പത്തൊൻപതാം നൂറ്റാണ്ട്…
Faisal K Abu
നമ്മൾ ആത്യന്തികമായി തീയേറ്ററിൽ പോയി ഒരു സിനിമ കാണുമ്പോൾ ആഗ്രഹിക്കുന്നത് എന്താണ്… നമ്മളെ എല്ലാം കൊണ്ടും രസിപ്പിക്കുന്ന ആകർഷിക്കുന്ന ഒരു സിനിമ… അങിനെ നോക്കുമ്പോൾ പത്തൊൻപതാം നൂറ്റാണ്ട് ഒരു സിനിമ എന്ന നിലയിൽ ഞാൻ കൊടുത്ത കാശിനു എനിക്ക് ഇരട്ടി മൂല്യം നൽകിയ മീകച്ച സിനിമാ അനുഭവം തന്നെ ആണ്.മലയാളക്കരയുടെ ചരിത്രത്തിൻ്റെ ഭാഗമായി നിലനിന്നിരുന്ന കരി നിയമങ്ങൾ ആയ അയിത്തവും, മുലക്കരവും തുടങ്ങി കീഴാളൻമാരോട് ആചാരത്തിൻ്റെ പേരിൽ മേൽജാതിക്കാർ പുലർത്തി വന്നിരുന്ന അനാചാരങ്ങളെ മുൻനിർത്തി ആണ് സിനിമ കഥ പറയുന്നത്… ഈ അനാചാരങ്ങൾക്ക് എതിരേ താഴ്ന്ന ജാതിക്കാർക്ക് വേണ്ടി പോരാടാൻ എന്നും മുന്നിട്ടു നിന്നിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കരും, നങ്ങേലിയും നടത്തുന്ന പോരാട്ടങ്ങൾ ആണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നതും.
കഥാപരമായി ഒരുപാട് പുതുമകൾ ഒന്നും സിനിമ സമ്മാനിക്കുന്നില്ല എങ്കിലും പറയാൻ ഉള്ളതിനെ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഒരുക്കിയിട്ടുള്ള മികച്ച തിരക്കഥയും , അതിനെ അതി ഗംഭീരമായി സ്ക്രീനിൽ പകർത്തിയ വിനയൻ്റെ മേക്കിങ് കൂടി ആകുമ്പോൾ പത്തൊൻപതാം നൂറ്റാണ്ട്… ഒരു ഗംഭീര സിനിമ അനുഭവം ആയി മാറുന്നുണ്ട്. സാങ്കേതികമായി വളരേ മികച്ചു നിൽക്കുന്ന സിനിമയുടെ എഡിറ്റിങ്ങും, ചായാഗ്രഹണവും പ്രത്യേകത പരാമർശം അർഹിക്കുന്നു.സിനിമയുടെ ക്ലൈമാക്സ് അതി ഗംഭീരം ആയിരുന്നു.പ്രകടനങ്ങളിൽ എല്ലാവരും ഒരുപോലെ ആത്മാർഥമായി തന്നെ തങ്ങളുടെ ഭാഗങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്…. വേലായുധ പണിക്കർ ആയി വരുന്ന സിജു വിൽസന് ഈ ചിത്രം ഒരു കരിയർ ബ്രേക് ആകും എന്ന് പ്രതീക്ഷിക്കാം…. ഗംഭീര സ്ക്രീൻ പ്രസൻസോടെ സ്ക്രീനിൽ വരുന്ന ഒരോ നിമിഷവും അത്ര മേൽ കഥാപാത്രം ആയി മാറുന്നുണ്ട് സിജു.നങ്ങേലി ആയി വരുന്ന Kayadu Lohar ഉം കയ്യടി അർഹിക്കുന്നു.
വിനയൻ എന്ന സംവിധായകൻ്റെ അവസാനം ഇറങ്ങിയ സിനിമകൾ തൂക്കി നോക്കി ഈ സിനിമ മിസ്സ് ചെയ്താൽ നിങ്ങൾക്ക് നഷ്ടപ്പെടുന്നത് ഒരു ക്വാളിറ്റി സിനിമ തന്നെ ആണ്… ചെറുത് ആണെങ്കിലും മലയാളത്തിലും ഇത് പോലെ ചരിത്ര കഥ പറയുന്ന എൻ്റർടെയിനർ കമേഴ്സ്യൽ സിനിമകൾ സാധ്യമാണ് എന്ന് വീണ്ടൂം അടിവരയിടുന്ന ചിത്രം കൂടി ആണ് പത്തൊൻപതാം നൂറ്റാണ്ട്…ശരിക്കും ആസ്വദിച്ചു ഈ സിനിമ.