THRICHUR TALKIES ന്റെ ബാനറിൽ SHAMLAD, ASRITH, MUKESH എന്നിവർ നിർമ്മിച്ച് Shamlad തിരക്കഥയും സംവിധാനവും നിർവഹിച്ച പാത്തുമ്മയുടെ ആട് ബൂലോകം ടീവി ഷോർട്ട് ഫിലിം കോണ്ടസ്റ്റിൽ മൂന്നാം സ്ഥാനത്തിന് അർഹമായിരിക്കുന്നു. 10000/- രൂപയും സർട്ടിഫിക്കറ്റും നേടിയ ഈ ചിത്രം നല്ല സിനിമ കണ്ട പ്രതീതി ഉളവാക്കുന്നുണ്ട്. ഇതിൽ പ്രണയവും സ്നേഹവും മൃഗങ്ങളോടുള്ള സ്നേഹവും എല്ലാം പ്രധാന വിഷയങ്ങളാണ്.

ഒരു ആടിന്റെ കണ്ണിലൂടെയാണ് ഇവിടെ കഥ പറയുന്നത്. അലിയുടെ അനുജന്റെ സുന്നത് കല്യാണത്തിന് അതിഥികളെ സൽക്കരിക്കാൻ ബിരിയാണി ഉണ്ടാക്കാൻ അറുക്കാൻ മേടിച്ച ആടാണ് പാത്തു . അലിയാണ് ആഘോഷദിവസം വരെ ആടിനെ പരിപാലിക്കാൻ നിയോഗിക്കപ്പെട്ടത് . അങ്ങനെ അജപാലകൻ ആയി കുന്നിലും പുൽമേടിലും വിലസി നടന്ന അവനു യാദൃശ്ചികമായി ഒരു കൂട്ടുകാരിയെ കിട്ടുന്നു. അവളുടെ പേരും പാത്തു (ഫാത്തിമ ) എന്നായിരുന്നു .ക്രമേണ അലിയും ഫാത്തിമയും ഉറ്റ ചങ്ങാതിമാർ ആകുന്നു, അവരെന്നെ രണ്ടു കരകൾക്കിടയിലെ ശാന്തമായിരുന്ന തടാകത്തിൽ പറയാനറിയാത്ത വികാരത്തിന്റെ ഓളങ്ങൾ ജനിച്ചു . അത് അവരിലേക്ക്‌ മെല്ലെമെല്ലെ നീങ്ങിത്തുടങ്ങിയിരുന്നു. പാത്തുവിനെ മേയ്ക്കാൻ അലി ദിവസവും അവിടെ വരികയും ഫാത്തിമയെ കാണുകയും ചെയുന്നു. ആട് അവർക്കിടയിലെ ബന്ധത്തെ വിളക്കി ചേർക്കുന്ന പ്രധാന കണ്ണിയാകുന്നു.

മൂന്നാംസ് സ്ഥാനത്തിന് അർഹമായ പാത്തുമ്മയുടെ ആഡ് സംവിധാനം ചെയ്ത ഷംലാദ് ബൂലോകം ടീവിയോട് സംസാരിക്കുന്നു.

SHAMLAD
SHAMLAD

ഞാൻ കൊച്ചി നിയോ ഫിലിം സ്‌കൂളിൽ നിന്നും ഡയറക്ഷൻ കോഴ്സ് ചെയ്തു, അതിനുശേഷം ചെയ്ത ഷോർട്ട് ഫിലിം ആയിരുന്നു ‘പാത്തുമ്മയുടെ ആട് ‘. പലപ്പോഴും നമ്മൾ പ്രൊഡ്യൂസർമാരോട് കഥപറയാൻ പോകുമ്പോൾ ഒരു പ്രൊഫൈൽ കാണിക്കണമല്ലോ അതിനുവേണ്ടി ചെയ്തൊരു വർക്ക് ആണ് ഇത്. ഇതിലെ പ്രധാന അഭിനേതാക്കളായ Prarthanaയും Paachuവും കാസ്റ്റിങ് കോൾ വഴിയാണ് വന്നത്.

ഒരു ഫേസ്ബുക് പോസ്റ്റിൽ ആടിന്റെ കൂടെ ഒരു കുട്ടി നിൽക്കുന്ന ഒരു ഫോട്ടോ ഞാൻ കണ്ടിരുന്നു. അതിൽ നിന്നാണ് ഇങ്ങനെയൊരു ചിന്ത വന്നത് . ആ ചിന്തയിൽ നിന്നാണ് , ഇങ്ങനെ ഒരു ആടിനെ സുന്നത്ത് കല്യാണത്തിന് ആര്ക്കാണ് കൊണ്ടുവന്ന രീതിയിലൊക്കെ കഥ പോകുന്നത്. നമ്മൾ ചെറുപ്പത്തിൽ തന്നെ സുന്നത്ത് കല്യാണത്തെ കുറിച്ചൊക്കെ കേട്ടിട്ടുണ്ടല്ലോ. ആ ഒരു ചിന്ത പതിയെ പതിയെ ഡെവലപ് ആക്കുകയായിരുന്നു

പാത്തുമ്മയുടെ ആട് മൂന്നാം സ്ഥാനം നേടിയിരിക്കുകയാണ്. എന്താണ് പറയാനുള്ളത് ?

