Pavan Hari
ആദ്യവായനയിൽ തന്നെ ഇതൊന്ന് അഭ്രപാളിയിൽ കാണാൻ സാധിച്ചിരുന്നു എങ്കിൽ എന്ന് അത്രമേൽ ആഗ്രഹിച്ച നോവൽ ആയിരുന്നു ജി ആർ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ.പിന്നീട്….സച്ചി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ വിലായത്ത് ബുദ്ധ ചെയ്യാൻ പോകുന്നു എന്ന തരത്തിൽ ഓഫീഷ്യൽ അല്ലാത്ത സ്ഥിതീകരിക്കാത്ത വാർത്തകൾ വന്നപ്പോൾ പോലും സന്തോഷം അനുഭവപ്പെട്ടിരുന്നു. പക്ഷെ പെട്ടെന്നൊരു ദിവസം പറഞ്ഞതിലേറെ പറയാൻ ബാക്കി വെച്ച് അത്രമേൽ ഹൃദയ വേദന തന്ന് കൊണ്ട് സച്ചി വിട പറഞ്ഞു പോയി.
സച്ചിയുടെ വേർപിരിയലോട് കൂടി വിലായത്ത് ബുദ്ധയും അവസാനിച്ചു എന്ന് കരുതി.എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് തന്നെ ആയ ജയൻ നമ്പ്യാർ സച്ചിയുടെ സ്വപ്നം സഷാത്കരിക്കാൻ പോകുന്നു എന്ന് കേട്ടു . അത് ഒഫീഷ്യലി അനൗൺസ് ചെയ്തപ്പോളും വീണ്ടും കാത്തിരിപ്പ് തുടങ്ങി.അവസാനം ഷൂട്ടിംഗ് തുടങ്ങുകയും തേർഡ് ഷെഡ്യൂളിൽ എത്തി നിൽക്കുകയും ചെയ്യുന്നു.
“വിലായത്ത് ബുദ്ധ” എന്നാൽ ഏറ്റവും വിലപിടിപ്പുള്ള അപൂർവയിനം ചന്ദനമരം ആണ്.ആ അപൂർവ്വ ഇനം ചന്ദനമരത്തിനുവേണ്ടി മറയുരിലെ മലമുകളിൽ ഒരു മാഷും കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ.പ്രണയവും പകയും പ്രതികാരവും അധികാരവും ആകസ്മികതയും നിസ്സഹായതയുമെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന മനുഷ്യ ജീവിതത്തിന്റെ മഹാഗാഥ.ഇരുവരും തമ്മിൽ കോൺഫ്ലിക്റ്റ് തുടങ്ങാൻ ഉള്ള കാരണവും ഒരുപാട് ഇന്ട്രെസ്റ്റ്റ്റിങ് ആണ്.
മാഷ് ഒരു ദിവസം ഒരു പ്രോസ്റ്റിറ്റ്യൂട്ടിന്റെ വീടിന് പിന്നിലെ സെപ്റ്റിക് ടാങ്കിൽ വീഴുകയും അദ്ദേഹത്തിന് അത് വലിയ മാനക്കേട് ഉണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ ആ മാനക്കേട് മറികടക്കാൻ വേണ്ടി ഒരു ചന്ദനമരം നടുകയും ആ തടി കൊണ്ട് തന്നെ ദഹിപ്പിക്കണം എന്ന് മാഷ് അങ്ങ് തീരുമാനിക്കുകയും ചെയ്യുന്നു .പിന്നീട് ഒരു അവസരത്തിൽ അത് വിലായത്ത് ബുദ്ധ എന്നൊരു ഇനം ആണെന്നും പൈസ കിട്ടാൻ വേണ്ടി ബുദ്ധ പ്രതിമകൾ ഉണ്ടാക്കാൻ കയറ്റി അയക്കുമെന്നും ആ പോസ്റ്റിറ്റിയൂട്ടിന്റെ മകളുടെ കാമുകൻ മാഷിനോട് പറയും.
അവിടെ നിന്ന് ആണ് മാഷും ഡബിൾ മോഹനനും തമ്മിലു കോൺഫ്ലിക്റിന്റെ ആരംഭം. കോൺഫ്ലിക്റ്റ് എന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര കോൺഫ്ലിക്ട്ട്. “ഡബിൾ മോഹനൻ ആയി പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം, അദേഹത്തിന്റെ കരിയറിയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായി മാറാൻ അത്രമേൽ സാധ്യത ഉള്ള ഒന്നാണ്. ഒരു പൊളി തന്നെയാവും ഡബിൾ മോഹനൻ. ആ കഥാപാത്രത്തിന്റെ ഇൻട്രോ മുതൽ ഫ്ലാഷ് ബാക്ക് തൊട്ട് ത്രൂഔട്ട് ഹീറോയിസം കാണിക്കാനുള്ള വക ആ കഥാപാത്രത്തിൽ ഉണ്ട് ആൻഡ് ക്ലൈമാക്സിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രത്തിന്റെ ഹീറോയിക് ഇമ്പാക്റ്റും ടെയിൽ ഏൻഡ് ട്വിസ്റ്റ് ഒക്കെ അഭ്രപാളിയിലും അടിപൊളി ആകും എന്ന് പ്രതീക്ഷിക്കുന്നു.
ഭാസ്കരൻ മാസ്റ്റർ എന്ന പേര് കൂടി ഒന്ന് ഓർത്തു വെക്കുക ഗംഭീര കഥാപാത്രം ആയിരിക്കും ഭാസ്ക്കരൻ മാസ്റ്റർ. കണ്ടാൽ ബലഹീനത തോന്നുകയും പക്ഷേ പഴയ ഒരു വേട്ടക്കാരൻ്റെ മനസ്സും കരുത്തും ഉള്ള ഒരു വയസ്സൻ മാഷ്. അഞ്ഞൂറാനെ പോലെ ഒരു ഐറ്റം. ആരായാലും കരിയർ ബെസ്റ്റ് ആകാൻ സാധ്യത ഉള്ള ഒന്ന്. എന്തായാലും ഭാസ്കരൻ മാഷ് v/s ഡബിൾ മോഹനന്റെ യുദ്ധം ബിഗ് സ്‌ക്രീനിൽ ആസ്വദിക്കാൻ കട്ട വെയ്റ്റിംഗ് ആണ്.!!
സച്ചിയുടെ കണ്ണിലൂടെയുള്ള വിലായത്ത് ബുദ്ധയുടെ ചലച്ചിത്രാവിഷ്കാരം നഷ്ടമായി എന്നതിന്റെ ചെറിയ വലിയ സങ്കടത്തിലും അദേഹത്തിന്റെ അസിസ്റ്റന്റ് തന്റെ ആശാന്റെ സ്വപ്ന സിനിമ അതിമനോഹരമായി തന്നെ അഭ്രാപാളിയിൽ അവതരിപ്പിക്കും എന്ന വിശ്വാസത്തോടെ തന്നെ.വിലയത്ത് ബുദ്ധയുടെ തിയേറ്റർ വരവിനായി ക്ഷമയോടെ കാത്തിരിക്കുന്നു.