Pattathu Arasan – ട്രോൾ റിവ്യൂ

Na Vas

നാടിന്റെ ഗൗരവം കാപ്പാത്താൻ ഒരിക്കൽ സർക്കാർ ഉദ്യോഗംപോലും ഉപേക്ഷിച്ചു കബഡി ആടാൻ പോയവനാണ് കാളയാർകോവിൽ പൊത്താരി ജൂനിയർ. സർക്കാർ ജോലി രാജിവെച്ചു മണിചെയിൻ തുടങ്ങിവെച്ച പൊത്താരി സീനിയറിന്റെ മകൻ പൊത്താരി Jr തന്നെയാണ് കബഡി കണ്ടുപിടിച്ചതും ഇന്നീ കാണുന്ന അവസ്ഥയിലാക്കി ലോകത്തിനു മുന്നിൽ സമർപ്പിച്ചതും!. അദ്ദേഹത്തിന് ഭാര്യമാർ രണ്ട്. ഒന്നാം ഭാര്യയിൽ മൂന്നു മക്കളും മരണപ്പെട്ട രണ്ടാം ഭാര്യയിൽ (ചുമരിൽ പതിവുപോലെ മാലയിട്ട് ശ്രീവിദ്യ) കണ്ണിയൻ എന്നൊരു മകനുമുണ്ട്. അയാളും നന്നായി കബഡി ആടും. പക്ഷെ ലോകത്തിനു മുന്നിൽ കബഡിയെ സമർപ്പിക്കാൻ അദ്ദേഹത്തിനു ഇതുവരെ സാധിച്ചിട്ടില്ല. കാരണം പൊത്താരി Jr മുന്നെ അതെടുത്ത് സമർപ്പിച്ചല്ലോ.. ഇഹ് ഇഹ്..

അത്താഴത്തിന് മീൻ കുഴമ്പില്ലാത്ത ഒരു ശനിയാഴ്ച അർദ്ധരാത്രിയിൽ മീശപിരിച്ചു ഗൗരവത്തിൽ കിടന്നുറങ്ങുകയായിരുന്ന കണ്ണിയനെ ഉണർത്തി അന്നത്തെ ദിവസത്തിലെ ഗൗരവം കാപ്പാത്താൻ വേണ്ടി കബഡി ആടി വരാൻ പറഞ്ഞുവിടുകയാണ് പൊത്താരി Jr. കണ്ണിയന്റെ ഭാര്യ പൊത്താരിയുടെ തീരുമാനത്തെ രണ്ടു കോട്ടുവായിട്ട് എതിർത്തെങ്കിലും തന്റെ ഭാര്യയോട് വാ പൊത്താൻ പറഞ്ഞ് പൊത്താരിയുടെ ഗൗരവം കാപ്പാത്താൻ കണ്ണിയൻ ഭാണ്ഡമെടുത്ത് യാത്രയായി. എന്നാൽ കബഡി കളിച്ചു ഗൗരവം കാപ്പാത്തുന്നതിനിടയ്ക്ക് ചെറുതായിട്ടൊന്നു കഴുത്തൊടിഞ്ഞ് ഈ കണ്ണിയൻ ഷഹീദായി. അയാളുടെ അടക്കവും കഴിഞ്ഞു പൊത്താരിയോട് വഴക്കിട്ടു തങ്ങളുടെ ഷെയറും മേടിച്ചു കണ്ണിയന്റെ ഭാര്യയും മകനും ആ വീടിനോട് ഗുഡ്ബൈ പറഞ്ഞു പോവുകയാണ്.

വർഷങ്ങൾ ഒരുപാട് കഴിഞ്ഞിരിക്കുന്നു. ഗൗരവം കാപ്പാത്തി മടുത്തപ്പോൾ കബഡിയിൽ നിന്നും വിരമിച്ച് വെറ്റില വ്യവസായത്തെ രക്ഷിക്കാൻ ഇറങ്ങിയേക്കുവാണ് 70 വയസ്സുള്ള പൊത്താരിയും അയാളുടെ കുടുംബവും. കണ്ണിയന്റെ ഭാര്യയും മകൻ ചിന്നദുരൈയും കുറച്ചകലെയാണ് താമസം. ചിതറിത്തെറിച്ച തന്റെ കുടുംബത്തെ ഒന്നിപ്പിച്ചിട്ടേ തനിക്ക് കിട്ടിയ ഭൂമിയിൽ വെറ്റിലകൃഷി ചെയ്യൂവെന്ന് കഠിനപ്രതിജ്ഞ ചെയ്തിട്ടുണ്ട് ചിന്നദുരൈ. അതുവരെ ചെറിയ കമ്മീഷനിൽ വെറ്റില വിറ്റു കൊടുക്കുകയാണ് അയാൾ. ഇക്കാലത്തു ഇങ്ങനെ ഒരു ചെറുപ്പക്കാരനെ നമ്മുടെ നാട്ടിൽ കാണാൻ കിട്ടുമോ..! പാസത്തിൽ ചിന്നദുരൈ വേറെ ലെവല്.

