Connect with us

Entertainment

‘പാത്തുമ്മയുടെ ആട് ‘; അലിയും പാത്തുവും പിന്നെ പാത്തുവും

Published

on

Shamlad തിരക്കഥയും സംവിധാനവും നിർവഹിച്ച പാത്തുമ്മയുടെ ആട് ഒരു നല്ല സിനിമ കണ്ട പ്രതീതി ഉളവാക്കുന്നു എങ്കിൽ അതിന്റെ അണിയറശില്പികൾ അഭിനന്ദനം അർഹിക്കുന്നു.  22 മിനിറ്റോളം ഉള്ള ഈ സൃഷ്ടി ഒരു ഫീൽ ഗുഡ് സിനിമയാണ്. ഇതിൽ പ്രണയവും സ്നേഹവും മൃഗങ്ങളോടുള്ള സ്നേഹവും ഇഴചേർത്തിരിക്കുന്നു. ‘പാത്തുമ്മയുടെ ആട് ‘ എന്നപേരിൽ ബഷീറിന്റെ ഒരു നോവലുണ്ട്. എന്നാൽ ഈ ഷോർട്ട് മൂവിയുടെ ഇതിവൃത്തം അതിന്റെയല്ല.

BoolokamTV InterviewShamlad - Pathummayude Adu

 

ഒരു ആടിന്റെ കണ്ണിലൂടെയാണ് ഇവിടെ കഥ പറയുന്നത്. അലിയുടെ അനുജന്റെ സുന്നത് കല്യാണത്തിന് അതിഥികളെ സൽക്കരിക്കാൻ ബിരിയാണി ഉണ്ടാക്കാൻ അറുക്കാൻ മേടിച്ച ആടാണ് പാത്തു . അലിയാണ് ആഘോഷദിവസം വരെ ആടിനെ പരിപാലിക്കാൻ നിയോഗിക്കപ്പെട്ടത് . അങ്ങനെ അജപാലകൻ ആയി കുന്നിലും പുൽമേടിലും വിലസി നടന്ന അവനു യാദൃശ്ചികമായി ഒരു കൂട്ടുകാരിയെ കിട്ടുന്നു. അവളുടെ പേരും പാത്തു (ഫാത്തിമ ) എന്നായിരുന്നു .ക്രമേണ അലിയും ഫാത്തിമയും ഉറ്റ ചങ്ങാതിമാർ ആകുന്നു, അവരെന്നെ രണ്ടു കരകൾക്കിടയിലെ ശാന്തമായിരുന്ന തടാകത്തിൽ പറയാനറിയാത്ത  വികാരത്തിന്റെ ഓളങ്ങൾ ജനിച്ചു . അത് അവരിലേക്ക്‌ മെല്ലെമെല്ലെ നീങ്ങിത്തുടങ്ങിയിരുന്നു. പാത്തുവിനെ മേയ്ക്കാൻ അലി ദിവസവും അവിടെ വരികയും ഫാത്തിമയെ കാണുകയും ചെയുന്നു. ആട് അവർക്കിടയിലെ ബന്ധത്തെ വിളക്കി ചേർക്കുന്ന പ്രധാന കണ്ണിയാകുന്നു.

പാത്തുമ്മയുടെ ആടിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ആടിനെ ഉറപ്പായും അറുക്കുമെന്നു മനസിലായ അലി ദുഖത്തിലേക്കു വഴുതിവീഴുന്നു. അതിന്റെ പിന്നിലെ കാര്യം ആടിനോടുള്ള സ്നേഹത്തിലുപരി തന്റെ ഫാത്തിമയെ കാണാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കപ്പെടും എന്നതുകൊണ്ടുമായിരുന്നു. ആടിനെ അറുത്തുകഴിഞ്ഞാൽ വീട്ടിൽ അടങ്ങിയിരിക്കണമെന്ന ബാപ്പയുടെ തിട്ടൂരം അവനെ നിരാശയുടെ മേൽ നിരാശയിലേക്കു ആനയിച്ചു. ആടിനെ അറുത്താൽ ഫാത്തിമയെ കാണാനുള്ള വഴിയും അടയുമെന്നു ആ കുഞ്ഞുമനസ് നൊമ്പരപ്പെട്ടു.അവനും ഫാത്തിമയും ആടിനെ രക്ഷിക്കാൻ പള്ളിയിൽ നേർച്ച കഴിച്ചു. എന്നാൽ അവൻ ഭയപ്പെട്ടതുപോലെ ആ ശപിക്കപ്പെട്ട ദിവസം വന്നെത്തി. ആടിനെ അറുക്കാനായി കൊണ്ടുപോയി. അവൻ കണ്ണീരോടെ ആ കാഴ്ച നോക്കി നിന്നു .

