യുവതിയെ ആക്രമിക്കുകയും വർഗ്ഗീയ പരാമർശം നടത്തുകയും ചെയ്തവർക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി

287
Raju P. Nair
എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് നടന്ന പരിപാടിയിൽ ചോദ്യമുന്നയിച്ച യുവതിയെ ആക്രമിക്കുകയും വർഗ്ഗീയ പരാമർശം നടത്തുകയും ചെയ്തവർക്കെതിരെ സമൂഹത്തിൽ മതസ്പർദ്ധയുണ്ടാക്കിയതിനും ഒരു സമൂഹത്തെ ആക്ഷേപിക്കുകയും ചെയ്തതിന് ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. പരാതി തുടർ നടപടികൾക്ക് കൊച്ചി അസിസ്റ്റന്റ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്.
കേരളത്തിലെ സംഘപരിവാർ സംഘടനകളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ വർഗ്ഗീയത വളർത്തുന്ന പ്രചരണങ്ങൾ നടക്കുകയും തീവ്രഹിന്ദുത്വത്തിന്റെ ലാബുകളായും പ്രവർത്തിക്കുന്നുണ്ട്. പാവക്കുളം ക്ഷേത്രത്തിൽ നടന്ന പരിപാടിയിലെ പല പരാമർശങ്ങളും ദേശവിരുദ്ധവും വർഗ്ഗീയ വിദ്വേഷം വളർത്തുന്നതുമായിരുന്നു. ഈ മീറ്റിങ്ങിൽ നടന്ന പ്രസംഗങ്ങൾ വിശദമായി പരിശോധിക്കുകയും അത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടെങ്കിൽ സംഘാടകർക്കെതിരെ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് കേസെടുക്കുകയും വേണം. ഇതാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് പരാതി നൽകും.