റെജിൻ എസ് ബാബു ആതിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പെൻഡുലം. വിജയ് ബാബു, ഇന്ദ്രൻസ്, അനുമോൾ എന്നിവർ ആണ് സിനിമയിലേക്ക് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തിൽ. സുനിൽ സുഖത, ഷോബി തിലകൻ, ദേവകി രാജേന്ദ്രൻ എന്നിവരാണ് സിനിമയിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ത്രില്ലർ മിസ്റ്ററി ഗണത്തിൽ ഉൾക്കൊള്ളുന്ന ചിത്രമാണ് പെൻഡുലം. ഒരു നോൺ ലീനിയർ കഥാഖ്യാനം ആണ് ചിത്രം പിന്തുടരുന്നത് . മലയാളം സിനിമ അധികം കൈ വച്ചിട്ടില്ലാത്ത ടൈം ലൂപ്പ്, ലൂസിഡ് ഡ്രീമിങ് എന്നിങ്ങനെയുള്ള വിഷയങ്ങളിലൂടെ ആണ് ചിത്രം കഥ പറയുന്നത്. ചിത്രം ജൂൺ 16-ന് പ്രദർശനത്തിനെത്തുന്നു

ലൈറ്റ് ഓൺ സിനിമാസ്, ഗ്ലോബൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ബാനറിൽ ഡാനിഷ്, ബിജു അലക്സ്, ജീൻ എന്നിവരാണ് സിനിമയുടെ നിർമ്മാണം നിർവഹിക്കുന്നത്. അരുൺ ദാമോദരൻ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ജീൻ ആണ് സംഗീതം നിർവഹിക്കുന്നത്. എഡിറ്റർ സൂരജ് ഇ എസ്, പ്രൊഡക്ഷൻ കൺട്രോളർ ജോബ് ജോർജ്. കല ദുന്‍ധു രാജീവ് രാധ, മേക്കപ്പ് റോണി വെള്ളത്തൂവല്‍, വസ്ത്രാലങ്കാരം വിപിന്‍ ദാസ്, സ്റ്റില്‍സ് വിഷ്ണു എസ് രാജന്‍, പരസ്യകല മാമിജോ, ക്രിയേറ്റീവ് ഡയറക്ടര്‍ ജിതിന്‍ എസ് ബാബു, അസോസിയേറ്റ് ഡയറക്ടര്‍ അബ്രു സെെമണ്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ നിഥിന്‍ എസ് ആര്‍, ഹരി വിസ്മയം, ശ്രീജയ്, ആതിര കൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ രോഹിത് ഐ എസ്, പ്രൊഡക്ഷന്‍ മാനേജര്‍ ആദര്‍ശ് സുന്ദര്‍, ജോബി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാല്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.

‘പെൻഡുലം’ സംഭവിച്ചകഥ പറയുന്നു സിനിമയുടെ സംവിധായകൻ Rejin S Babu

പ്രിയ സുഹൃത്തുക്കളെ നിങ്ങളിൽ പലരെയും പോലെ പോലെ തന്നെ ഒരുപാട് സിനിമ മോഹവുമായി നടന്ന ഒരാളാണ് ഞാൻ. 2012 മുതൽ പല സംവിധായകരുടെയും, ആർട്ടിസ്റ്റുകളുടെയും നിർമ്മാതാക്കളുടെയും അടുത്ത് പല പ്രോജകറ്റുകളും സംസാരിച്ചിട്ടുണ്ട് എന്റെ കൊഴപ്പം കൊണ്ടോ അതോ സമയത്തിന്റെ കളി കൊണ്ടോ ഇപ്പൊ നടക്കും നടക്കും എന്ന തോന്നൽ അല്ലാതെ ഒന്നും വർക്ക്‌ ഔട്ട്‌ ആയില്ല. വർഷങ്ങൾ പലതും കഴിഞ്ഞു കൂടെ പഠിച്ചവർ ഒക്കെ ഒരു വിധം വെൽ സെറ്റിൽഡ് ആയപ്പോൾ എന്റെ അലച്ചിൽ കണ്ട് മടുത്ത അവർ ഒടുക്കം എന്നോട് പറഞ്ഞു നീ ഒരു പ്രൊജക്റ്റ് പെട്ടന്ന് ഉണ്ടാക്ക് ഇത് നമുക്ക് തന്നെ ചെയ്യാം എന്ന്.. ആ തീരുമാനത്തിനെ പിന്തുണക്കാൻ ഒന്ന് രണ്ട് NRI സുഹൃത്തുക്കളും സമ്മതിച്ചപ്പോൾ എന്റെ മനസ്സിൽ ഉരുതിരിഞ്ഞ ആശയമാണ് പെൻണ്ടുലം എന്ന സിനിമ