സുന്നത്ത് കല്യാണത്തിന്റെ ദിവസം വീട് ആഘോഷത്തിമിർപ്പിൽ ആറാടുമ്പോൾ അലി ഏകനായി പാത്തുവിന്റെ സ്മരണകളിൽ മുഴുകിയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അവനെ അത്ഭുതപ്പെടുത്തി കൊണ്ട് പാത്തു എന്ന ആട് അവന്റെ വീടിനു മുന്നിൽ എത്തുന്നു ? അപ്പോൾ ബിരിയാണിക്ക് അറുത്ത ആട് ഇതല്ലേ ? പള്ളിയിലെ നേർച്ചയിൽ പ്രീതിപ്പെട്ട പടച്ചോൻ കുഞ്ഞു മനസുകളുടെ നൊമ്പരം കണ്ടോ ? ശരിക്കും എന്താണ് സംഭവിച്ചത് ? ഈ മൂവി നിങ്ങളിൽ ഒരു പുഞ്ചിരി വിടത്തുമെന്നത് തീർച്ചയാണ് . നമ്മെ പഴയൊരു കാലത്തിലേക്ക് കൈപിടിച്ച് കൊണ്ട് പോകുന്ന ഈ സിനിമ …നിങ്ങൾ ഏവരും കണ്ടിരിക്കണം എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

‘പാത്തുമ്മയുടെ’ ആട് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച Shamlad ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാൻ കൊച്ചി നിയോ ഫിലിം സ്‌കൂളിൽ നിന്നും ഡയറക്ഷൻ കോഴ്സ് കഴിഞ്ഞിട്ട് ചെയ്ത ഷോർട്ട് ഫിലിം ആയിരുന്നു ‘പാത്തുമ്മയുടെ ആട് ‘. പലപ്പോഴും നമ്മൾ പ്രൊഡ്യൂസർമാരോട് കഥപറയാൻ പോകുമ്പോൾ ഒരു പ്രൊഫൈൽ കാണിക്കണമല്ലോ അതിനുവേണ്ടി ചെയ്തൊരു വർക്ക് ആണ് ഇത്.

Advertisement

ഒരു ഫേസ്ബുക് പോസ്റ്റിൽ ആടിന്റെ കൂടെ ഒരു കുട്ടി നിൽക്കുന്ന ഒരു ഫോട്ടോ ഞാൻ കണ്ടിരുന്നു. അതിൽ നിന്നാണ് ഇങ്ങനെയൊരു ചിന്ത വന്നത് . ആ ചിന്തയിൽ നിന്നാണ് , ഇങ്ങനെ ഒരു ആടിനെ സുന്നത്ത് കല്യാണത്തിന് ആര്ക്കാണ് കൊണ്ടുവന്ന രീതിയിലൊക്കെ കഥ പോകുന്നത്. നമ്മൾ ചെറുപ്പത്തിൽ തന്നെ സുന്നത്ത് കല്യാണത്തെ കുറിച്ചൊക്കെ കേട്ടിട്ടുണ്ടല്ലോ. ആ ഒരു ചിന്ത പതിയെ പതിയെ ഡെവലപ് ആക്കുകയായിരുന്നു. അങ്ങനെ ഞാൻ സ്ക്രിപ്റ്റ് എഴുതി. എന്റെ കൂടെ പഠിച്ച രണ്ടുമൂന്നുപേരെയൊക്കെ കാണിച്ചു. . ഇത് കുഴപ്പമില്ല..ഇത് നല്ല വർക്ക് ആകുമെന്ന് അവർ പറഞ്ഞു. ക്യാമറയും എഡിറ്റിങ്ങും ഒക്കെ ചെയ്തത് നിയോ സ്‌കൂളിൽ പഠിച്ച കൂട്ടുകാർ തന്നെയാണ്.

