International
ജനാധിപത്യ രാജ്യമെന്ന് അഭിമാനിക്കുന്ന ഇന്ത്യയും ഒരു ഇസ്ലാം രാജ്യമായ യുഎഇ യും തമ്മിലുള്ള അന്തരങ്ങൾ
UAE എന്ന കൊച്ചു രാജ്യം ചൊവ്വയിലേക്ക് പേടകം വിക്ഷേപിച്ചു, ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ ഒരുങ്ങുന്നു. ഡ്രൈവർ ഇല്ലാത്ത കാറുകൾ നിരത്തിൽ ഇറങ്ങിക്കഴിഞ്ഞു. ടാക്സി വിമാനങ്ങൾ പോലും സജ്ജമായിക്കൊണ്ടിരിക്കുന്നു.
154 total views

UAE എന്ന കൊച്ചു രാജ്യം ചൊവ്വയിലേക്ക് പേടകം വിക്ഷേപിച്ചു, ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ ഒരുങ്ങുന്നു. ഡ്രൈവർ ഇല്ലാത്ത കാറുകൾ നിരത്തിൽ ഇറങ്ങിക്കഴിഞ്ഞു. ടാക്സി വിമാനങ്ങൾ പോലും സജ്ജമായിക്കൊണ്ടിരിക്കുന്നു.
ഇസ്ലാം രാഷ്ട്രമായ UAE – യിൽ നോമ്പ് സമയത്തുപോലും അന്യമതസ്ഥർക്ക് (മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ) ഭക്ഷണം കഴിക്കാൻ അനുവാദമുണ്ട്. മുസ്ലിം സഹോദരങ്ങൾക്ക് ഹറാം ആയ പന്നിമാംസം മറ്റു മതസ്ഥർക്ക് വാങ്ങാനും ഭക്ഷിക്കാനും അനുവാദമുണ്ട്. അതുപോലെതന്നെ, മദ്യം മുസ്ലിം സഹോദരങ്ങൾക്ക് ഹറാം ആണെങ്കിലും മറ്റു മതസ്ഥർക്ക് ഉപയോഗിക്കാൻ വേണ്ടി നിരവധി ബാറുകൾ അനുവദിച്ചിട്ടുണ്ട്.
എല്ലാ മതസ്ഥർക്കും ആരാധനാ സ്വാതന്ത്ര്യമുണ്ട്. മുസ്ലിം മസ്ജിദും ഹിന്ദു അമ്പലവും ക്രിസ്ത്യൻ പള്ളിയും സിഖ് ഗുരുദ്വാരയും എല്ലാം മുഖാമുഖം സൗഹാർദ്ദത്തോടെ നിൽക്കുന്ന കാഴ്ച്ച എത്ര മനോഹരം!ലോകത്തിലെ ഒരുവിധം എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവരും UAE – യിൽ സസന്തോഷം ജീവിക്കുന്നു.സമരമില്ല, ബന്ദില്ല, ഹർത്താലില്ല, ഏതു പാതിരാത്രിയിലും സ്ത്രീകൾക്ക് റോഡിലൂടെ സധൈര്യം നടക്കാം. രാത്രിയിലും പകൽ വെളിച്ചം പോലെ പ്രകാശ പൂരിതമാണ് റോഡുകൾ. ആരെങ്കിലും മദ്യപിച്ച് നിലതെറ്റി റോഡിൽ കിടക്കുന്നതു കണ്ടാൽ പോലും പോലീസ് അയാളെ സ്വന്തം വീട്ടിൽ കൊണ്ടുചെന്നാക്കും.
സുരക്ഷയുടെ കാര്യത്തിൽ വളരെ മുന്നിലാണ്. എത്ര വില കൂടിയ വാഹനങ്ങളും രാത്രി സമയങ്ങളിൽ റോഡ് സൈഡിൽ പാർക്ക് ചെയ്യാം. കള്ളന്മാരെ അധികം കാണാൻ സാധിക്കില്ല. ഇനി അഥവാ ഒരു കളവ് സംഭവിച്ചാൽതന്നെ 24 മണിക്കൂറിനുള്ളിൽ കള്ളനെ പിടിച്ചിരിക്കും. അത്രയ്ക്ക് മിടുമിടുക്കരാണ് പോലീസുകാർ.പോലീസ് സ്റ്റേഷനിൽ ധൈര്യപൂർവ്വം പരാതിയുമായി കയറിച്ചെല്ലാം. വളരെ സൗഹാർദ്ദപരമായി മാത്രമേ പോലീസുകാർ ജനങ്ങളോട് പെരുമാറുകയുള്ളൂ.
ഭരണാധികാരികൾ പോലീസ് പ്രൊട്ടക്ഷൻ ഇല്ലാതെ പോലും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുന്നു. പറയാൻ തുടങ്ങിയാൽ ഒത്തിരി നല്ല വാർത്തകൾ ഉണ്ട്.ഇനി ചിന്തിച്ചു നോക്കൂ, ജനാധിപത്യ രാജ്യമെന്ന് അഭിമാനിക്കുന്ന നമ്മുടെ ഇന്ത്യാ മഹാരാജ്യവും ഒരു ഇസ്ലാം രാജ്യമായ UAE യും തമ്മിലുള്ള അന്തരങ്ങൾ എത്രമാത്രമുണ്ടെന്ന്! ചിലർ തർക്കിക്കാൻ വേണ്ടി മാത്രം മുട്ടാപ്പോക്ക് പറയും, ഇന്ത്യയേയും UAE യേയും ഒരിക്കലും താരതമ്യം ചെയ്യാൻ സാധിക്കില്ല എന്ന്. (ഒരുവിധത്തിൽ ശരിയാണ്, ഒരിക്കലും താരതമ്യം ചെയ്യാൻ സാധിക്കില്ല).
155 total views, 1 views today