പഴഞ്ചൻ പ്രണയം ട്രൈലെർ !! റോണി ഡേവിഡും വിൻസിയും പ്രധാന വേഷങ്ങളിൽ !!

ഇതിഹാസ മൂവിസിന്റെ ബാനറിൽ നവാഗതനായ ബിനീഷ് കളരിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് പഴഞ്ചൻ പ്രണയം ‘. ‘കണ്ണൂർ സ്‌ക്വാഡ്’ എന്ന സിനിമയിലൂടെ അഭിനേതാവ് എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധ നേടിയ റോണി ഡേവിഡ് രാജ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നു.സംസ്ഥാന അവാർഡ് ജേതാവ് വിൻസി അലോഷ്യസ് നായികയായി എത്തുന്ന ചിത്രം ഈ മാസം 24 ന് തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ റീലീസ് ആയിരിക്കുകയാണ്. ഒരു ഫീൽ ഗുഡ് എന്റർടൈനറായ ‘പഴഞ്ചൻ പ്രണയം ‘ നിർമ്മിക്കുന്നത് വൈശാഖ് രവി, സ്റ്റാൻലി ജോഷ്വാ എന്നിവരാണ് . ഇതിഹാസ, സ്റ്റൈൽ, കാമുകി എന്നി ചിത്രങ്ങൾ ഒരുക്കിയ ബിനു എസ് ചിത്രത്തിന്റെ ക്രീയേറ്റീവ് കോൺട്രിബ്യുട്ടറാണ്. സിനോജ് പി അയ്യപ്പനാണ് ടെക്‌നിക്കൽ ഹെഡ്.മികച്ച പ്രതികരണങ്ങളാണ് പഴഞ്ചൻ പ്രണയത്തിന്റെ ട്രൈലെറിനു ലഭിക്കുന്നത്.

കണ്ണൂർ സ്‌ക്വാഡിൽ റോണിക്കൊപ്പം വേഷമിട്ട അസീസ് നെടുമങ്ങാട്‌ പഴഞ്ചൻ പ്രണയത്തിലും ഒരു മുഖ്യ വേഷത്തിൽ എത്തുന്നു. രചന – കിരൺലാൽ എം, ഡി ഒ പി – അമോഷ് പുതിയാട്ടിൽ, എഡിറ്റർ – അരുൺ രാഘവ്, മ്യൂസിക് – സതീഷ് രഘുനാഥൻ, വരികൾ – ഹരിനാരായണൻ, അൻവർ അലി, സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള പഴഞ്ചൻ പ്രണയത്തിലെ ഗാനങ്ങൾ പാടിയത് വൈക്കം വിജയലക്ഷ്മി, ആനന്ദ് അരവിന്ദാക്ഷൻ,ഷഹബാസ് അമൻ,കാർത്തിക വൈദ്യനാഥൻ, കെ എസ് ചിത്ര, മധു ബാലകൃഷ്ണൻ എന്നിവരാണ്. പ്രൊഡക്ഷൻ കൺട്രോളർ – പ്രേമൻ പെരുമ്പാവൂർ, ആർട്ട്‌ – സജി കൂടനാട്, കോസ്റ്റും ഡിസൈനർ – വിഷ്ണു ശിവ പ്രദീപ്‌,ചീഫ് അസോസിയേറ്റ് ഡയറക്ടർ – മനോജ്‌ ജി, ഉബൈനി യുസഫ്,മേക്ക് അപ് – മനോജ് അങ്കമാലി, കൊറിയോഗ്രാഫർ – മനു രാജ്,വി എഫ് എക്സ് – ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്,സ്റ്റിൽസ് – കൃഷ്ണകുമാർ, കോ പ്രൊഡ്യൂസർ – രാജൻ ഗിന്നസ്, ഡിക്സൺ ഡോമിനിക്, പബ്ലിസിറ്റി ഡിസൈനർ – വിനീത് വാസുദേവൻ, മാർക്കറ്റിങ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെതിക്കുന്നത്.

You May Also Like

എന്താണ് റോൾ എന്നൊരു ചോദ്യം നന്ദു എന്ന നടനെ സംബന്ധിച്ചിടത്തോളം അജണ്ടയിലേ ഇല്ല

എഴുതിയത് Sunil Waynz കടപ്പാട് : Malayalam Movie & Music DataBase (m3db) “വില്ലനാവാൻ…

സൽമാൻ വന്ന് ഷർട്ടൂരി നിന്നാൽ തന്നെ പടം ഹിറ്റാകുന്ന കാലമുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അതൊന്നും ഏശുന്നില്ല

Vijay Raveendran ഇത്രയും മോശം അവസ്ഥ ബോളിവുഡിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. മൂന്ന് ഖാൻമാരും കുറെ നാളായി അടിതെറ്റിയിരിക്കുന്നു.…

തമന്ന തുണിയില്ലാതെ കാമുകനൊപ്പം കിടപ്പറയിൽ ? വീഡിയോ കാട്ടുതീ പോലെ പടരുന്നു, എന്താണ് സത്യാവസ്ഥ ?

വിജയ് വർമ്മയുമായി പ്രണയത്തിലാണ് നടി തമന്ന. ഇരുവരും ഉടൻ വിവാഹിതരാകാൻ പോവുകയാണെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ…

ഏജന്റ് മഹാദുരന്തം, തുറന്നു സമ്മതിച്ചു നിർമ്മാതാവ്

സുരേന്ദർ റെഡ്ഢിയുടെ സംവിധാനത്തിൽ അഖിൽ അക്കിനേനിയുടെ പാൻ ഇന്ത്യൻ ചിത്രം ഏജന്റ് വമ്പൻ താരനിരയിലാണ് ഒരുങ്ങിയത്…