പറ്റിയൊരു ലൊക്കേഷൻ ആയിരുന്നു പ്രധാന പ്രശ്നം. കാരണം പറ്റിയ സ്ഥലം ആണെങ്കിൽ മാത്രമേ ആ കഥയുടെ കൂടെ ലിങ്ക് ആയി നിൽകുകയുള്ളൂ. ഇതിൽ കാമറ ചെയ്ത Asrith Santhosh ആണ് വയനാട് ഒരു ലൊക്കേഷനെ കുറിച്ച് പറയുന്നത്. വീടിന്റെ അടുത്തൊരു സ്ഥലമുണ്ട് നമുക്കതു നോക്കാം എന്ന് പറഞ്ഞു. കുന്നും ആ വീടും പള്ളിയും. എല്ലാം ഇഷ്ടപ്പെട്ടു . സൂപ്പിക്ക എന്ന ആളിന്റെ തറവാട് ആണ് ആ വീട് . പുള്ളി അവിടെ ഷൂട്ട് ചെയ്തുകൊള്ളാൻ പറഞ്ഞു . അങ്ങനെ വയനാട് വച്ചാണ് ഇതിന്റെ ഷൂട്ടിങ് ചെയ്തത്.

നമുക്ക് പ്രൊഡ്യൂസർ ഒന്നും ഇല്ലായിരുന്നു. ഷോർട്ട് ഫിലിമിന് പ്രൊഡ്യൂസറെ കിട്ടാനൊക്കെ വലിയ പാടായിരുന്നു. നമുക്ക് തന്നെ പ്രൊഡ്യൂസ് ചെയ്യാം എന്ന് വിചാരിച്ചു . ഞങ്ങൾ  ഷെയർ ഇട്ടാണ് ഇത് ചെയ്തത്. അതായതു ഞാനും എഡിറ്ററായ മുകേഷും കാമറ ചെയ്ത അസ്രിത്തും…  ഏകദേശം എഴുപതിനായിരത്തോളം രൂപ ആയി. ആദ്യമൊക്കെ പൈസ ഉണ്ടായിരുന്നില്ല. ഷൂട്ടിങ് ഒക്കെ ചെയ്തു..എങ്കിലും പോസ്റ്റ് പ്രൊഡക്ഷൻ വർക്കിന്‌ പൈസ കണ്ടെത്തേണ്ടി വന്നതുകൊണ്ട് കുറച്ചു ഡിലെ വന്നു. ഞങ്ങളിതു ചെയ്തിട്ട് രണ്ടുകൊല്ലം ആകുന്നു.

പാത്തുമ്മയുടെ ആടിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

അഭിനേതാക്കൾക്ക് വേണ്ടി ഞങ്ങൾ കാസ്റ്റിങ് കാൾ ഇട്ടു. അങ്ങനെയാണ് Prarthanaയും Paachuവും ഇതിലേക്ക് വരുന്നത്. ഇതിലെ പാത്തുവിന്റെ കാരക്റ്റർ അത്യാവശ്യം അഭിനയം അറിയുന്ന ആരെങ്കിലും ചെയ്യണം എന്നുണ്ടായിരുന്നു. പ്രാർത്ഥനയെ മുന്നേ സിനിമയിൽ ഒക്കെ കണ്ടിട്ടുണ്ട്. പ്രാർത്ഥനയും പാച്ചുവും ‘പൈപ്പിൻ ചോട്ടിലെ പ്രണയം ‘ എന്ന സിനിമയിൽ ഒന്നിച്ചു അഭിനയിച്ചു. അവരെ പിന്നെ നേരിട്ട് കണ്ടു സംസാരിച്ചു. പ്രാർത്ഥനയ്ക്ക് ഓരോ കാര്യങ്ങൾ പറഞ്ഞുകൊടുത്താൽ കറക്റ്റായിട്ടു ക്യാച്ച് ചെയ്യാനുള്ള കഴിവുണ്ട്. അധികം ടേക്കുകൾ ഒന്നും പോയിട്ടില്ല. ഷൂട്ടിങ് ഡിലേ ഒന്നും ആയിട്ടില്ല.

