌ തെറ്റാണ് എന്ന തോന്നൽ ഉണ്ടായാൽ മതിയായിരുന്നല്ലോ. അങ്ങനെ ഉണ്ടായിരുന്നങ്കിൽ അയാളുടെ ജീവിതം ഇന്നിങ്ങനെ ആകില്ലായിരുന്നു. എന്നും ഇങ്ങനെയൊരു ഭ്രാന്തനായി ജീവിക്കേണ്ട ആവശ്യം വരില്ലായിരുന്നു.”

പതിമൂന്നാംകോലിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

തിരക്കഥയ്ക്കു രതീഷ് രാമചന്ദ്രൻ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു

“ഒരു കഥയെ എങ്ങനെ വേണമെങ്കിലും നമുക്ക് പറയാം. ഈ കഥയെ വേറൊരു രീതിയിലും പറയാം. എല്ലാത്തിൽ നിന്നും മനോഹരമാക്കുകയാണ് ഒരു നല്ല തിരക്കഥാകൃത്തിന്റെ ലക്‌ഷ്യം. കഥകൾ പുതിയത് കിട്ടാൻ നമുക്ക് പാടാണ് . ഒട്ടുമിക്ക കഥകളും നമ്മൾ ജനങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇനിയുള്ള കഥകളെ മാറ്റി ചിന്തിപ്പിക്കുക എന്നുള്ളതിലാണ് വിജയം ഇരിക്കുന്നത്. അങ്ങനെ തന്നെയാണ് ഇപ്പോഴത്തെ എല്ലാ പടങ്ങളും ഇറങ്ങുന്നത്. ആശയങ്ങളെയും കഥകളെയും എങ്ങനെ ട്രീറ്റ് ചെയുന്നു എന്നതിന് അനുസരിച്ചാണ് അതിന്റെ വിജയം ഇരിക്കുന്നത്. രതീഷേട്ടന്റെ സ്ക്രിപ്റ്റ് തന്നെയാണ് ഇതിന്റെ നെടുംതൂണ്. ആ കഥയെ പറയാനുദ്ദേശിച്ച രീതി ..ആ സമീപനം ..ആ ഒരു സ്റ്റൈൽ..അതുതന്നെയാണ് എന്നെ നല്ല രീതിയിൽ അത് സംവിധാനം ചെയ്യാൻ സഹായിച്ച പ്രധാന ഘടകം.”

“രതീഷേട്ടനും എനിക്കും തമ്മിൽ ഇരുപത് വയസിന്റെ വ്യത്യാസമുണ്ട്. അത്രയും ഡിഫറൻസ് ഉണ്ടെങ്കിൽ പോലും ഞങ്ങളുടെ ചിന്താഗതികൾക്കു തമ്മിൽ വലിയ സാമ്യമാണ്. ഞങ്ങൾ അത്രമാത്രം സുഹൃത്തുക്കളുമാണ്. ആശയങ്ങൾ കണ്ടെത്തുന്ന കാര്യത്തിലായാലും കഥകൾ ഡെവലപ് ചെയുന്ന കാര്യത്തിലായാലും ഞങ്ങൾ അത്രമാത്രം ഏകാഭിപ്രായത്തോടെയാണ് മുന്നോട്ടു പോകുന്നത്. അത് ഭാവിയിലും ഞങ്ങൾക്ക് ഉപകാരപ്പെടും എന്ന് ഉറപ്പുണ്ട്. ഒരു സിനിമ ചെയ്യാനാണെങ്കിൽ പോലും അത് ഞങ്ങൾക്കൊരു മുതൽക്കൂട്ട് ആയിരിക്കും. കാരണം രണ്ടു ഏജിൽ ഉള്ളവർ ചേരുമ്പോൾ ഉള്ള പ്രത്യേകത സൃഷ്ടികൾക്കുണ്ടാകും.പലരും അക്കാര്യം സംസാരിക്കുകയും ചെയ്തിട്ടുണ്ട് ”

സിനിമ ചെയ്തേ അടങ്ങൂ എന്നുപറഞ്ഞു നടന്നാൽ നമ്മുടെ ജീവിതം രക്ഷപ്പെടില്ല

സിനിമ എന്ന് പറഞ്ഞുനടക്കാൻ താത്പര്യമില്ല. സിനിമ ചെയ്തേ അടങ്ങൂ എന്നുപറഞ്ഞു നടന്നാൽ നമ്മുടെ ജീവിതം രക്ഷപ്പെടില്ല. ജീവിക്കാൻ തന്നെ മറന്നുപോകും. നമ്മൾ ബാക്കിയുള്ള കാര്യങ്ങൾ ചെയുക..നമ്മുടെ ജോലി ചെയുക…കുടുംബത്തിന്റെ കാര്യങ്ങൾ ചെയുക… ആഗ്രഹങ്ങൾ നേടുക… ഒരു സിനിമ ചെയ്യുമെങ്കിൽ..അത് സമയമെടുത്ത് എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാകും ചെയുക. നമ്മുടെ അടുക്കലേക്കു ആ സമയം വന്നെത്തും. എപ്പോഴും സിനിമ എന്ന് പറഞ്ഞു നടക്കുമ്പോൾ പലതും നഷ്ടപ്പെടും. അങ്ങനെ എല്ലാം നഷ്ടപ്പെടുത്തിയവർ ഉണ്ട്. ഞാനും രതീഷേട്ടനുമൊക്കെ ചിന്തിക്കുന്നത്..നമുക്ക് സിനിമ ചെയ്യണമോ.. ചെയ്യാം… നമ്മൾ ഫണ്ട് സ്വരൂപിച്ചു ഷോർട്ട് മൂവീസ് ചെയ്യും. സിനിമയും ഷോർട്ട് മൂവിയും ഒക്കെ ആശയം പുറത്തുപറയാൻ വേണ്ടിയിട്ടാണ്. അതിനൊരു സിനിമ തന്നെ ചെയ്യണം എന്നില്ല. വലിയ വലിയ ആർട്ടിസ്റ്റുകളെ വച്ച് സിനിമ ചെയ്യണം എന്നില്ല… മമ്മൂട്ടിയെയോ മോഹന്ലാലിനെയോ വച്ച് സിനിമ ചെയ്യണം എന്നില്ല.

Advertisement

അംഗീകാരങ്ങൾ

ദൃശ്യ ടീവി നടത്തിയ ഒരു ഷോർട്ട് മൂവി ഫെസ്റ്റിവലിൽ നമുക്ക് അവാർഡ് കിട്ടിയിരുന്നു. അറുപത് ഷോർട്ട് ഫിലിമുകൾ ആയിരുന്നു ഉണ്ടായിരുന്നത്. ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ കൈയിൽ നിന്നായിരുന്നു ഏറ്റുവാങ്ങിയത്.

vote link > Pathimoonam Kol – kinattil etho und
Production Company: Magic Reels Films
Short Film Description: Pathimoonam Kol tells a Story about an Abnormal persons life…..
Producers (,): Kannan Brahmamangalam
Directors (,): Sachin Sathya
Editors (,): Sachin sathya
Music Credits (,): Aromal E M
Cast Names (,): Kannan Brahmamangalam , Sanjana Menon , vineeth vinu , Jiya mariya
Genres (,): Family Mistery
Year of Completion: 2021-02-18
Poster Image Upload: https://publisher.boolokam.tv/wp-content/uploads/elementor/forms/60e552fc068e2.jpg
Additional Information: Story , Screenplay : Retheesh Ramachandran
Asso.Director : Benny keechery
Go pro : Gokul Aachery

 4,543 total views,  6 views today

Continue Reading
Advertisement

Comments
Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement