അറബിക്കഥയിലെ പട്ടാണി ഒരു മലയാളി ആണെന്ന കാര്യം നിങ്ങള്‍ക്കറിയാമോ?

339

01

ചെറിയൊരു വേഷം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ആളാണ്‌ അറബിക്കഥ എന്ന സിനിമയില്‍ പാക്കിസ്ഥാനി പട്ടാണി ആയി വേഷമിട്ടയാള്‍ . അറബിക്കഥയിലെ പട്ടാണി എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയുമെങ്കിലും ഇരിങ്ങാലക്കുടക്കാരന്‍ സതീഷ് മേനോന്‍ എന്നയാളെ നിങ്ങള്‍ക്ക് ചിലപ്പോള്‍ പരിചയം കുറവായിരിക്കും. മലയാള സിനിമകളില്‍ നിരവധി വേഷങ്ങള്‍ ചെയ്ത ഈ നടന്‍ കഴിഞ്ഞ 35 വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുകയാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം തന്റെ പ്രവാസ ജീവിതം അവസാനിപ്പിക്കുന്ന വാര്‍ത്ത‍ ഏഷ്യാനെറ്റ്‌ പുറത്ത് വിട്ടതോടെയാണ് ഇയാള്‍ മലയാളി ആണെന്ന കാര്യം പലരും അറിയുന്നത് തന്നെ.

അറബിക്കഥയില്‍ ശ്രീനിവാസനെ പേടിപ്പിക്കുന്ന പാക്കിസ്ഥാനിയെ ആരും മറക്കാത്ത ഒരു കഥാപാത്രമാണ്. സതീഷ്‌ മേനോന്‍ സിനിമയില്മാത്രമല്ല നാടക രംഗത്തും സജീവമാണ്. യുഎഇയിലെ എല്ലാ എമിറേറ്റുകളിലും സതീഷ് സ്റ്റേജില്‍ എത്തിയിട്ടുണ്ട്. മിഴികള്‍ സാക്ഷിയിലെ മാറമ്പിള്ളി തിരുമേനി, ഡയമണ്ട് നെക്ക് ലേസിലെ തൃശൂര്‍ മത്തായി, റെഡ് വൈനിലെ ഫിലിപ്പോസ് കോശി ഇങ്ങനെ നീളുന്നു സതീഷ് ചെയ്ത സിനിമാ കഥാപാത്രങ്ങള്‍.

എട്ട് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം 140ല്‍ അധികം നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. മിലേനിയം ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ഫിനാന്‍ഷ്യല്‍ കണ്‍ട്രോളറാണ് സതീഷ്.