നിയോയിൽ രണ്ടുവർഷ ഫിലിം ഡയറക്ഷൻ പഠിക്കുമ്പോൾ ഓരോ സെമിസ്റ്ററിലും ഞങ്ങൾക്ക് ചെറിയ ചെറിയ പ്രൊഡക്ഷൻസ് ഉണ്ടായിരുന്നു. ചിലപ്പോൾ ഒരു ദിവസം കൊണ്ടൊക്കെ വർക്ക് ചെയ്തു തീർക്കുന്ന തരത്തിൽ ഭയങ്കര തിരക്കേറിയ പ്രോജക്റ്റുകൾ ആയിരുന്നു. പക്ഷെ അത് നമ്മുടെ പഠനത്തിന്റെ ഭാഗമായി ചെയ്യുന്നതായിരുന്നു. പിന്നൊരു ഡിപ്ലോമ വർക്ക് ചെയ്തിരുന്നു..അത് മൂന്നുദിവസത്തെ ഷൂട്ട് ആയിരുന്നു. അതുകഴിഞ്ഞു കുറച്ചുകാലം കഴിഞ്ഞാണ് മൂവിയിൽ അസിസ്റ്റന്റ് ആയി വർക്ക് ചെയ്യുന്നത്. ‘ഒരു സിനിമാക്കാരൻ’ എന്ന മൂവിക്കു വേണ്ടി. അത് കഴിഞ്ഞിട്ടാണ് ഇങ്ങനെ ഒരു ഷോർട്ട് ഫിലിം ചെയ്യണം എന്ന ചിന്തയിലേക്ക് വന്നത്.

സംവിധാനമെന്ന താത്പര്യമൊക്കെ വന്നത്, ആക്ച്വലി..ഞാൻ ഇലട്രിക്കൽ ഡിപ്ലോമ ആയിരുന്നു പഠിച്ചത്. പിന്നൊരു എട്ടുകൊല്ലം ഞാൻ ഗൾഫിൽ ആയിരുന്നു. സിനിമയോടുള്ള വലിയ താത്പര്യം കാരണം ഞാൻ ആ ജോലി റിസൈൻ ചെയ്തുവന്നു. പിന്നെ ഇവിടെ സിനിമാ പഠനം കഴിഞ്ഞാണ് ഇതിലേക്ക് വരുന്നത്.

ഇതിനു അവാർഡുകൾ ഒന്നും കിട്ടിയിരുന്നില്ല. ട്രാവൻകൂർ ഫിലിം ഫെസ്റ്റിവല്ലിൽ അഞ്ച് അവാർഡുകൾ കിട്ടിയിരുന്നു. കണ്ടവർ എല്ലാം നല്ല അഭിപ്രായം പറഞ്ഞിരുന്നു. യുട്യൂബിലെ കമന്റുകളിൽ മൊത്തം പോസിറ്റിവ് അഭിപ്രായം ആയിരുന്നു. പ്രധാന കടപ്പാടുകൾ കാമറ ചെയ്ത Asrith Santhosh, പിന്നെ എഡിറ്റിങ് ചെയ്ത Mukesh Komban പിന്നെ സൗണ്ട് ചെയ്ത Aashish Nair ( ആശിഷ് നായർ എന്റെ കൂടെ നിയോയിൽ ഡയറക്ഷൻ പഠിച്ച ആളാണ്) . മ്യൂസിക് ചെയ്ത Dhanush Mh, ഇതിലെ രണ്ടു പാട്ടുകൾ എഴുതിയ Sandhoop Narayanan (സന്ദൂപ് ചേട്ടൻ കാസ്റ്റിങ് കോൾ കണ്ടിട്ട് ഞങ്ങളെ ബന്ധപ്പെട്ട ആളാണ് ) .

Advertisement

ഞാൻ ഇതിന്റെ സ്ക്രിപ്റ്റ് എഴുതുമ്പോൾ തന്നെ സിനിമയുടെ അതെ ഫോർമാറ്റിൽ ആണ് എഴുതിയത്. തുടക്കവും ഒരു എൻഡും അതിനിടെ വരുന്ന ഒരു പ്രശ്നവും എല്ലാം സിനിമയുടെ അതെ ഫോർമാറ്റ് ആണല്ലോ. സാധാരണ ഷോർട്ട് മൂവിക്കു അങ്ങനെ ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ. ചെറിയൊരു സംഭവത്തെ എടുത്ത് ചെയ്താൽ മതിയല്ലോ. ഒരു സിനിമ കാണുന്ന പോലെ ആ ഒരു ഫീൽ വരാൻ വേണ്ടി തന്നെയാണ് അതെ സെയിം പാറ്റേൺ ഞാൻ ഇതിൽ ഉപയോഗിച്ചത്.

