രാവിലെ ഇങ്ങനെ ലിംഗം ഉദ്ധരിക്കുന്നത് എന്തുകൊണ്ട് ? ആരെങ്കിലും കണ്ടാലോ നാണക്കേടായി

2047

ബെഡ് റൂമിലെ കൊടിമരം !

രാവിലെകളിൽ തങ്ങളുടെ ലിംഗം ഉദ്ധരിച്ചു നിൽക്കുന്നതെന്തുകൊണ്ടാണെന്ന് പുരുഷൻമാരിൽത്തന്നെ പലർക്കും അറിയില്ല. പക്ഷേ ഇതു നിർഭാഗ്യവശാൽ കാണുന്ന സ്ത്രീകളിൽ (അമ്മ, സഹോദരി, മകൾ, ബന്ധു സ്ത്രീകൾ, സുഹൃത്ത്, ഭാര്യ തുടങ്ങിയവരിൽ) ഇത് കൗതുകമുണർത്തുമെന്നത് പരമാർത്ഥം. പക്ഷേ പലരും ജാള്യത കൊണ്ട് ചോദിക്കാറില്ലായെന്നതാണ് രസകരം.. അല്ലായിതൊക്കെ എങ്ങിനെ ചോദിക്കും? പലരും ഒരു അർത്ഥം വെച്ചുള്ള പുഴുങ്ങിയ ചിരിയോ കണ്ടില്ലെന്ന ഭാവമോ പാസാക്കി നടന്നു നീങ്ങും.

പാവം പുരുഷൻമാരെക്കുറിച്ച് എല്ലാവരും അറിയേണ്ട ആ കാര്യത്തിന്റെ കിടപ്പിങ്ങനെയാണ്.പുരുഷന്റെ പ്രധാന ലൈംഗിക ഹോർമോണുകളിൽ ഒന്നാണ് ടെസ്റ്റോസ്റ്റെറോൺ. സ്ത്രീകളിൽ ഈ ഹോർമോൺ ഉണ്ടെങ്കിലും താരതമ്യേന കുറവാണ്.പുരുഷന്റെ ശരീരവളർച്ചയെയും, (മസിൽ ദൃഢമാകുന്നത്, രോമവളർച്ച, ഉയരം വെക്കുന്നത്, ശബ്ദം പരുക്കനാകുന്നത്, അസ്ഥികൾക്ക് ബലം വെക്കുന്നത് ) ലൈംഗിക അവയവങ്ങളുടെ വളർച്ചയെയും സഹായിക്കുന്നത് ഈ ഹോർമോണാണ്‌.

NPT (Nocturnal Penile Tumescense) എന്ന ഈ ജൈവ പ്രത്യേകത സംഭവിക്കുന്നതിന്റെ കാരണം, ഉറക്കത്തിലെ സ്വപ്നാവസ്ഥകളിൽ സജീവമാകുന്ന തലച്ചോറിലെ ചില ഭാഗം പുരുഷലൈംഗികാവയവത്തിലേക്ക് സിഗ്നലുകൾ നൽകുന്നതിന്റെ ഫലമായിട്ടാണ്. മാത്രമല്ല
ടെസ്റ്റോസ്റ്റെറോണിന്റെ അളവ് രാവിലെകളിൽ വളരെ കൂടുതലും രാത്രികളിൽ കുറവുമായിരിക്കും. പിറ്റ്യൂട്ടറിഗ്രന്ഥിയും തലച്ചോറുമാണ് രക്തത്തിലൂടെ സഞ്ചരിക്കുന്ന ടെസ്റ്റോസ്റ്റെറോണിന്റെ ഉത്പാദനത്തെ നിയന്ത്രിക്കുന്നത്. ടെസ്റ്റോസ്റ്റെറോണിന്റെ അളവു ഓരോ മണിക്കൂറിലും വ്യത്യാസപ്പെടാറുണ്ട്. മിക്കവരിലും 20-30 വയസ്സുകളിൽ ഉയർന്നും 30-35 ൽ എത്തുമ്പോഴേക്കും ഈ ഹോർമോണിന്റെ ഉത്പാദനം കുറഞ്ഞുവരുന്നതായും പഠനങ്ങൾ പറയുന്നു.

ആവർത്തിച്ചുള്ള രക്തപരിശോധനയിലൂടെ നിലവിൽ ടെസ്റ്റോസ്റ്റെറോൺ അളവ് പരിശോധിക്കാനും മറ്റും ആധുനിക വൈദ്യരംഗത്ത് മാർഗ്ഗങ്ങളുള്ളതിനാൽ ഉദ്ധാരണ കുറവ്, ലൈംഗിക താത്പര്യക്കുറവ്, തുടങ്ങിയ പ്രയാസങ്ങളുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കാൻ മടിക്കരുത്. ഏതായാലും ശാസ്ത്രം ടെസ്റ്റോസ്റ്റെറോണിന്റെ ഈ കൊടിമര പ്രതിഭാസത്തെ ആരോഗ്യത്തിന്റെ ലക്ഷണമായിത്തന്നെ കാണുന്നതിനാൽ ഇനി ബെഡ് റൂമിലെ കൊടിമരത്തെ അഭിമാനത്തോടെ കാണാം!