അനുഗ്രഹിതൻ ആന്റണി തന്ന പാഠം കണ്ണീരായി പെയ്തിറങ്ങി

0
207

Pavan Hari 

ഞാൻ ഇമോഷണലീ സ്റ്റേബിലിറ്റി തീരെ ഇല്ലാത്ത ഒരു മനുഷ്യൻ ആണ്, പെട്ടെന്ന് അതിവൈകാരികമായി കണ്ണ് നിറയും, അത് കൊണ്ട് തന്നെയാണ് അനുഗ്രഹിതൻ ആന്റണി കണ്ട് തുടങ്ങിയിടം മുതൽ നിസഹായാവസ്ഥയിലൂടെ ഒന്നും ചെയ്യാൻ ഇല്ലാതെ ആന്റണി നടന്ന് നീങ്ങുന്ന ഓരോ സീനിലും കണ്ണ് നിറയുന്നുണ്ടായിരുന്നു. ഓരോ തവണ കണ്ണ് നിറയുമ്പോളും തുടയ്ക്കും വീണ്ടും കരയും പിന്നേം തുടക്കും പക്ഷെ ജാഫർ ഇടുക്കിയും മണികണ്ഠനും പിന്നെ മൂന്നാമൻ ആയ കഥാപാത്രവും കൂടി കടയിൽ ഇരുന്നു മദ്യപിക്കാൻ പോകുന്ന ഒരു രംഗം ഉണ്ട്,

“എടാ സുധർമ്മ അവൻ ഇവിടെ വിട്ട് എങ്ങും പോയിട്ടില്ല, അവൻ ഇവിടെ ഈ പരിസരത്ത് ഓക്കെ ആയി എവിടെയോ ഉണ്ട് എനിക്ക് അങ്ങനെ തോന്നുവാ. പോളെട്ടന് വേണ്ട, പോളെട്ടൻ ഇത് അടിച്ചാൽ ഇറങ്ങുകേല്ല…(അപ്പോൾ വരുന്ന ഒരു ബാക്ക്ഗ്രൗണ്ട് സ്കോർ ഉണ്ട്)അ രംഗവും, മ്യൂസിക്കും ജാഫർ ഇടുക്കിയുടെ ഗംഭീര അഭിനയവും അവിടെ ഞാൻ എന്നെ മറന്നു. ഒരു നിമിഷം അത് ന്റെ ജീവിതം ആയി കരുതി പോയി. ആ സീനിൽ ഞാൻ പൊട്ടി കരഞ്ഞു, ഒരുപാട് കരഞ്ഞു…💔

Anugraheethan Antony Movie Review: This Sunny Wayne Starrer Is A Clean  Entertainer | Anugraheethan Antony Review | Anugraheethan Antony Rating -  Filmibeatനമ്മുടെ എല്ലാം ജീവിതത്തിൽ ഉണ്ടാവും നമ്മൾ തിരിച്ചറിയാതെ പോകുന്ന സ്നേഹവും കരുതലും ഒക്കെ ഒരുപക്ഷെ നമ്മൾ തിരിച്ചറിയുമ്പോളേക്കും ഒരുപാട് വൈകിയിട്ടും ഉണ്ടാവും അതുപോലെയാണ് ആന്റണിയുടെ ജീവിതവും.നാളെ നമ്മൾ കാണുമെന്നോ, നമ്മളുടെ പ്രിയപ്പെട്ടവർ കൂടെ കാണും എന്നതിനോ യാതൊരു വിധ ഉറപ്പും ഇല്ല.അടുത്ത നിമിഷത്തിൽ ഇപ്പൊ കൂടെയുള്ളതൊന്നും കൂടെയുണ്ടവും എന്ന് എന്താണ് ഉറപ്പ്‌ അല്ലെ ?

സൊ… ചേർത്ത് പിടിക്കണം തിരിച്ചോന്നും പ്രതീക്ഷിക്കാതെ അകം അഴിഞ്ഞു സ്നേഹിക്കണം. മനുഷ്യർ ഒരുമിച്ച് നിൽക്കുമ്പോൾ അല്ലെ അർത്ഥമുള്ളു, സൊ മുറിവുകളിൽ ആശ്വസിപ്പിക്കണം, അറിയാതെ പോലും ആരെയെങ്കിലും വേദനിപ്പിച്ചാൽ ഒരു മടിയും കൂടാതെ ക്ഷമ ചോദിക്കണം,,പൊറുക്കാവുന്ന തെറ്റാണേൽ ക്ഷമിക്കണം , സ്വകാര്യകതകളിൽ തല ഇടാതിരിക്കണം, മനുഷ്യരെ ജഡ്ജ് ചെയ്യാതെ ഇരിക്കണം,ഭൂമിയിൽ ജീവിക്കുന്ന കാലത്തോളം സ്നേഹിക്കണം, ഇഷ്ടം ഉണ്ടായാൽ അത് തുറന്ന് പറയണം ഒന്നും നാളത്തേക്ക് മാറ്റി
വെക്കരുത് കാരണം…

നാളെ നമ്മൾ ഉണ്ട് എന്നതിന് യാതൊരുവിധ ഉറപ്പും ഇല്ല.!അത് കൊണ്ട് സ്നേഹം തോന്നിയാൽ പിന്നെടത്തേക്ക് മാറ്റി വെക്കാതെ അത് തുറന്ന് പറഞ്ഞും, പ്രശ്നങ്ങൾ ഉണ്ടായാൽ ക്ഷമിക്കാവുന്നത് ആണേൽ പൊറുത്തുകൊടുത്തും വീണ്ടും സ്നേഹിച്ചും പൊറുത്തും ഓക്കെ ജീവിക്കണം.ജീവിതം ഒന്നേ ഉള്ളു. അനുഗ്രഹിതൻ ആന്റണി തന്ന പാഠം 💙