പത്തൊൻപതാം നൂറ്റാണ്ടിന്റെ കഥപറഞ്ഞ സിനിമയാണ് “പത്തൊമ്പതാം നൂറ്റാണ്ട്” . വിനയൻ സംവിധാനം ചെയ്ത ചിത്രം ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്രപുരുഷന്റെ കഥയാണ് പറഞ്ഞത്. സിജു വിൽസനാണ് വളരെ ഉജ്ജ്വലമായി ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. കാലഘട്ടങ്ങൾ വരെയെങ്കിലും ചിത്രത്തിൽ നങ്ങേലിയും മറ്റൊരു സുപ്രധാന കഥാപാത്രമായിഎത്തുന്നുണ്ട്. തിയേറ്ററുകളിൽ ഓണം റിലീസ് ആയി എത്തി സാമ്പത്തിക വിജയം നേടിയ ചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീം ചെയുകയാണ്. ആമസോൺ പ്രൈമിൽ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്. സംവിധായകൻ വിനയന്റെ വാക്കുകൾ
“പത്തൊമ്പതാം നൂറ്റാണ്ട്” ഇന്നു മുതൽ നിങ്ങൾക്ക് ആമസോൺ പ്രൈമിൽ കാണാം… ഇരുനൂറ്റി അമ്പതോളം തീയറ്ററുകളിൽ തിരുവോണത്തിനു റിലീസു ചെയ്ത ചിത്രം ആറാഴ്ചയിൽ അധികം തീയറ്ററുകളിൽ പ്രദർശിപ്പിച്ചെങ്കിലുംഇനിയും ഈ ചിത്രം കാണാത്തവർ ഏറെയുണ്ടാകും .OTT യിൽ അവരും ഈ സിനിമ കാണണം അഭിപ്രായം അറിയിക്കണം.നിങ്ങളുടെ അഭിപ്രായത്തിനും വിമർശനത്തിനും ഏറെ വില നൽകുന്ന ഒരാളാണ് ഞാൻ..” വിനയൻ സോഷ്യൽ മീഡിയയിൽ കുറിച്ചു