ബൈ ദി ബെയ് ഒരുകാലത്ത് കബഡി ആട്ടത്തിൽ പൊത്താരിക്ക് ഒപ്പം തന്നെ പേരെടുത്തിട്ടുള്ള പെരുമയ്യ, തനിക്കു ഒരു സെക്കന്റ് മുന്നെ പൊത്താരി Jr കബഡിപ്രബന്ധം ലോകത്തിന്റെ മുന്നിൽ സമർപ്പിച്ചതിനാൽ മാത്രം രണ്ടാമനായിപ്പോയതിന്റെ സങ്കടത്തിലും കോപത്തിലും ജീവിക്കുകയാണ്. തന്റെ ശത്രുത വളർത്താൻ ഒഴിഞ്ഞു കിടക്കുന്ന ഫാക്ടറികളിൽ ഇരുന്ന് തണ്ണിവീശി ഗൂഢാലോചന നടത്തുന്ന പെരുമയ്യ സുവർണ്ണാവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ്. എങ്കിലും ഒരു ടൈംപാസ്സിന് ശർക്കര വ്യവസായത്തെ സംരക്ഷിച്ചു നിലനിർത്തിപ്പോരുന്നുമുണ്ട് പെരുമയ്യ.

അങ്ങനെയിരിക്കുമ്പോഴാണ് പൊത്താരിയുടെ കൊച്ചുമകനും കബഡി പ്ലെയെറുമായ ചെല്ലയ്യ, ഗൗരവം കാപ്പാത്തേണ്ട ഒരു സുപ്രധാന മത്സരത്തിൽ തോറ്റുകൊടുക്കാൻ അയല്പക്കത്തെ ഗ്രാമത്തിലെ ടീമിനോട് പണം വാങ്ങിയെന്ന ആരോപണത്തിന്റെ പേരിൽ കിഴെക്കെ മാവിന്റെ കൊമ്പിൽ തൂങ്ങിയാടിയത്. ഈ അവസരം പെരുമയ്യയും ടീമും മുതലെടുക്കുന്നു. അവരുടെ കുത്തിത്തിരിപ്പിൽ പൊത്താരിയും കുടുംബവും ഗ്രാമത്തിൽ ഒറ്റപ്പെട്ടു. പലപ്പോഴും നാട്ടുകാരാൽ അപമാനിക്കപ്പെട്ടു. നഷ്ടപ്പെട്ട ഗൗരവം കാപ്പാത്താൻ നാഷണൽ പ്ലെയേഴ്‌സുള്ള ഗ്രാമത്തിന്റെ കബഡി ടീമിനെ പൊത്താരിക്കാർ മാത്രം കളിച്ചു തോൽപ്പിക്കുമെന്ന് ചിന്നദുരൈ വെല്ലുവിളിക്കുന്നു.

ആ വെല്ലുവിളി സ്വീകരിക്കപ്പെട്ടു. അങ്ങനെ കുടുംബത്തിലെ അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി ചിന്നദുരൈ നെറികേടിന്റെ ഒരു ലീഗുണ്ടാക്കുന്നു. 70 വയസ്സുള്ള പൊത്താരിയും 8 ൽ പഠിക്കുന്ന കാന്താരിയും അടക്കമുള്ള ഏഴുപേർക്കു കോച്ചിംഗ് നൽകാൻ ഒരു പെൺകുട്ടിയും അവരുടെ ഗ്രാമത്തിൽ എത്തി. കബഡി ഗ്രൗണ്ടിൽ കഴുത്തൊടിഞ്ഞു കണ്ണിയൻ മരിക്കാൻ കാരണക്കാരനായ മാരിയപ്പന്റെ മകൾ മാർവെലസ് മരിയ.!

