നടൻ സിമ്പു അഭിനയിച്ച, ‘പത്തു തല’ എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഐറ്റം ഗാനമായ ‘രാവടി’  യുടെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ഒബിലി കൃഷ്ണ സംവിധാനം ചെയ്ത ‘പത്തു തല’ എന്ന ആക്ഷൻ പായ്ക്ക്ഡ് ചിത്രത്തിൽ ഗ്യാങ്‌സ്റ്ററായി നടൻ ചിമ്പു അഭിനയിക്കുന്നു. നടൻ ശിവരാജ്കുമാർ അഭിനയിച്ച കന്നഡ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘Aditya mufti’ യുടെ റീമേക്കായ ഈ ചിത്രം മാർച്ച് 30 ന് റിലീസ് ചെയ്യും.

എജിആർ എന്ന ഗുണ്ടാസംഘതലവന്റെ വേഷത്തിലാണ് ചിമ്പു ഈ ചിത്രത്തിൽ എത്തുന്നത്. മണൽ മാഫിയയെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തിൽ നടൻ ഗൗതം കാർത്തിക്കും പ്രധാനവേഷത്തിൽ എത്തുന്നു.. ഗൗതം കാർത്തിക്കിന്റെ നായികയായി പ്രിയ ഭവാനി ശങ്കറും എത്തുന്നു . പ്രിയ ഭവാനി ശങ്കറാണ് ചിത്രത്തിൽ ചിമ്പുവിന്റെ അനുജത്തിയുടെ വേഷത്തിൽ അഭിനയിച്ചിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇവരെ കൂടാതെ ഡിജെ അരുണാചലം, ഗൗതം മേനോൻ എന്നിവരും ചിത്രത്തിൽ ജോയിൻ ചെയ്തിട്ടുണ്ട്.

ഈ സിനിമയിൽ നടൻ ആര്യയുടെ ഭാര്യ സൈഷ ഐറ്റം സോങ്ങിൽ നൃത്തം ചെയ്തു, ഇപ്പോൾ ഈ ഐറ്റം സോങ്ങിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിച്ചിരിക്കുകയാണ്.ഗംഭീരമായി ചിത്രീകരിച്ച ഈ ചിത്രത്തിന് സംഗീതസംവിധായകൻ എ ആർ റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന് വേണ്ടി കെ ഇ ജ്ഞാനവേൽ രാജയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Leave a Reply
You May Also Like

ജോജു-അനശ്വരരാജൻ സിനിമ അവിയലിൻറെ ട്രെയ്‌ലർ

അവിയൽ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പോക്കറ്റ് എസ്ക്വയർ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ…

“നീ കൊറിയയിലേക്ക് പോകുന്നത് മരിക്കാനാണ്, ഒരുപക്ഷെ ഞാൻ ആയിരിക്കും നീ കാണുന്ന അവസാനത്തെ സുഹൃത്ത്”

Shameer KN “നീ കൊറിയയിലേക്ക് പോകുന്നത് മരിക്കാനാണ്, ഒരുപക്ഷെ ഞാൻ ആയിരിക്കും നീ കാണുന്ന അവസാനത്തെ…

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Film – 5 To 7 year – 2014 Language : English Director…

കുടുംബസമേതം കാണാം നിഷ്ക്കളങ്കമായ സ്നേഹം, നായ്ക്കുട്ടികൾ സംസാരിക്കും, ജൂലൈ പതിനാലു മുതൽ

കുടുംബസമേതം കാണാം നിഷ്ക്കളങ്കമായ സ്നേഹം, നായ്ക്കുട്ടികൾ സംസാരിക്കും, ജൂലൈ പതിനാലു മുതൽ വാഴൂർ ജോസ് നായ്ക്കുട്ടികൾ…