അവാർഡ് കിട്ടിയതിൽ സന്തോഷമുണ്ട്. കുറച്ചു നാളായി ബൂലോകം ടീവി ഫെസ്റ്റിവലിലേക്ക് മൂവി അയച്ചിട്ട്. പെട്ടന്ന് ഇങ്ങനെ അവാർഡ് കിട്ടിയെന്നു കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. നമ്മൾ പ്രൊഡ്യൂസർമാരോടൊക്കെ കഥപറയാൻ പോകുമ്പോൾ ഇങ്ങനെ ബൂലോകം ഫെസ്റ്റിൽ മത്സരിച്ചു എന്നും സമ്മാനം നേടിയെന്നും പറയാൻ സാധിക്കുന്നത് ഒരു വലിയ കാര്യം തന്നെയാണ്. മുന്നോട്ടു പോകാനുള്ള ഊർജ്ജം തന്നെയാണ് ഈ അവാർഡ്. അവാർഡിന് തിരഞ്ഞെടുത്തതിന് എല്ലാരോടും വളരെ നന്ദിയുണ്ട്.

ഈ ഷോർട്ട് ഫിലിമിൽ നമ്മൾ കേട്ടിട്ടുള്ള പല കാര്യങ്ങളും ഉണ്ട്. അതും വിശ്വാസവും തമ്മിൽ പലപ്പോഴും ഒരു വ്യത്യാസം ഉണ്ടാകും . വിശ്വാസത്തിന്റെ പേരിൽ പലപ്പോഴും നമ്മൾ സത്യത്തെ മറച്ചു വയ്ക്കുകയാണ്. അതൊക്കെ ചെറിയ രീതിയിൽ അഡ്രസ് ചെയ്യണം എന്നാണു ആ ഷോർട്ട് ഫിലിം കൊണ്ട് ഉദ്ദേശിച്ചത്.

പാത്തുമ്മയുടെ ആട് ബൂലോകം ടീവിയിൽ ആസ്വദിക്കാം

Trichur Talkies in association with InOut Stories Presents

Written And Directed By : Shamlad
Cinematography : Asrith Santhosh
Editing : Mukesh Komban
Music : Dhanush Mh
Lyrics : Sandhoop Narayanan

അഭിമുഖം ശബ്‌ദരേഖ

[zoomsounds_player artistname=”BoolokamTV Interview” songname=”Shamlad” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2022/01/pathummaaaa.ogg” thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”] Sound Design : Aashish Nair
Art Director : Sai Krishna
Associate Directors : Nipun Karippal_akash Balakrishnan
Associate Camera : Adarsh P Anil_kiran Raj
Final Mix And Mastering : Shibin Sunny
Stills : Nithin Tharakan
Title Design : Kishore Ababu Wynd
Designs : Jiju Kottila

Cast : Prarthana Sandheep , Paachu , Bagavath Krishna , Vinay Menon , Smitha Krishnan

പാത്തുമ്മയുടെ ആട് ബൂലോകം ടീവിയിൽ ആസ്വദിക്കാം  >> https://boolokam.tv/watch/pathummayude-adu_aoMV4LHJfLBXKkY30.html

Leave a Reply
You May Also Like

ശരിക്കും എന്താണ് പോളണ്ടിൽ സംഭവിച്ചത് ?

അറിവ് തേടുന്ന പാവം പ്രവാസി “പോളണ്ടിനെ പറ്റി ഒരു അക്ഷരം മിണ്ടരുത് ” എന്ന് ഇന്ത്യയിലെ…

‘പഞ്ചാഗ്നി’യിലെ വേഷം ആ ബോളിവുഡ് നടന് നൽകാൻ എംടിയും ഹരിഹരനും തീരുമാനിച്ചു, ഒടുവിൽ മോഹൻലാലിലേക്ക് എത്തിയത് ഇങ്ങനെ…

Bineesh K Achuthan · “വസന്തത്തിൻ്റെ ഇടി മുഴക്കങ്ങൾ ” സ്വപ്നം കണ്ട്, കേരളത്തിലെ നക്സൽ…

തിയേറ്ററിൽ ഹിറ്റായി ‘ഒറ്റ്’ പുതുചരിത്രം തീർക്കുമോ ?

Gladwin Sharun Shaji മലയാളസിനിമയിൽ ഫീൽ ഗുഡ്, റിയലിസ്റ്റിക്ക് പച്ചപ്പ് പടങ്ങൾ ആണ് കൂടുതലും വരുന്നത്.നമ്മുടെയൊക്കെ…

സുപ്പര്‍ മാര്‍ക്കറ്റിലെ ഫ്ലാഷ് മോബ്..

സാധനങ്ങള്‍ കുട്ടയിലാക്കിക്കൊണ്ടിരുന്ന ആളുകളെ അമ്പരപ്പിച്ചുകൊണ്ട് സെയില്‍സ്മാന്‍ തുടങ്ങിവെച്ച ഗാനം ബാക്കിയുള്ളവര്‍ കൂടി എറ്റു പാടിയപ്പോള്‍, എല്ലാവരും അത്ഭുതപരതന്ത്രരായി.