തിരക്കഥ എല്ലാം കഴിഞ്ഞ് കാസ്റ്റിംഗ് സമയത്താണ് അടുത്ത വെല്ലുവിളി നേരിട്ടത് സാധാരണ മലയാള സിനിമയിൽ അധികം ആരും പറയാത്ത ടൈം ട്രാവൽ ലൂസിഡ് ഡ്രീംമിങ് ഇങ്ങനെ ഉള്ള പ്രമേയങ്ങളിലൂടെ പുരോഗമിക്കുന്ന കഥ ആയതിനാൽ സ്റ്റോറി നരേറ്റ് ചെയ്യുമ്പോൾ വളരെ എക്സൈറ്റെഡ് ആയി കേട്ടിരുന്ന പല ആർട്ടിസ്റ്റുകളും ഇത് സിനിമയായി വന്നാൽ വർക്ക്‌ ഔട്ട് ആകുമോ, ഇത്തരം പ്രമേങ്ങൾക്ക് മലയാളത്തിൽ സ്വീകാര്യത കിട്ടുമോ എന്നുള്ള ആശങ്കയും ഭയന്ന് കൈ തരാൻ മടിച്ചു.. ചിലർ അടുത്ത സിറ്റിങ്ങിൽ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തി വരാൻ നിർദേശിച്ചു.. സിറ്റിങ്ങുകൾ പലതും കഴിഞ്ഞെങ്കിലും ഒന്നും തീരുമാനത്തിൽ എത്തിയതുമില്ല. അങ്ങനെ ഇരിക്കുന്ന സമയത്താണ് ഫ്രൈഡേ ഫിലിം ഹൌസിൽ പോയി വിജയ് ബാബു വിനോട് കഥ പറയുന്നത്.

Rejin S Babu
Rejin S Babu

ഞാൻ കഥ പറയുന്നതിനിടയിൽ ഒരു തവണ പോലും അദ്ദേഹം മൊബൈലിൽ വന്ന കോളുകൾ അറ്റൻഡ് ചെയ്തില്ല, വാട്സ്ആപ്പ് തുറന്നില്ല കഥ പറഞ്ഞത് അതീവ ശ്രദ്ധയോടെ കേട്ടിരുന്നു ഒടുക്കം കഥ പറഞ്ഞ് തീർന്നപ്പോൾ പുള്ളി ഒരു കൺഫ്യുഷനും കൂടാതെ പറഞ്ഞു നമുക്കിത് ജനുവരിയിൽ തുടങ്ങാം. ചുമ്മാ പറഞ്ഞതായിരിക്കും എന്ന് മനസ്സിൽ ആദ്യം കേട്ടപ്പോൾ തോന്നിയെങ്കിലും ഇറങ്ങാൻ നേരം മറ്റു കാസ്റ്റിങ് നു എന്തേലും ബുദ്ധിമുട്ട് വരികയാണെങ്കിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ പേര് ഉപയോഗിച്ച് കൊള്ളു എന്ന് കൂടി പറഞ്ഞപ്പോൾ ഞാനും മനസ്സിൽ ഉറപ്പിച്ചു ഇത് നടക്കും… അതെ അങ്ങനെ പെൻണ്ടുലം എന്ന സിനിമ സംഭവിക്കുക തന്നെ ചെയ്തു കൊറോണയുടെ വിവിധ ഘട്ടങ്ങളിൽ വിലക്ക് കിട്ടുകയും പിന്നെ ഒട്ടും പ്രതീക്ഷിക്കാതെ മറ്റൊരു പ്രതിസന്ധി വന്ന് മുന്നിൽ പെട്ട് എന്ത് ചെയ്യണം എന്നറിയാതെ വഴിയരികിൽ കിതച്ചു കിടന്നെങ്കിലും കിതപ്പുകൾ എല്ലാം കുതിപ്പിലേക്കുള്ളതാണെന്ന ഊർജത്തോടെ മുന്നോട്ട് നടന്ന് സിനിമയുടെ എല്ലാ ജോലികളും ഇപ്പോൾ പൂർത്തിയാക്കിയ വിവരം ഞാൻ അറിയിച്ചു കൊള്ളട്ടെ.

Leave a Reply
You May Also Like

ഏത് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ റിലീസായാലും മെമ്മറീസിനോളം വന്നോ എന്ന പ്രേക്ഷകരുടെ ചോദ്യത്താൽ ഇന്നും പ്രസക്തമാണ്

Bineesh K Achuthan മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രങ്ങൾക്കിടയിൽ ബെഞ്ച് മാർക്കായി മാറിയ ജീത്തു…

എബ്രഹാം ഓസ്ലർ കണ്ടിരിക്കാവുന്ന ഒരു മെഡിക്കൽ ത്രില്ലെർ

എബ്രഹാം ഓസ്ലർ : പ്രതീക്ഷിച്ചത്രയും ഇല്ല, എങ്കിലും കണ്ടിരിക്കാം തീയറ്റർ : വിസ്മയ സിനിമാസ്, പെരിന്തൽമണ്ണ…

‘സ്വന്തം മകളുടെ വിവാഹത്തിന് പങ്കെടുക്കാത്ത സായികുമാർ ബിന്ദു പണിക്കരുടെ മകളെ സ്വന്തം മകളെ പോലെ ചേർത്തുപിടിക്കുന്നു’, സായ് കുമാറിനു പറയാനുള്ളത്

മലയാള ചലച്ചിത്ര അഭിനേതാവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സായ്കുമാർ മലയാള സിനിമയിലെ പ്രശസ്തനായ ചലച്ചിത്ര നടൻ കൊട്ടാരക്കര…

വെറും 3 ദിവസങ്ങൾ കൊണ്ട് 71 കോടി; ബോക്‌സ് ഓഫീസ് അടിച്ച് തൂഫാനാക്കി നാനി; ദസറ മികച്ച പ്രതികരണങ്ങളോടെ മുന്നോട്ട്

വെറും 3 ദിവസങ്ങൾ കൊണ്ട് 71 കോടി; ബോക്‌സ് ഓഫീസ് അടിച്ച് തൂഫാനാക്കി നാനി; ദസറ…