സാധാരണക്കാരൻ വാഹനങ്ങളിൽ രൂപമാറ്റം വരുത്തി റോഡിലിറങ്ങുമ്പോള്‍ പിഴ, പൊലീസിന് എന്തും ആകാല്ലോ

239

Peeyoosh R

പൊലീസ് സ്മൃതി ദിനത്തോടനുബന്ധിച്ചു ഒക്ടോബര്‍ 20 ന് തൃശൂര്‍ സിറ്റി പൊലീസ് സംഘടിപ്പിച്ച ബുള്ളറ്റ് റാലിയാണിത്. സിനിമാ താരം ടൊവിനോയും യതീഷ് ചന്ദ്ര ഐപിഎസുമാണ് മുന്നിൽ നയിക്കുന്നത്. ഇതിലുള്ള ഒട്ടുമിക്ക ബുള്ളറ്റുകളും അള്‍ട്രേഷന്‍ വരുത്തിയതാണ്. അതായത് ഗതാഗത നിയമത്തില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ ലംഘിച്ച് സൈലന്‍സര്‍,അലോയ് വീല്‍, ഹെഡ് ലൈറ്റ്, ഹാന്‍ഡില്‍ ബാര്‍ തുടങ്ങിയവയെല്ലാം രൂപമാറ്റം വരുത്തിയിട്ടുള്ളവ. ഇങ്ങനെയെല്ലാം രൂപമാറ്റം വരുത്തി സാധാരണക്കാരന്‍ റോഡിലിറങ്ങുമ്പോള്‍ മാത്രമേ പെറ്റിയും രൂപമാറ്റം വരുത്തിയ ഭാഗങ്ങള്‍ അഴിച്ചു മാറ്റുകയും ചെയ്യുകയുള്ളൂ. എന്തായാലും പൊതുജനങ്ങള്‍ക്ക് ഈ ദിവസം മാതൃകയായ തൃശ്ശൂര്‍ പോലീസിന് അഭിനന്ദനങ്ങള്‍. ഇനിയും ഇത്തരം മാതൃകകള്‍ പ്രതീക്ഷിക്കുന്നു.