വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റെജിന്‍ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് “പെൻഡുലം ” .സുനില്‍ സുഖദ, ഷോബി തിലകന്‍, ദേവകീ രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.ലെെറ്റ് ഓൺ സിനിമാസ്, ബാറ്റ് ബ്രോസ് ഇന്റർനാഷണൽ എന്നിവയുടെ ബാനറില്‍ ഡാനിഷ് കെ എ, ലിഷ ജോസഫ് , ബിനോജ് വില്ല്യ,മിഥുൻ മണി മാർക്കറ്റ് എന്നിവർ ചേർന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ ദാമോദരൻ നിര്‍വ്വഹിക്കുന്നു. നല്ല നിരൂപകഅഭിപ്രങ്ങൾ നേടിയ ചിത്രമാണ് പെൻഡുലം. മലയാളത്തിൽ ഇതുവരെ ആരും കൈവച്ചിട്ടില്ലാത്ത പ്രമേയമാണ് പെൻഡുലം എന്ന് ആസ്വാദകർ ഒന്നടങ്കം എഴുതുകയുണ്ടായി. ഇപ്പോൾ ചിത്രത്തിന്റെ സംവിധായകൻ Rejin S Babu വിന്റെ കുറിപ്പാണു ശ്രദ്ധിക്കപ്പെടുന്നത്. പെൻഡുലത്തിന്റെ പിറവിക്ക് പിന്നിലെ ചില രസകരമായ കാര്യങ്ങൾ ആണ് അദ്ദേഹം തുറന്നെഴുതുന്നത്. കുറിപ്പ് വായിക്കാം

Rejin S Babu

പ്രിയപ്പെട്ട സുഹൃത്തുക്കളെ

പെൻഡുലം എന്ന ഞങ്ങളുടെ സിനിമ മൂന്നാം വാരത്തിലേക്ക് പ്രദർശനം തുടർന്നതിന്റെ സന്തോഷം നിങ്ങളുമായി പങ്ക് വെച്ചു കൊള്ളട്ടെ… ഈ അവസരത്തിൽ പെൻഡുലത്തിന്റെ പിറവിക്ക് പിന്നിലെ ചില രസകരമായ കാര്യങ്ങൾ നിങ്ങളുമായി പങ്ക് വെക്കണം എന്ന് തോന്നി…

സിനിമ എന്ന പാഷൻ കരിയറായി സ്വപ്നം കണ്ട് തുടങ്ങിയ കാലത്തിനും ഒരുപാട് മുൻപ് തന്നെ രാത്രിയിലെ എന്റെ സ്വപ്നങ്ങളിൽ വിമാനങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.. ഒരു വട്ടമല്ല പലവട്ടം.. ചിലത് കണ്ട് രസിക്കാൻ പറ്റുന്നത്..ചിലത് ഭയന്ന് ഞെട്ടി എണീക്കുന്ന തരത്തിൽ വിമാനങ്ങൾ എന്റെ സ്വപ്നങ്ങൾ വട്ടമിട്ട് പറക്കാറുണ്ട്. നല്ല മഴക്കാറ് ഇരുണ്ട് കൂടി നിന്ന ഒരു ദിവസം സന്ധ്യയോട് അടുക്കുന്ന സമയത്ത് വീട്ടുകാർ കാണാതെ പിന്നിലെ തൊടിയിൽ പന്ത് തട്ടി തട്ടി പോയ ഞാൻ എവിടെ നിന്നോ ഒരു ഹെലികോപ്റ്ററിന്റെ ഇരമ്പൽ കേട്ട് ആകാശത്തേക്ക് നോക്കി.. എന്നാൽ ആ ഇരമ്പൽ അടുത്ത് അടുത്ത് വരുന്നു എന്നല്ലാതെ ഹെലികോപ്റ്റർ എനിക്ക് കാണാൻ കഴിയുന്നില്ല.. ഹെലികോപ്റ്ററിന്റ ശബദം സാധാരണയിലും ഉച്ചത്തിൽ അടുത്ത് വരുന്നതിന്റെ ഭയത്തിൽ ചുറ്റുപാടും നോക്കിയ ഞാൻ തിരിച്ചറിയുന്നത് ഞാൻ മറ്റേതോ സ്ഥലത്ത് അകപ്പെട്ടിരിക്കുകയാണെന്ന്. അവിടെ നിന്നും രക്ഷപ്പെടാൻ ഓടി തുടങ്ങിയ എനിക്ക് താഴെ മണ്ണിൽ ഹെലികോപ്റ്ററിന്റർ ഭീമൻ പങ്ക കറങ്ങുന്ന നിഴൽ കാണാം. അത് എന്നെ പിന്തുടരുന്നത് പോലെ..അത് കണ്ട് ഞെട്ടിയ ഞാൻ ആകാശത്തേക്ക് നോക്കിയതും കറത്തിരുണ്ട പുകയോടെ പാതി കത്തി തുടങ്ങിയ ഒരു ഹെലികോപ്റ്റർ എന്റെ നേർക്ക് അടുക്കുന്നു…. ഇത്രയും ആയപ്പോളേക്കും ഞാൻ ഞെട്ടി എഴുന്നേറ്റിരുന്നു….

അത് പോലെ മറ്റൊരു സ്വപ്നത്തിൽ സമയം നട്ടുച്ചയാണ് പക്ഷെ വീട്ടിലും ചുറ്റുവട്ടത്തും ആരുമില്ല. എന്തിനാണെന്ന് അറിയില്ല ആ സ്വപ്നത്തിൽ ഞാൻ ഒരു കാര്യവും ഇല്ലാതെ വീടിന്റെ ടെറസ്സിലേക്ക് കയറി ചെന്നതും അസാമാന്യ വേഗതയിൽ നിലം മുട്ടും താഴ്ചയിൽ എന്റെ തലക്ക് മുകളിലൂടെ ഒരു നിരയോളം യുദ്ധവിമാനങ്ങൾ ചീറി പാഞ്ഞ് പോയി, ആ ഇരമ്പൽ ഞെട്ടി എഴുന്നേറ്റിട്ടും ഒരു നിമിഷം റിയാലിറ്റിയിലും പ്രതിഫലിച്ചു എന്നുള്ളത് ഞാൻ കണ്ട സ്വപ്നത്തിന്റെ വ്യക്തത എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തന്നു….

വീണ്ടും പലകുറി വിമാനങ്ങളും ഹെലികോപ്റ്ററുകളും സ്വപനങ്ങളിൽ നിറഞ്ഞതോടെ ഞാൻ സ്വപനങ്ങളെ കുറിച്ച് ചെറുതായി ഒന്ന് റിസേർച്ച് ചെയ്യാൻ തീരുമാനിച്ചു… ഒന്നിൽ കൂടുതൽ തവണ ഒരേ സ്വപ്നമോ അല്ലെങ്കിൽ ഒരേ വ്യക്തിയോ അതും അല്ലെങ്കി ഒരേ സ്ഥലമോ സ്വപ്നം കണ്ടാൽ അത് ആ വ്യക്തിയുടെ ഡ്രീം സൈ‍ൻ ആണെന്നും, റിയാലിറ്റിയിൽ ആ സ്വപ്നത്തിനോട് സമാനമായ അന്തരീക്ഷം എപ്പോളേലും സംഭവിച്ചാൽ മനസ്സിൽ “നമ്മൾ സ്വപ്നത്തിലാണ് സ്വപ്നത്തിലാണ്” എന്ന് സങ്കല്പിച്ചാൽ പിന്നീട് അതിന് സമാനമായ സ്വപ്നങ്ങൾ വീണ്ടും നമ്മൾ കാണുമ്പോൾ നമ്മളുടെ ഉപബോധ മനസ്സ് നമ്മൾ സ്വപ്നത്തിനാകത്താണെന്ന് പറഞ്ഞ് തരുമത്രേ.. സ്വപനം കാണുമ്പോൾ സ്വപ്നത്തിനകത്താണ് നമ്മൾ എന്ന് തിരിച്ചറയുന്ന നിമിഷം ആ സ്വപ്നത്തിന്റെ മുഴുവൻ കൺട്രോളും നമുക്ക് ഏറ്റെടുക്കാൻ സാധിക്കും എന്നാണ് പറയപ്പെടുന്നത് .. അവിടെ എന്ത് നടക്കണം എന്ത് കാണണം ഇതൊക്കെ സ്വപ്നം കാണുന്നയാളിന്റെ ഭാവനക്ക് അനുസരിച്ച് ഡിസൈൻ ചെയ്യാം.. ആ പരിപാടിയെ ആണ് ചുരുക്കത്തിൽ ലൂസിഡ് ഡ്രീംമിങ് എന്ന് പറയുന്നത്….

എനിക്ക് ലൂസിഡ് ഡ്രീംമിങ് ശ്രമിച്ച് നോക്കണം എന്നൊക്കെ അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും എന്റെ ഡ്രീം സൈൻ നോട്‌ സമാനമായ സംഭവങ്ങൾ റിയാലിറ്റിയിൽ സംഭവിക്കണം എങ്കിൽ ഞാൻ വല്ല വൈമാനികനോ, വായുസേന ഉദ്യോഗസ്ഥനൊ ആയിരിക്കണം അത് കൊണ്ട് ആ സംഗതി നടന്നില്ല.. പകരം സ്വപ്നങ്ങളുടെ മായിക ലോകത്തിനെ കുറിച്ച് ഒരു സിനിമ ചെയ്യുന്നതായി മനസ്സ് മുഴുവൻ. രണ്ട് പേർ ചേർന്ന് ഷെയർ ചെയ്ത ഒരു ഡ്രീം സ്പേസ് ലേക്ക് ക്ഷണിക്കപ്പെടാതെ ഒരു അതിഥി കടന്ന് വരുന്നു, അയാൾ വരുന്നതാകട്ടെ ഫ്യുച്ചറിൽ നിന്നും. ഈ ഡ്രീം സ്പേസ് ഇൽ പെട്ട് പോയ നായകൻ അതിന് പുറത്ത് കടക്കാൻ വേണ്ടി ലൂസിഡ് ഡ്രീംമിങ് വഴി കാലഘട്ടങ്ങൾ പിന്നിലേക്ക് സഞ്ചരിച്ച് അന്ന് നടന്ന ഒരു സംഭവത്തിന്റെ ചുരുൾ അഴിക്കുന്നു, ഇതാണ് പെൻണ്ടുലം എന്ന സിനിമയുടെ എന്റെ മനസ്സിലേക്ക് വന്ന ആദ്യ ചിന്ത…ഈ ചിന്ത മനസ്സിൽ കയറി കൂടിയതിൽ പിന്നെ ഞാൻ ഉറക്കത്തിൽ വിമാനങ്ങളുടെ ഇരമ്പൽ ശബ്ദമോ ഹെലികോപ്റ്ററുകളുടെ വട്ടമിട്ട് പറക്കലോ കണ്ട് ഞെട്ടി എഴുന്നേറ്റിട്ടില്ല.. ജാഗ്രത്തിലും സ്വപ്നത്തിലും എല്ലാം പെൻഡുലം തന്നെയായിരുന്നു…

ഒടുക്കം വർഷങ്ങളുടെ കാത്തിരിപ്പിനോടുവിൽ ജൂൺ 16ന് പെൻഡുലം റിലീസ് ആയതോടെ ആ സ്വപ്നം അങ്ങ് സംഭവിച്ചു… പലകുറി കോയിൻ ടോസ് ചെയ്തും ദേഹത്ത് നുള്ളിയും റിയാലിറ്റി ചെക്ക് നടത്തി സന്തോഷപൂർവം അഭിമാനത്തോടെ മൂന്നാം വാരത്തിലേക്ക് പെൻഡുലം പ്രവേശിച്ചിരിക്കയാണ്. ഇത് വരെ കാര്യമായ പ്രമോഷനോ പബ്ലിസിറ്റി വർക്കോ ഒന്നും ചെയ്യാതെയും ഈ സിനിമ തിയേറ്ററിൽ പിടിച്ചു നിന്നിട്ടുണ്ടെങ്കിൽ അത് നിങ്ങൾ തന്ന പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ്… ഒരിക്കൽ കൂടി നന്ദി ♥️

 

Leave a Reply
You May Also Like

‘ജീവിത കാലം മുഴുവനായുള്ള ഒരു സുഹൃത്ത് എന്ന പോലെയാണ് ദൈവം ഒരു മകളെ തരുന്നത്’

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുകയാണ് മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി മഞ്ജു പിള്ള. സിനിമയിൽ മഞ്ജു…

ആക്ഷന് / കോമഡി റോളുകളില് നിന്നും തികച്ചും വ്യത്യസ്തനായ ഒരു വിൽ സ്മിത്തിനെയാണ് പ്രേക്ഷകർക്ക് ഈ ചിത്രത്തില് കാണാനാവുക

സെവന് പൗണ്ട്‌സ് Bimal Antony കടലിന്റെ നിറമെന്താണ്?! വളരെ നിസ്സാരമായ ചോദ്യം അല്ലെ? പക്ഷെ ഈ…

ഞാനിട്ട പോസ്റ്റ് രഞ്ജിത്തിന് കൊണ്ടു, അത് ഞാൻ കണ്ടു

സോഷ്യൽ മീഡിയ പോസ്റ്റുകൾ ഏതെങ്കിലും ഒരുത്തനു കൊള്ളട്ടെ എന്നുപറഞ്ഞു തന്നെ ഇടുന്നതാണെന്നു വിനായകൻ. കൊണ്ടു എന്ന്…

“ആസിഫ്, റോഷൻ മഹാവീര്യർക്കും തെക്കൻ തല്ലിനും ശേഷം നിങ്ങൾ ചെയ്ത വേഷങ്ങൾ വീണ്ടും അടയാളപ്പെടുത്തുന്നു”

നടനും സംവിധായന് എഴുത്തുകാരനുമായ മധുപാലിന്റെ കുറിപ്പ് ഒരു ചലച്ചിത്രം ജീവിതത്തിന്റെ നേർ പകർപ്പ് ആവുന്നത് അത്…