പി സി വിഷ്ണുനാഥ്

ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ കാശ്മീരിൽ നിന്നും പുറത്തുവന്ന മുൻമുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ചിത്രമാണിത്. ആഗസ്റ്റ് നാലാം തിയ്യതിയാണ് അദ്ദേഹത്തെ വീട്ടുതടങ്കലിൽ ആക്കിയത്. ആഗസ്റ്റ് അഞ്ചിന് ആർട്ടിക്കിൾ 370 ഇല്ലാതാക്കുന്ന ബില്ല് പാർലമെന്റിൽ കൊണ്ടുവരും മുമ്പ് ഭരണകൂടം രാജ്യത്തെ ജനങ്ങളോട് കളവു പറയുകയായിരുന്നു. കാശ്മീരിലേക്ക് സേനയെ വിന്യസിക്കുമ്പോൾ

Image result for omar abdullah

തീവ്രവാദ അക്രമണമാണ് പരസ്യമായി പറഞ്ഞത്. അതിനുശേഷം വയോധികനായ ഫറൂഖ് അബ്ദുള്ള ഉൾപ്പെടെ മുൻ മുഖ്യമന്ത്രിമാരടക്കം നേതാക്കളെ വീട്ടുതടങ്കലിലാക്കി; പുറംലോകവുമായുള്ള ആശയ വിനിമയ ബന്ധം വിച്ഛേദിച്ചു. ഇപ്പോൾ ആറു മാസം കഴിഞ്ഞു!

ഈ നേതാക്കൾ കാശ്മീർ ജനതയെ ഇന്ത്യൻ ദേശീയതയ്ക്കൊപ്പം നിർത്തുവാൻ വേണ്ടി പരിശ്രമിച്ചവരാണ്. അതിൽ തന്നെ മെഹബൂബ മുഫ്ത്തി രണ്ടു വർഷം മുമ്പുവരെ ബി ജെ പിയുമായ് ചേർന്ന് ഗവർമെന്റ് രൂപീകരിച്ച് അതിൽ മുഖ്യമന്ത്രിയായ നേതാവാണ്. ആറുമാസമായിട്ടും അവർ ഇപ്പോഴും വീട്ടുതടങ്കലിൽ തുടരുകയാണ്. ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ അഭിമാനിക്കാവുന്ന ഒരു ചിത്രമായി ഇത് നമ്മൾക്ക് അനുഭവപ്പെടുന്നില്ല.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.