അടുത്ത പ്രോജക്റ്റ് എന്നത്, ലക്‌ഷ്യം സിനിമ തന്നെയാണ്. രണ്ടുമൂന്നു കഥകൾ എഴുതിയിരുന്നു. നടി അനുപമ പരമേശ്വരനോട് ഞങ്ങൾ ഒരു സ്ക്രിപ്റ്റ് ഫുൾ പറഞ്ഞിരുന്നു. അവർക്കതു ഇഷ്ടമാകുകയും ചെയ്തു. പുള്ളിക്കാരിക്ക് നല്ല ഇന്ററസ്റ്റ് ആണ്. ഒരു 2cr ബഡ്ജറ്റ് ഒക്കെ വരുന്ന ഒരു ചെറിയ മൂവിയാണ്. പുള്ളിക്കാരി ഒന്നുരണ്ടു മൂവീസ് കമിറ്റ് ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞിട്ട് നോക്കാം എന്നൊക്കെ പറഞ്ഞു. ഞങ്ങൾ അതിനുവേണ്ടി വെയിറ്റ് ചെയ്യുകയാണ്. പിന്നെ പ്രൊഡ്യൂസറും വേണമല്ലോ…

പാത്തുമ്മയുടെ ആടിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

നിയോ സ്‌കൂളിൽ വന്നതിനു ശേഷമാണ് ഞാൻ സിനിമയുടെ കുറെ ഐഡിയ പഠിക്കുന്നത്. പാത്തുമ്മയുടെ ആട് ചെയ്തതിനു ശേഷമുള്ള രണ്ടുകൊല്ലം..ഞാൻ പത്ത് ആയിരം സിനിമയോളം കണ്ടു. ഒരു ദിവസം തന്നെ രണ്ടുംമൂന്നും സിനിമകൾ കണ്ടുതീർത്തു. അപ്പൊത്തന്നെ സ്ക്രിപ്റ്റ് എഴുതാനും മറ്റുമുള്ള ഐഡിയകൾ കുറെ കിട്ടി. നമ്മളിങ്ങനെ ഇമ്പ്രൂവ് ആയി വരുന്നുണ്ടെന്നു മനസിലായി. ഞാൻ ഒരു ഡിപ്ലോമ വർക്ക് ചെയ്തതായി പറഞ്ഞല്ലോ… അത് ഞങ്ങളുടെ കയ്യിൽ നിന്നും പോയ വർക്ക് ആണ്, ഒന്നും ഞങ്ങൾ ഉദ്ദേശിച്ചപോലെ വന്നില്ല… മൂന്നുദിവസം കൊണ്ടുതന്നെ പതിമൂന്നോളം സീനുകൾ എടുക്കേണ്ടതായി ഉണ്ടായിരുന്നു. അഭിനേതാക്കളും ഒന്നും ഞാൻ ആഗ്രഹിച്ചപോലെ ശരിയായില്ല. അതുകണ്ടിട്ടു കുറെ കുട്ടുകാർ കളിയാക്കുകയൊക്കെ ചെയ്തു. നീ ഇതൊക്കെ പഠിച്ചിട്ടു ഇങ്ങനെയൊക്കെ ആണോ ചെയുന്നത് എന്നൊക്കെ ചോദിച്ചുകൊണ്ട്. അപ്പോൾ ഞാൻ വിചാരിച്ചു, ഇനി അടുത്ത് ചെയുമ്പോൾ പഴയ വർക്കിലെ തെറ്റുകൾ തിരുത്തി ചെയ്യണമെന്ന്. അതുകൊണ്ടുതന്നെ പാത്തുമ്മയുടെ ആട് വളരെ ശ്രദ്ധിച്ചു കരുതലോടെ ചെയ്തൊരു വർക്ക് ആണ്.

ബൂലോകം ടീവിയുടെ ആപ്പും ഷോർട്ട് മൂവി മത്സരവും പ്രോത്സാഹനവും നമ്മെ പോലുള്ളവരെ കൈപിടിച്ചുയർത്തുന്നതാണ്.

PAATHUMMAYUTE AADU
Production Company: THRICHUR TALKIES
Short Film Description: 12-year-old Ali is given the task of taking care of
the scapegoat brought for his younger brother’s circumcision.
He names the goat “Pathu” and also befriends the 10-year-old Fathima.
As Ali becomes attached to Pathu, he and Fathima try to save the goat
from being butchered before time runs out.
Producers (,): SHAMLAD, ASRITH, MUKESH
Directors (,): SHAMLAD
Editors (,): MUKESH KOMBAN
Music Credits (,): DHANUSH MH
Cast Names (,): ALI : PAACHU
PAATHU : PRARTHANA SANDEEP
FATHER : VINAY MENON
MOTHER : SMITHA
Genres (,): DRAMA
Year of Completion: 2020-02-06

 3,237 total views,  3 views today

Advertisement
Continue Reading
Advertisement

Comments
Advertisement
Entertainment15 hours ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment1 day ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement