പട്ടാപ്പകൽ’ സെക്കന്റ് ലുക്ക്‌ പോസ്റ്ററെത്തി; വരുന്നത് കോമഡി എന്‍റർടെയിനർ

കൃഷ്‌ണ ശങ്കർ, സുധി കോപ്പ, കിച്ചു ടെല്ലസ്, ജോണി ആന്‍റണി, രമേഷ് പിഷാരടി തുടങ്ങിയവരാണ് ‘ ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പട്ടാപ്പകൽ’. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവരെയാണ് പോസ്റ്ററിൽ കാണുന്നത്.

ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ. നന്ദകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. കോമഡി എന്റർടൈനർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ് അർജുനാണ്. എസ്.വി കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ, രമേഷ് പിഷാരടി, ജോണി ആന്റണി, ഗോകുലൻ, ഫ്രാങ്കോ ഫ്രാൻസിസ്, പ്രശാന്ത് മുരളി, വിനീത് തട്ടിൽ, രഞ്ജിത്ത് കൊങ്കൽ, രഘുനാഥ്, നന്ദൻ ഉണ്ണി, ഡോ.രജിത് കുമാർ, ഗീതി സംഗീത, ആമിന, സന്ധ്യ തുടങ്ങിയവർ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കണ്ണൻ പട്ടേരിയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ജസ്സൽ സഹീർ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ഷാൻ റഹ്മാനാണ് സം​ഗീതം ഒരുക്കുന്നത്. മനു മഞ്ജിത്തിന്റെതാണ് വരികൾ. പ്രൊഡക്ഷൻ കൺട്രോളർ: നിസാർ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, കലാസംവിധാനം: സന്തോഷ് വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം: ഗഫൂർ മുഹമ്മദ്, മേക്കപ്പ്: ജിതേഷ് പൊയ്യ, ആക്ഷൻ: മാഫിയ ശശി, കൊറിയോഗ്രഫി: പ്രദീപ് ആൻ്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഗൗതം കൃഷ്ണ, ഫിനാൻസ് മാനേജർ: സജിത്ത് സത്യൻ, രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ: ജിസ്മോൻ ജോർജ്, രാകേഷ് കൃഷ്ണൻ ജി, സ്റ്റിൽസ്: ഹരീസ് കാസിം, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്ലമേറിയ മൂവീസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

You May Also Like

‘റോളുകളോടുള്ള എന്റെ സമീപനം അഥവാ എന്റെ പാന്റും ഷർട്ടും ‘

ഗോവയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വിജയ് സേതുപതി പങ്കെടുത്തു. ഇന്നത്തെ (നവംബർ 22)…

സഹോദരന്റെ മരണം, പ്രതികാരം, കലാപം , തീ ..

Vino Athena 2022/English അതെന്നാ?..എന്നായിരിക്കും എല്ലാരും പെട്ടന്നു വായിക്കുക…ഞാനും അങ്ങനെയാ ആദ്യം വായിച്ചത്… എന്നാൽ അത്…

സ്വന്തം ഓർമകളുമായി, നീറ്റലോടെയുള്ള മനസുമായിട്ടേ തിയേറ്ററിൽ നിന്ന് പുറത്ത് ഇറങ്ങു… തീർച്ച

Raj Narayan കുറച്ചധികം വർഷങ്ങൾക്ക് ശേഷം കണ്ടൊരു നല്ലൊരു ‘ഫാമിലി ലവ് സ്റ്റോറി’…..അതേ, ആ വാക്ക്…

നിഖിൽ നായകനായ ‘സ്പൈ’; ജൂണ് 29ന് റിലീസ്

പി ആർ ഒ – ശബരി നിഖിലിന്റെ വൻ പ്രതീക്ഷയിൽ ഒരുങ്ങുന്ന നാഷണൽ ത്രില്ലർ ചിത്രം…