കബഡിയുടെ പുതിയ നിയമങ്ങളെല്ലാം പൊത്താരിക്കാരെ മരിയ പഠിപ്പിച്ചു. കേവലം 5 മിനുട്ടുള്ള ഒരു പാട്ടിൽ കൂടി പൊത്താരിക്കാർ ലോകമറിയുന്ന കളിക്കാരായി മാറി. ഒടുവിൽ മത്സര ദിവസം വന്നെത്തി. ഹാഫ് ടൈം ആയപ്പോൾ പൊത്താരി ടീം ഒരുപാട് പോയിന്റുകൾക്ക് പിറകിലായിരുന്നു. പൊത്താരി മോട്ടിവേഷൻ കൊടുത്തെങ്കിലും വലിയ ഗുണമുണ്ടായില്ല. മാത്രമല്ല, കളിക്കിടെ പൊത്താരിയുടെ മരുമകൻ അഴിഞ്ഞാടി സരവണന്റെ (47 വയസ്സ് ) കാലുകൾ എതിർടീമിലെ ഗർവ്വാസീസാശാൻ തല്ലിയൊടിക്കുകയും ചെയ്തു. പൊത്താരി ടീമിൽ 6 പേര് മാത്രമായി. മത്സരം പുനരാരംഭിക്കാൻ ഒരാള് കൂടി വേണമെന്ന സാഹചര്യത്തിൽ കോച്ച് മരിയ ജേഴ്സി മാറ്റിവരികയാണ്. അവൾ പൊത്താരിക്കാരി അല്ലെന്നും മത്സരിക്കാൻ പറ്റില്ലെന്നും പറഞ്ഞു എതിർടീം പ്രശ്നം ഉണ്ടാക്കിയപ്പോൾ ചിന്നദുരൈയുടെ അമ്മ ഒരു താലിയും പിടിച്ചു ഗ്രൗണ്ടിലേക്ക് കയറിവരുന്നു. എന്നിട്ടൊരു ഡയലോഗ് ആണ്..
“ആ മനസ്സെനിക്ക് കാണാം, കെട്ടെടാ താലി!”

ചിന്നദുരൈ താലികെട്ടി മരിയയെ ഒരു പൊത്താരിക്കാരി ആക്കുന്നു. അമ്മയിൽ നിന്നും ഇനീഷ്യൽ സ്വീകരിച്ചു മരിയ PK ആയി അവൾ കമ്മിറ്റിക്ക് പേര് കൊടുക്കുന്നു. ഇപ്പോൾ ടീമംഗങ്ങളുടെ എണ്ണം 7 ആയിരിക്കുന്നു. മത്സരം വീണ്ടും ആരംഭിച്ചു. ഒരു മിനുറ്റ് ശേഷിക്കേ ശരീരത്തിൽ കറന്റ് കയറിയ ചിന്നദുരൈ എതിർടീമിലെ എല്ലാരെയും ചവിട്ടിക്കൂട്ടി മുഴുവൻ പോയിന്റും നേടി പൊത്താരി ടീമിനെ വിജയിപ്പിക്കുന്നു. അന്നത്തെ ഗൗരവവും കാപ്പാത്തിയ ശേഷം പരസ്പരം പാസം വിതറി എല്ലാവരും ഒന്നിച്ചുനിന്ന് ഒരു ഗ്രൂപ്പ്‌ ഫോട്ടോക്ക് പോസ് ചെയ്യുന്നു..

Leave a Reply
You May Also Like

ക്രിസ്തുമതത്തിൽ ജനിച്ച് ഇസ്ലാം മതം സ്വീകരിച്ച് അവസാനം ഹൈന്ദവ വിശ്വാസിയായ അൽഫോൻസ

Moidu Pilakkandy അൽഫോൺസ ആൻറണി…! സൗത്തിന്ത്യയിൽ സിൽക്ക് സ്മിതയുടെ വിയോഗത്തിന് ശേഷം സിൽക്കിൻ്റെ പകരക്കാരിയായി വിശേഷിക്കപ്പെട്ട…

അമൃതയുടെയും ഗോപിസുന്ദറിന്റെയും റൊമാന്റിക് ആൽബം

അമൃതയുടെയും ഗോപിസുന്ദറിന്റെയും റൊമാന്റിക് ആൽബം .  കയ്യടിയുമായി ആരാധകർ. വളരെ മനോഹരം ആയാണ് വീഡിയോ എടുത്തിരിക്കുന്നത്.…

മഞ്ചേരി ദേവകി സിനിമാക്സിൽ നിന്ന് സകുടുംബം അപമാനം ഏറ്റുവാങ്ങേണ്ടിവന്ന അനുഭവത്തെ കുറിച്ച് എഴുത്തുകാരൻ അബ്ദുള്ളക്കുട്ടി എടവണ്ണ

എഴുത്തുകാരൻ അബ്ദുള്ളക്കുട്ടി എടവണ്ണഎഴുതുന്നു.. ഇന്നലെ മഞ്ചേരി ദേവകി സിനിമാക്സിൽ നിന്ന് സകുടുംബം അപമാനം ഏറ്റുവാങ്ങേണ്ടിവന്ന ഒരനുഭവമുണ്ടായി.കുടുംബത്തോടൊപ്പം…

പുനരാവിഷ്കാരങ്ങളിലെ പുതുമ

പുനരാവിഷ്കാരങ്ങളിലെ പുതുമ നിഖിൽ വേണുഗോപാൽ 1985 ഇലാണ് “കാതോട് കാതോരം“ എന്ന ചിത്രവും അതിലെ ഗാനങ്ങളും…