എസ്.ടി.ആർ – ഗൗതം കാർത്തിക് ഒന്നിക്കുന്ന “പത്ത് തല ” 2023 മാർച്ച് 30 ന് റിലീസ് ആകുന്നു . കന്നഡ ചിത്രം ‘മഫ്ടി’ യുടെ റീമേക്കായ ചിത്രം ഒബേലി.എൻ കൃഷ്ണയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രിയ ഭവാനി ശങ്കർ, കലൈയരസൻ, ടീ. ജെ അരുണാസലം, മനുഷ്യപുത്രൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. എ.ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. പത്ത് തല’യുടെ അപ്ഡേറ്റുകള്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.
‘പത്ത് തല’യുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. ‘പത്ത് തല’യുടെ ഒടിടി റൈറ്റ്സ് വൻ തുകയ്ക്ക് വിറ്റുപോയതിനെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്തായാലും ചിമ്പുവിന് വലിയ പ്രതീക്ഷകളുള്ള ചിത്രമാണ് ‘പത്ത് തല’.