ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്രനായകന്റെ കഥപറഞ്ഞ പത്തൊൻപതാം നൂറ്റാണ്ടു തിരുവോണ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രമാണ്. വിനയൻ ആണ് ചിത്രം സംവിധാനം നിർവഹിച്ചത്. പീരിയോഡിക്കല്‍ സിനിമയായാണ് ചിത്രമെത്തിയത്. അതിഗംഭീരമായ മേക്കിങ് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യകത. സിജു വിത്സൺ കേന്ദ്രകഥാപാത്രമായ ആറാട്ടുപുഴ വേലായുധ പണിക്കരെ അവതരിപ്പിച്ചപ്പോൾ നങ്ങേലി എന്ന കഥാപാത്രത്തെ കയാദു മനോഹരമാക്കി. ഇപ്പോൾ മികച്ച അഭിപ്രായം നേടി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം. ആദ്യ ആഴ്ചയേക്കാള്‍ കൂടുതല്‍ തിരക്ക് രണ്ടാമത്തെ ആഴ്ചയുടെ തുടക്കത്തില്‍ ഉണ്ട്. ചിത്രം ആദ്യ ആഴ്ച 23.6 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് നേടിയത്. സൂപ്പര്‍സ്റ്റാറുകളില്ലാതെ ഒരു ചിത്രത്തിന് ലഭിക്കുന്ന വലിയ റെക്കോര്‍ഡാണിത്.

Leave a Reply
You May Also Like

പ്രസംഗത്തിന് ക്ഷണിച്ചാൽ വേദിയിൽ രവീന്ദ്ര സംഗീതം പടി കാണികളെ അമ്പരപ്പിച്ചിരുന്ന അരവിന്ദൻ

അരവിന്ദ നയനം…! Nishadh Bala ഉത്തരായനം മുതല്‍ വാസ്തുഹാര വരെയുള്ള ചിത്രങ്ങളിലൂടെ അരവിന്ദന്‍ മലയാള സമാന്തര…

ഒരു സ്വീറ്റ് പോയിസൺ ആണ് ഈ ഗാനം

Anumon Thandayathukudy തംബുരു കുളിർ ചൂടിയോ ആസ്വാദകന് സന്തോഷമാണോ, സങ്കടമാണോ, അതോ ആനന്ദകണ്ണീർ പൊഴിക്കാനാണോ തോന്നിപ്പിക്കുന്നതു…

മമ്മൂട്ടി ചിത്രം ‘റോഷാക്’ മേക്കിങ് വീഡിയോ, അടിപൊളി ത്രില്ലർ അനുഭവം

അനൗൺസ് ചെയ്തതുമുതൽക്ക് തന്നെ പ്രേക്ഷകരിൽ ആകാംക്ഷയുണർത്തിയ ചിത്രമാണ് മമ്മൂട്ടിയുടെ റോഷാക്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ…

മലയാളികൾക്ക് അത്ര പരിചിതരല്ലായിരുന്ന ചിലർ വന്നു അവിസ്മരണീയമാക്കിയ റോളുകൾ, ഇതാണ് കാസ്റ്റിംഗിന്റെ മാജിക്

Sebastian Xavier കാസ്റ്റിംഗ് കൗച്ച് വിവാദങ്ങൾ ഓരോന്നായി മറനീക്കി പുറത്തുവരാൻ തുടങ്ങിയതോടെയാണ് ‘കാസ്റ്റിംഗ് ‘ എന്ന…